വാച്ചിൽ നോ കോംപ്രമൈസ്! Samsung Galaxy Unpacked ഇവന്റിൽ പുത്തൻ Galaxy Watch Ultra2, Galaxy Watch9 മോഡലുകൾ

വാച്ചിൽ നോ കോംപ്രമൈസ്! Samsung Galaxy Unpacked ഇവന്റിൽ പുത്തൻ Galaxy Watch Ultra2, Galaxy Watch9 മോഡലുകൾ

സ്മാർട്ട് വാച്ച് വിപണിയിലേക്ക് കരുത്തനായ സ്മാർട്ട് വാച്ചുകളുമായി സാംസങ്. Samsung Galaxy Unpacked 2026 ഇവന്റിൽ Galaxy Watch Ultra2, Galaxy Watch9 മോഡലുകൾ അവതരിപ്പിച്ചു. കൃത്യമായ ആരോഗ്യ നിരീക്ഷണം, AI അധിഷ്ഠിത ഹെൽത്ത് ഇൻസൈറ്റുകളുള്ള പ്രീമിയം വാച്ചുകളാണിവ. 800mAh ബാറ്ററിയും 5,000 നിറ്റ് ബ്രൈറ്റ്‌നസ് ഡിസ്‌പ്ലേയും സ്നാപ്ഡ്രാഗൺ വിയർ എലൈറ്റ് പ്ലാറ്റ്‌ഫോമും ഉൾക്കൊള്ളുന്ന സ്മാർട്ട് വാച്ചാണ് ഗാലക്സി വാച്ച് അൾട്രാ 2. 9 ദൈനംദിന ആരോഗ്യനിരീക്ഷണത്തിനും ഉറക്ക വിശകലനത്തിനും ഫിറ്റ്‌നസ് ട്രാക്കിങ്ങിനും കൂടുതൽ പ്രാധാന്യം നൽകുന്ന ഗാലക്സി വാച്ച് 9 മോഡലും ഒപ്പം പുറത്തിറക്കി. Galaxy Z സീരീസിനൊപ്പം പുറത്തിറക്കിയ വാച്ചുകളുടെ പ്രത്യേകതകളും വിലയും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy Unpacked 2026: സാംസങ്ങിന്റെ പുത്തൻ വാച്ചുകൾ

AI അധിഷ്ഠിത ഹെൽത്ത് ഇൻസൈറ്റുകളുള്ള വാച്ചുകളാണിവ. ഇന്ന് വൈകുന്നേരം 6:30 ന് നടക്കുന്ന സാംസങ് ഗാലക്സി അൺപാക്ക്ഡ് 2026 ഇവന്റിലാണ് ഈ വെയറബിൾ ഡിവൈസുകൾ അവതരിപ്പിച്ചത്. ഇതിനൊപ്പം സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട് ഫോണുകളിൽ ഉൾപ്പെട്ട ഫോൾഡ്, ഫ്ലിപ് മോഡലുകളും സാംസങ് സ്മാർട്ട് ഗ്ലാസും പുറത്തിറക്കിയിട്ടുണ്ട്.

ഗാലക്സി വാച്ചിന്റെ സീരീസിന്റെ കുഷൻ സിലുയറ്റ് ഡിസൈനിലാണ് വാച്ച് അൾട്രാ 9 പുറത്തിറക്കിയത്. ടൈറ്റാനിയം കെയ്‌സിംഗ് ഡിസൈനിലാണ് വാച്ച് അൾട്രാ 2 നിർമിച്ചിരിക്കുന്നത്.

പ്രീമിയം സ്മാർട്ട് വാച്ച് വിഭാഗത്തിൽ സാഹസിക യാത്രക്കാർക്കും പ്രൊഫഷണൽ ഫിറ്റ്നസ് ഉപയോക്താക്കൾക്കുമായാണ് വാച്ച് അൾട്രാ 2 വിപണിയിൽ എത്തിച്ചിട്ടുള്ളത്.

Galaxy Watch Ultra 9 Specs

  • ഡിസ്പ്ലേ: 3,000 നിറ്റ് വരെ ബ്രൈറ്റ്‌നസ് നൽകുന്ന വലിയ AMOLED ഡിസ്പ്ലേയുള്ള ഫോണാണിത്. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് ഇത് മികച്ചതാകും.
  • പ്രോസസർ: സ്നാപ്ഡ്രാഗണിന്റെ Wear Elite പ്ലാറ്റ്ഫോമിലാണ് വാച്ച് പ്രവർത്തിക്കുന്നത്. മെച്ചപ്പെട്ട വേഗതയും പവർ എഫിഷ്യൻസിയും ഇത് ഉറപ്പാക്കുന്നു.
  • ബാറ്ററി: 390mAh ബാറ്ററി സപ്പോർട്ട് സാംസങ് ഗാലക്സി വാച്ച് 9 മോഡലിൽ ലഭിക്കും. ദിവസം മുഴുവൻ ആരോഗ്യ നിരീക്ഷണത്തിനും ആക്ടിവിറ്റി ട്രാക്കിങ്ങിനും ഇത് ഗുണം ചെയ്യും.
  • ഹെൽത്ത് ഫീച്ചറുകൾ: AI അധിഷ്ഠിത ഹെൽത്ത് ഇൻസൈറ്റുകൾ ഇതിനുണ്ട്. Samsung BioActive Sensor, Sleep Apnea നിരീക്ഷണവും ലഭിക്കും. ഈ വാച്ചിലൂടെ വിറ്റൽസ് വഴി ആരോഗ്യ മാറ്റങ്ങളുടെ മുന്നറിയിപ്പ് ലഭിക്കും. ഹാർട്ട് ഹെൽത്ത് സ്കോർ, ഡെയ്ലി കാർഡിയോ ലോഡ് ട്രാക്കിങ്,Fitness Index തുടങ്ങിയ ഫീച്ചറുകളും ഇതിനുണ്ട്.
  • ഡിസൈൻ: ക്രീം ഗ്രാഫൈറ്റ് നിറങ്ങളിൽ 40mm വാച്ചും ഗ്രാഫൈറ്റ്, സിൽവർ കളറുകളിൽ 44എംഎം വാച്ച് അൾട്രാ 9 ഉം ലഭ്യമാകും. ഇതിന് സ്പോർട്സ് ബാൻഡും മിസ്റ്റി ബാൻഡും ഫാബ്രിക് ബാൻഡ് ഓപ്ഷനുകളും ലഭ്യം.

