Sony HT-S20R soundbar
കുറഞ്ഞ വിലയിൽ മികച്ചൊരു ഹോം തിയേറ്റർ സിസ്റ്റം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം! Sony HT-S20R 400W Soundbar വമ്പിച്ച വിലക്കിഴിവിൽ ആമസോണിൽ വാങ്ങാം. വലിയ വില കൊടുക്കാതെ യഥാർത്ഥ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ഈ ഓഡിയോ സിസ്റ്റത്തിൽ ലഭിക്കും. ബ്ലൂടൂത്ത്, യുഎസ്ബി, ഒപ്റ്റിക്കൽ, എച്ച്ഡിഎംഐ തുടങ്ങിയ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിനുണ്ട്. 23000 രൂപയാണ് സോണി സൗണ്ട്ബാറിന്റെ വില. ആമസോൺ ഓഫറിലൂടെ 15000 രൂപയിലും താഴെ ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാവുന്നതാണ്. ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ ഓഗസ്റ്റ് 12 ന് അവസാനിക്കുകയാണ്. അതിനാൽ ഈ വിലയിടിവ് നഷ്ടമാക്കാതെ ഓഫർ പ്രയോജനപ്പെടുത്താം.
400 വാട്ട് ഔട്ട്പുട്ട് ലഭിക്കുന്ന Sony HT-S20R Real 5.1ch Dolby Digital ഓഡിയോ സിസ്റ്റത്തിനാണ് ഓഫർ. 23,990 രൂപയ്ക്കാണ് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ വിലക്കിഴിവ് ലഭിക്കുന്നതിനാൽ ആമസോണിൽ നിന്നും വെറും 14,989 രൂപയിൽ സ്വന്തമാക്കാം.
എച്ച്ഡിഎഫ്സി കാർഡിലൂടെ 1500 രൂപ ഇളവും നേടാനാകും. സോണി ഹോം തിയേറ്റർ സിസ്റ്റം ഇങ്ങനെ 14000 രൂപയിൽ താഴെ ലഭിക്കും. 527 രൂപയുടെ ഇഎംഐ ഓഫറും സോണി ഹോം തിയേറ്റർ സിസ്റ്റത്തിന് ഇപ്പോൾ ലഭ്യമാണ്. ഇത് ആമസോണിലെ ഗ്രേറ്റ് ഫ്രീഡം സെയിലിന്റെ ഭാഗമായുള്ള ഓഫറാണ്.
Also Read: DITAA 2026: ഹോം അപ്ലൈയൻസിലും സ്മാർട്ട് ടെക്നോളജിയിലും മികവ് തെളിയിച്ചവർ ഇവർ
കൂടുതൽ സിനിമാറ്റിക് എക്സ്പീരിയൻസിനായി സോണി HT-S20R ഹോം തിയേറ്റർ സിസ്റ്റം മികച്ച ഓപ്ഷനാണ്. ഈ സൗണ്ട്ബാറിൽ പിൻ സ്പീക്കറുകളും ഒരു എക്സ്റ്റേണൽ സബ് വൂഫറുമുള്ളതിനാൽ ട്രൂ 5.1-ചാനൽ സറൗണ്ട് സൗണ്ട് ലഭിക്കും.
400W ടോട്ടൽ ഔട്ട്‌പുട്ടും ഡോൾബി ഡിജിറ്റൽ സപ്പോർട്ടും സോണി HT-S20R ഹോം തിയേറ്റർ സിസ്റ്റത്തിലുണ്ട്. സിനിമകൾക്കും സ്‌പോർട്‌സിനും ഗെയിമിംഗിനും അനുയോജ്യമായ ഇമ്മേഴ്‌സീവ് ഓഡിയോ എക്സ്പിരിയൻസും ഇതിൽ ലഭിക്കുന്നു.
ബ്ലൂടൂത്തും യുഎസ്ബി പ്ലേബാക്കും മീഡിയ ഫ്ലെക്സിബിലിറ്റിയും ഇതിനുണ്ട്. അതേസമയം HDMI ARC, ഒപ്റ്റിക്കൽ കണക്റ്റിവിറ്റി എന്നിങ്ങനെയുള്ള ഓപ്ഷനുകൾ സോണി ഹോം തിയേറ്റർ സിസ്റ്റത്തിലുണ്ട്.
കുറഞ്ഞ ബജറ്റിൽ പ്രീമിയം ബിൽഡ് ക്വാളിറ്റിയും സോണിയുടെ സിഗ്നേച്ചർ സൗണ്ട് ട്യൂണിംഗുമുള്ള ഓഡിയോ സിസ്റ്റത്തിലാണ്. രണ്ട് റിയർ സ്പീക്കറുകളും സബ്‌വൂഫറുമായി വയർ വഴി കണക്റ്റ് ചെയ്യാം. ഇതിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടില്ല. ഒരു HDMI ARC പോർട്ട് മാത്രമുള്ളതിനാൽ ഒരേസമയം ഒന്നിലധികം മീഡിയ ഡിവൈസുകൾ എച്ച്ഡിഎംഐയിൽ ബന്ധിപ്പിക്കാനാകില്ല.
Disclaimer: ഈ പോസ്റ്റിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ ലിങ്കുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് അധിക ചെലവൊന്നും വരാതെ ചെറിയ കമ്മീഷൻ ലഭിക്കും.