വീട് തിയേറ്ററാക്കാം; Mivi 400W Soundbar 901 രൂപയ്ക്ക് ഇഎംഐയിലും 6000 രൂപയ്ക്ക് താഴെ ഫ്ലിപ്കാർട്ടിലും!

HIGHLIGHTS

5.1 ചാനൽ സിസ്റ്റമുള്ള Mivi Fort Sonic 400W സിസ്റ്റത്തിന് ഓഫർ

ഫ്ലിപ്കാർട്ടിൽ 6000 രൂപയ്ക്കും താഴെ Soundbar വാങ്ങാം

ഇന്ത്യയുടെ സ്വന്തം ബ്രാൻഡാണ് മിവി

വീട്ടിലിരുന്ന് സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക്, മികച്ച ശബ്ദാനുഭവത്തിലൂടെ തിയേറ്റർ ഫീൽ ആസ്വദിക്കാം. ല്ലൊരു ഹോം തീയേറ്റർ സിസ്റ്റം വലിയ വില കൊടുത്ത് വാങ്ങാൻ ബജറ്റാണ് എപ്പോഴും വിലങ്ങാകുന്നതെങ്കിൽ, ഫ്ലിപ്കാർട്ട് ഗംഭീരമായ ഒരു ഓഫർ പ്രഖ്യാപിച്ചു. ബ്ലൂടൂത്ത് സപ്പോർട്ടുള്ള Mivi 400W Soundbar ഏറ്റവും വിലക്കുറവിൽ പർച്ചേസ് ചെയ്യാം. പ്രമുഖ ഇന്ത്യൻ ഓഡിയോ ബ്രാൻഡായ മിവിയുടെ Fort Sonic 400 സൗണ്ട്ബാറിനാണ് ഓഫർ. മികച്ച ഇഎംഐ, ബാങ്ക് കിഴിവുകൾ കൂടി ചേർത്താൽ വലിയൊരു തുക തന്നെ ലാഭം കണ്ടെത്താം. ഈ 400W 5.1 ചാനൽ സൗണ്ട് ബാറിന്റെ ഓഫറുകളും സവിശേഷതകളും പരിശോധിക്കാം.

Mivi 400W Soundbar Price Offer Flipkart

34,999 രൂപയ്ക്കാണ് എംവിയുടെ 400 വാട്ട് ഓഡിയോ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ 83 ശതമാനം ഇളവിൽ സൗണ്ട് ബാർ ലഭ്യമാണ്. ബാങ്ക് ഡിസ്കൌണ്ട് ഒന്നും ചേർക്കാതെ ഓഡിയോ സിസ്റ്റം 5,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ഇത് വിൽക്കുന്നു.

കൂടുതൽ ലാഭത്തിന് നിങ്ങക്ക് ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലെ കിഴിവ് പ്രയോജനപ്പെടുത്താം. 300 രൂപയുടെ ഡിസ്‌കൗണ്ട് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്. ഇങ്ങനെ എംവി 400 വാട്ട് ഹോം തിയേറ്റർ സിസ്റ്റം 5500 രൂപ റേഞ്ചിൽ വാങ്ങിക്കാം. ഇഎംഐയിൽ വാങ്ങുന്നവർക്കും കൂടുതൽ ലാഭം പ്രതീക്ഷിക്കാം. 6 മാസത്തേക്ക് 901 രൂപയുടെ ഇഎംഐ ഡീൽ ലഭ്യമാണ്.

ഫ്ലിപ്കാർട്ട് കസ്റ്റമർ ഷെയർ ചെയ്ത ഫോട്ടോ

ഇങ്ങനെ ഇഎംഐ ഓഫർ പ്രയോജനപ്പെടുത്തുകയാണെങ്കിൽ 5699 രൂപയ്ക്ക് തന്നെ മിവി സൗണ്ട്ബാർ ലഭിക്കും. ബ്ലാക്ക് നിറത്തിലും വെള്ളി നിറത്തിലും ഈ പ്രീമിയം ഓഡിയോ സിസ്റ്റം ലഭ്യമാണ്.

Also Read: 4ജി കഴിഞ്ഞ് 5ജിയുടെ മാസ്സ് എൻട്രി! Lava Bold N2 5G ഇതാ എത്തുന്നു

Mivi Fort Sonic 400 സൗണ്ട്ബാർ സവിശേഷതകൾ

വീടിനെ തിയേറ്ററിലേക്ക് ഉയർത്താൻ ട്രൂ 5.1 ചാനൽ തീയേറ്റർ അനുഭവം ഇതിനുണ്ട്. ഒരു പ്രധാന സൗണ്ട്ബാർ, ഒരു പവർഫുൾ എക്സ്റ്റേണൽ സബ്‌വൂഫർ, രണ്ട് സാറ്റലൈറ്റ് സ്പീക്കറുകളും ചേർന്ന ഓഡിയോ യൂണിറ്റാണിത്. സറൗണ്ട് സൗണ്ട് എക്സ്പീരിയൻസിന് ഈ ചാനൽ സിസ്റ്റത്തിന് ഗംഭീരമായി സാധിക്കുന്നു.

400W ഓഡിയോ ഔട്ട്പുട്ടുള്ളതിനാൽ അതിശക്തമായ ബാസും മിവി ഫോർട്ട് സോണിക് ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കുന്നു.

ഡീപ് ബാസ് എഫക്റ്റിനായി ഇതിലെ പവർഫുൾ സബ്‌വൂഫർ സഹായിക്കുന്നു. പ്രത്യേക സൗണ്ട് മോഡുകളുള്ളതിനാൽ സിനിമകൾക്കും സ്പോർട്സിനും മ്യൂസിക്കിനുമെല്ലാം അനുയോജ്യമായ ശബ്ദാനുഭവം ആസ്വദിക്കാം. ഇതിനായി ഈക്വലൈസർ മോഡുകൾ ലഭ്യമാണ്.

നിങ്ങളുടെ ടിവി, മൊബൈൽ, ലാപ്ടോപ്പ് എന്നിവയുമായി ഈസി കണക്ഷൻ നൽകുന്നതിന് ബ്ലൂടൂത്ത് ഉൾപ്പെടെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും മിവി ഫോർട്ട് സൌണ്ട് ബാറിലുണ്ട്. 400W ഔട്ട്പുട്ട് സിസ്റ്റത്തിൽ ഇതിനായി ബ്ലൂടൂത്ത് സപ്പോർട്ടും AUX, USB, Optical, HDMI (ARC) കണക്റ്റിവിറ്റിയും ലഭ്യമാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :