ഹോം തിയേറ്റർ ഫീൽ 7000 രൂപയ്ക്ക് താഴെ, Sony HT S100F Soundbar വൻ ഓഫറിൽ!

ഹോം എന്റർടെയ്ൻമെന്റ് അനുഭവം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ആമസോണിൽ വൻ കിഴിവിൽ വാങ്ങാം. മികച്ച ഓഡിയോ നിലവാരവും സ്ലിം ഡിസൈനുമുള്ള Sony HT-S100F Soundbar ആണിത്. Dolby Audio സപ്പോർട്ടുള്ള സൗണ്ട്ബാർ ആണിത്. ചെറിയ മുറികൾക്കും ലിവിംഗ് റൂമുകൾക്കും അനുയോജ്യമായ ഓഡിയോ സിസ്റ്റത്തിന് ആമസോണിൽ നേരിട്ടുള്ള കിഴിവും ബാങ്ക് ഓഫറും ലഭ്യമാണ്. സാധാരണ ടിവി സ്പീക്കറുകളേക്കാൾ മികച്ച ഓഡിയോ അനുഭവം കുറഞ്ഞ ബജറ്റിൽ സോണി ഓഡിയോ സിസ്റ്റത്തിലൂടെ സ്വന്തമാക്കാം. ആമസോണിലെ ഓഫറിലൂടെ 7000 രൂപയിൽ താഴെ വിലയിൽ സോണി സൗണ്ട്ബാർ സ്വന്തമാക്കാമെന്നതാണ് നേട്ടം. ഈ ഹോം തിയേറ്റർ സിസ്റ്റത്തിന്റെ സവിശേഷതകളും ഇപ്പോഴത്തെ ഓഫറുകളും അറിയാം.

Sony HT-S100F Soundbar Price Deal Amazon

14,990 രൂപയ്ക്കാണ് സോണി എച്ച്ടി എസ്100എഫ് ഓഡിയോ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8,989 രൂപയ്ക്കാണ് സോണി ഹോം തിയേറ്റർ ആമസോണിൽ വിൽക്കുന്നത്. 1000 രൂപയുടെ കൂപ്പൺ കിഴിവ് ആമസോണിൽ ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 1000 രൂപയുടെ ബാങ്ക് ഓഫറും പ്രയോജനപ്പെടുത്താം. ഇങ്ങനെ സോണി സൗണ്ട്ബാർ 6989 രൂപയ്ക്ക് വാങ്ങിക്കാം.

ബ്ലൂടൂത്ത് വയർലെസ് കണക്റ്റിവിറ്റിയുള്ള ഓഡിയോ സിസ്റ്റത്തിന് 316 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.

Also Read: വമ്പൻ 8000mAh ബാറ്ററിയുള്ള Tecno POVA 8 5G ഇന്ന് മുതൽ വിൽപ്പനയ്ക്ക്!

സോണി സൗണ്ട്ബാർ സവിശേഷതകൾ

വ്യക്തവും ശക്തവുമായ ഓഡിയോ എക്സ്പീരിയൻസ് ലഭിക്കുന്ന ഹോം തിയേറ്റർ സിസ്റ്റമാണിത്. ചെറിയ വലിപ്പമാണെങ്കിലും ഇതിൽ 2.1 ചാനൽ സിസ്റ്റമാണുള്ളത്. ഇത് ഡോൾബി ഓഡിയോയും സോണിയുടെ എസ്-ഫോഴ്‌സ് ഫ്രണ്ട് സറൗണ്ട് സാങ്കേതികവിദ്യയും സപ്പോർട്ട് ചെയ്യുന്നു.

LDAC പിന്തുണയ്ക്കുന്ന ഹോം തിയേറ്റർ സിസ്റ്റമാണിത്. HDMI ARC സപ്പോർട്ടും ഒപ്റ്റിക്കൽ ഇൻപുട്ടുകളുമുള്ളതിനാൽ ടെലിവിഷനുമായി വേഗത്തിൽ കണക്റ്റ് ചെയ്യാനാകും. ചെറിയ ലിവിംഗ് റൂമുകളിലും കിടപ്പുമുറികളിലും ഫിറ്റ് ആകുന്ന ഡോൾബി ഓഡിയോ സിസ്റ്റമാണിത്.

വെർച്വൽ സർറൗണ്ട് സൗണ്ട് അനുഭവം ഈ ഓഡിയോ സിസ്റ്റത്തിൽ ലഭിക്കുന്നു. USB ഡ്രൈവിൽ നിന്നും സോണി ഹോം തിയേറ്റർ സിസ്റ്റത്തിലേക്ക് കണക്റ്റ് ചെയ്യാനാകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :