വീട്ടിൽ തിയേറ്റർ ഫീലൊരുക്കാൻ, 78% ഡിസ്കൗണ്ടിൽ Motorola Dolby 550W Soundbar ഫ്ലിപ്കാർട്ടിൽ വാങ്ങാം

വീട്ടിൽ തിയേറ്റർ ഫീലൊരുക്കാൻ, 78% ഡിസ്കൗണ്ടിൽ Motorola Dolby 550W Soundbar ഫ്ലിപ്കാർട്ടിൽ വാങ്ങാം

വളരെ കുറഞ്ഞ വിലയിൽ ഒരു ഹോം തിയേറ്റർ സിസ്റ്റം എങ്ങനെ ഒരുക്കാം! Motorola Dolby 550W Soundbar ഫ്ലിപ്കാർട്ടിൽ വിലക്കുറവിൽ വിൽക്കുന്നു. ശക്തമായ 550W ഓഡിയോ ഔട്ട്പുട്ട്, Dolby സാങ്കേതികവിദ്യയുമുള്ള സൗണ്ട്ബാർ ആണിത്. ഫ്ലിപ്കാർട്ടിൽ നേരിട്ടുള്ള വിലക്കുറവിനൊപ്പം ആകർഷകമായ ഇഎംഐ ഡീലും ലഭ്യമാണ്. ബ്ലൂടൂത്ത് സപ്പോർട്ടിലൂടെ കണക്റ്റിവിറ്റിയും 550 W ഓഡിയോ ഔട്ട്പുട്ടും ഇതിനുണ്ട്. ആകെ 6 സ്പീക്കർ ചാനലുകളോടെയാണ് മോട്ടറോള സൗണ്ട് ബാർ വിപണിയിൽ എത്തിച്ചിട്ടുള്ളത്. മികച്ച ബാസ്, ക്ലിയർ വോക്കൽസ്, ആഴമുള്ള ഓഡിയോ എക്സ്പീരിയൻസ് നോക്കുന്നവർ മോട്ടറോളയുടെ ഓഡിയോ സിസ്റ്റത്തിന്റെ സവിശേഷതകളും ഫ്ലിപ്കാർട്ടിലെ ഇപ്പോഴത്തെ ഓഫറും എങ്ങനെയാണെന്ന് പരിശോധിക്കുക.

Digit.in Survey
✅ Thank you for completing the survey!

Motorola Dolby 550W Soundbar Deal Price Flipkart

550W 5.1 Channel സൗണ്ട് ബാറിന് 78 ശതമാനം വിലക്കിഴിവാണ് അനുവദിച്ചിട്ടുള്ളത്. 39,999 രൂപയ്ക്കാണ് മോട്ടറോള ഓഡിയോ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 31,000 രൂപയുടെ നേരിട്ടുള്ള കിഴിവ് പരിമിതകാല ഓഫറിലൂടെ ഫ്ലിപ്കാർട്ടിൽ ലഭിക്കും. ഇങ്ങനെ ഹോം തിയേറ്റർ സിസ്റ്റം 8,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.

Also Read: വാച്ചിൽ നോ കോംപ്രമൈസ്! Samsung Galaxy Unpacked ഇവന്റിൽ പുത്തൻ Galaxy Watch Ultra2, Galaxy Watch9 മോഡലുകൾ

അധിക ഓഫറിനായി 900 രൂപ വരെ ബാങ്ക് കിഴിവും ലഭ്യമാണ്. ഇതേ ചേർത്താൽ മോട്ടോ ഡോൾബി ഓഡിയോ സിസ്റ്റം 8000 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. 36 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. ഇങ്ങനെ 287 രൂപയ്ക്ക് മോട്ടറോള ഡോൾബി ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാം.

Motorola Dolby Soundbar

മോട്ടറോള സൗണ്ട് ബാർ പ്രത്യേകതകൾ എന്തെല്ലാം?

സിനിമ, സംഗീതം, ഗെയിമിംഗ് എന്നിവയ്ക്ക് ശക്തവും വ്യക്തവുമായ ഓഡിയോ എക്സ്പീരിയൻസ് ഈ ഓഡിയോ സിസ്റ്റത്തിലൂടെ ലഭിക്കുന്നു. കൂടുതൽ ഇമ്മേഴ്സീവ് ഹോം തിയേറ്റർ അനുഭവത്തിനായി ഈ മോട്ടറോള സൗണ്ട് ബാർ അനുയോജ്യമാണ്. 5.1 ചാനൽ സിസ്റ്റമാണ് ഇതിലുള്ളത്. 5 പ്രധാന സ്പീക്കറുകളും, ഒരു സബ് വൂഫറും അടങ്ങുന്നു. വയറുകളുടെ ബുദ്ധിമുട്ടില്ലാതെ ശക്തമായ ബാസ് മോട്ടറോള ഓഡിയോ സിസ്റ്റത്തിലെ സബ് വൂഫറിലൂടെ സാധിക്കും.

DMI (ARC), Optical, USB, AUX തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. ആധുനിക ഹോം എന്റർടെയ്ൻമെന്റ് സെറ്റപ്പിന് അനുയോജ്യമായ പ്രീമിയം ലുക്കും മോട്ടറോള സൗണ്ട് ബാറിലുണ്ട്. – സ്മാർട്ട്ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവയുമായി ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്യാനാകും. വിവിധ ബ്രാൻഡുകളിലെ സ്മാർട്ട് ടിവികളുമായും അനായാസം കണക്റ്റിവിറ്റി നടത്താവുന്നതാണ്. ഇതിൽ പലതരം ഇക്യു മോഡുകൾ ലഭ്യമാണ്. ഇങ്ങനെ സിനിമ, സംഗീതം, വാർത്ത തുടങ്ങിയവയ്ക്ക് പല മോഡുകൾ പ്രവർത്തിപ്പിക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile