660W GOVO Soundbar Amazon Price Deal
വീട്ടിലിരുന്നാലും സിനിമാ തിയേറ്റർ എക്സ്പീരിയൻസ് കിട്ടാനുള്ള നല്ലൊരു മാർഗം പറഞ്ഞുതരട്ടെ! മികച്ചൊരു സൗണ്ട് സിസ്റ്റം വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇതാ GOVO Soundbar കുറഞ്ഞ വിലയ്ക്ക് പർച്ചേസ് ചെയ്യാം. ഓഡിയോ പ്രേമികൾക്കായി ആമസോൺ ഒരു വമ്പിച്ച ഓഫറാണ് അനുവദിച്ചിട്ടുള്ളത്. ആമസോണിൽ പകുതി വിലയോളം ഇൻസ്റ്റന്റ് കിഴിവും, ആകർഷകമായ 1000 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കുന്നു.
അത്യാധുനികമായ സബ് വൂഫറുകളും, ക്രിസ്റ്റൽ ക്ലിയർ സൗണ്ട് ക്വാളിറ്റിയുമുള്ള ഗോവോ സൗണ്ട്ബാറാണിത്. നിങ്ങളുടെ ലിവിംഗ് റൂമിനെ ഒരു മിനി തീയേറ്ററാക്കാൻ ടിവിയ്ക്കൊപ്പം ഫിറ്റ് ചെയ്യാവുന്ന ഓഡിയോ സിസ്റ്റമാണിത്.
വിപണിയിൽ 45,999 രൂപ വിലയാകുന്ന 660 വാട്ടിന്റെ ഗോവോ ഓഡിയോ സിസ്റ്റമാണിത്. 30000 രൂപയിലധികം കിഴിവാണ് ഹോം തിയേറ്റർ സിസ്റ്റത്തിന് ഇപ്പോൾ ലഭിക്കുന്നത്. ഡ്യുവൽ 6.5 സബ് വൂഫറടങ്ങുന്ന സൗണ്ട്ബാറിന് ആമസോണിൽ വില വെറും 11,999 രൂപ മാത്രമാണ്. എസ്ബിഐ, എച്ച്ഡിഎഫ്സി കാർഡിലൂടെ 1000 രൂപയുടെ ഇളവ് ആമസോണിൽ ലഭ്യമാണ്.
ഇങ്ങനെ ഗോവോ ഹോം തിയേറ്റർ സിസ്റ്റം 10,999 രൂപയ്ക്ക് വാങ്ങിക്കാം. 422 രൂപയുടെ ഇഎംഐ ഓഫറും ഗോവോ ഓഡിയോ സിസ്റ്റത്തിന് ഇപ്പോൾ ലഭ്യമാണ്. ആമസോണിന്റെ പരിമിതകാല കിഴിവാണിത്. 10000 രൂപ റേഞ്ചിൽ വീട്ടിലേക്ക് ഹോം തിയേറ്റർ അന്വേഷിക്കുന്നവർക്ക് ഇത് മികച്ചൊരു ഡീലാണ്.
Also Read: Realme Narzo യുടെ 7000mAh കരുത്ത്! കൂപ്പൺ ഇളവോടെ ഇന്ന് മുതൽ വാങ്ങാം 12000 രൂപ റേഞ്ചിൽ
ഗോവോ GoSurround 999 660W ഔട്ട്‌പുട്ടുള്ള ഓഡിയോ സിസ്റ്റത്തിന് 5.2 ചാനൽ സെറ്റാണുള്ളത്. ഡ്യുവൽ സബ്‌വൂഫറുകളും ഡോൾബി ഓഡിയോയും ഇതിനുണ്ട്. ഇതിൽ ക്ലാരിറ്റിയുള്ള ഓഡിയോയ്ക്കായി സ്പീക്കർ ഡ്രൈവറുകൾ കൊടുത്തിട്ടുണ്ട്. മ്യൂസിക്, വാർത്ത, സിനിമകൾക്ക് അനുയോജ്യമായ വ്യത്യസ്ത മോഡുകൾ ഓഡിയോ സിസ്റ്റത്തിലുണ്ട്. ഇതിനായി ഗോവോ 3 ഈക്വലൈസർ മോഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഡോൾബി ഓഡിയോ സപ്പോർട്ട് ഇതിനുണ്ട്. ആഴത്തിലുള്ള ബാസിനായി ഡ്യുവൽ 6.5 ഇഞ്ച് സബ്‌വൂഫറും കൊടുത്തിരിക്കുന്നു. ഡ്യുവൽ സാറ്റലൈറ്റുകളും LED ഡിസ്‌പ്ലേകളും ഹോം തിയേറ്ററിലുണ്ട്. ഇതിൽ വിവിധ തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭിക്കുന്നു. ടിവിയുമായോ കൺസോളുമായോ ബന്ധിപ്പിക്കാൻ HDMI ARC, ഒപ്റ്റിക്കൽ, AUX, USB, ബ്ലൂടൂത്ത് ഫീച്ചറുകൾ കൊടുത്തിട്ടുണ്ട്.