Samsung Galaxy Watch Ultra2 Specs

  1. ഡിസ്പ്ലേ: 5000 നിറ്റ്സ് വരെ ബ്രൈറ്റ്‌നസ് ലഭിക്കുന്ന വാച്ചുകളാണിവ. ശക്തമായ സൂര്യപ്രകാശത്തിലും ഇത് പ്രവർത്തിക്കുന്നു. കടുത്ത സൂര്യപ്രകാശത്തിൽ പോലും ഔട്ട്ഡോർ ഉപയോഗത്തിനും വാച്ച് അൾട്രാ 2 ഗുണകരമാണ്.
  2. പ്രോസസർ: സ്നാപ്ഡ്രാഗൺ വിയർ എലൈറ്റ് പ്ലാറ്റ്ഫോമിലാണ് ഗാലക്സി വാച്ച് അൾട്രാ 2 പ്രവർത്തിക്കുന്നത്. വേഗതയേറിയ പെർഫോമൻസും, മെച്ചപ്പെട്ട പവർ എഫിഷ്യൻസി, AI അധിഷ്ഠിത എക്സ്പീരിയൻസും ഇതിനുണ്ട്.
  3. ബാറ്ററി: 800mAh ബാറ്ററി സപ്പോർട്ട് ഈ സാംസങ് വാച്ചിനുണ്ട്. മുൻ തലമുറയെക്കാൾ കൂടുതൽ ബാറ്ററി കപ്പാസിറ്റി ഇതിന് ലഭിക്കുന്നു. അതിനാൽ എത്ര ദീർഘനേരത്തേക്കും ഔട്ട്ഡോർ ഉപയോഗത്തിൽ ബാറ്ററി തീരുമെന്ന ആശങ്കയില്ലാതെ പ്രവർത്തിക്കുന്നു.
  4. സ്പോർട്സ് & ഫിറ്റ്നസ് ഫീച്ചറുകൾ: ട്രെയിൽ റൺ ട്രാക്കിങ്, പ്രൊഫഷണൽ ഡൈവിങ് ട്രാക്കിങ് ഫീച്ചറുകൾ ഇതിനുണ്ട്. എലവേഷൻ, പർവ്വതാരോഹണത്തിനും ഇതിൽ പ്രീമിയം ഫീച്ചറുകൾ ലഭ്യമാണ്. Nutrition Alert, Sweat Loss അടിസ്ഥാനമാക്കിയുള്ള ഹൈഡ്രേഷൻ ഗൈഡൻസ് സപ്പോർട്ടുണ്ട്.
  5. ഹെൽത്ത് ഫീച്ചറുകൾ: സാംസങ്ങിന്റെ ബയോആക്ടീവ് സെൻസർ സ്മാർട്ട് വാച്ചിൽ പ്രവർത്തിക്കുന്നു. AI അധിഷ്ഠിത ആരോഗ്യ ഇൻസൈറ്റുകളുള്ള വാച്ചിൽ Sleep Apnea നിരീക്ഷണം, ഹാർട്ട് ഹെൽത്ത് സ്കോർ, ഡെയ്ലി കാർഡിയോ ലോഡ് പോലുള്ള ഫീചറുകളുണ്ട്. ഇതിലും വാച്ച് 9 പോലെ Vitals വഴിയുള്ള ആരോഗ്യ മുന്നറിയിപ്പുകൾ ലഭിക്കും.
  6. ഡ്യൂറബിലിറ്റി: IP69K, 10ATM, EN13319 സർട്ടിഫിക്കേഷൻ ഇതിന് ലഭിക്കുന്നു.

ഒരൊറ്റ വലിപ്പത്തിലാണ് വാച്ച് അൾട്രാ 2 പുറത്തിറക്കിയത്. 47mm സൈസ് സ്മാർട്ട് വാച്ചിന് ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ഗ്രേ കളറുകളിൽ ലഭിക്കും. മറൈൻ ബാൻഡ്, പീക്ക്ഫോം ബാൻഡ്, ട്രെയിൽ ബാൻഡുകളാണ് ഇതിനുള്ളത്.

ഇന്ത്യയിലെ വില

ഗാലക്സി വാച്ച് 9

  1. 40mm: 37,999 രൂപ
  2. 44mm: 40,999 രൂപ

ഗാലക്സി വാച്ച് അൾട്രാ 2

  1. 47mm: 64,999 രൂപ

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile