GOVO GoSurround 945 Pro
വീട്ടിൽ തന്നെ തിയേറ്റർ അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ഗംഭീര ഓഫർ ഇതാ എത്തി. ജനപ്രിയ ഓഡിയോ ബ്രാൻഡായ GOVO യിൽ നിന്നും ഗോവോ സൗണ്ട്ബാർ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ശക്തമായ 5.1 ചാനൽ ഓഡിയോ സംവിധാനവും ഇമ്മേഴ്സീവ് സൗണ്ട് അനുഭവവും നൽകുന്ന Home Theatre സിസ്റ്റമാണിത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള വിവിധ കണക്ഷൻ ഓപ്ഷനുകൾഇതിനുണ്ട്. ടിവി, സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി എളുപ്പത്തിൽ കണക്ഷൻ ലഭിക്കും. ഓഫർ കാലാവധി പരിമിതമാണെങ്കിലും, 14000 രൂപയുടെ ഇളവ് ഫോണിന് അനുവദിച്ചിട്ടുണ്ട്. ഇതിന് 1000 രൂപയുടെ ബാങ്ക് ഓഫറും ആകർഷകമായ ഇഎംഐ ഡീലും ആമസോൺ അനുവദിച്ചിട്ടുണ്ട്. സൗണ്ട് ബാറിന്റെ ഫീച്ചറുകളും വിലയും അറിയാം.
ആമസോണിലാണ് ഗോവോ ഗോസറൗണ്ട് ഓഡിയോ സിസ്റ്റത്തിന് ഓഫർ പ്രഖ്യാപിച്ചത്. 19,999 രൂപയ്ക്ക് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 5.1 ചാനൽ സിസ്റ്റമുള്ള സൗണ്ട് ബാർ ആമസോണിൽ 5000 രൂപയ്ക്കും താഴെ വാങ്ങിക്കാം.
70 ശതമാനം കിഴിവിൽ 5,999 രൂപയ്ക്കാണ് ഓഡിയോ സിസ്റ്റം ആമസോണിൽ വിൽക്കുന്നത്. 1000 രൂപയുടെ ബാങ്ക് ഓഫറും ഗോവോ സൗണ്ട്ബാറിന് ലഭ്യമാണ്. ഇത് ചേർത്താൽ ഗോവോ ഹോം തിയേറ്റർ സിസ്റ്റം 4999 രൂപ റേഞ്ചിൽ വാങ്ങിക്കാം. ഇതിന് പുറമെ 211 രൂപയുടെ ഇഎംഐ ഓഫർ കൂടി പ്രയോജനപ്പെടുത്താവുന്നതാണ്.
Also Read: Motorola Edge 50 Neo വാങ്ങാൻ പറ്റിയ സമയം; വില 20,000 രൂപയിൽ താഴെ
260W പീക്ക് പവറും 5.1 ചാനൽ സർറൗണ്ട് സൗണ്ട് സപ്പോർട്ടുമുള്ള ഓഡിയോ സിസ്റ്റമാണിത്. ബ്ലൂടൂത്ത് 5.3, HDMI, Optical, USB, AUX കണക്റ്റിവിറ്റി ഓപ്ഷനുകൾ ഗോവോ ഹോം തിയേറ്റർ സിസ്റ്റത്തിനുണ്ട്. Govo Gosurround 945 Pro ഹോം തിയേറ്റർ സിസ്റ്റത്തിൽ 260W പീക്ക് ഔട്ട്പുട്ട് പവർ ലഭിക്കുന്നു. ഇതിൽ ഡിജിറ്റൽ സിഗ്നൽ പ്രോസസിങ് ചിപ്‌സെറ്റ് ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
5.25-ഇഞ്ച് സബ് വൂഫർ ഗോവോ ഓഡിയോ സിസ്റ്റത്തിലുണ്ട്. ആഴമുള്ള ബാസും വ്യക്തമായ ഓഡിയോയും ലഭിക്കുന്ന സൗണ്ട്ബാറാണിത്. വയർഡ് സാറ്റലൈറ്റ് സ്പീക്കർ കണക്ഷൻ ഇതിലുണ്ട്. അഞ്ച് സ്പീക്കറുകളും ഒരു സബ് വൂഫറും ചേർന്ന യൂണിറ്റാണ് ഗോവോ ഗോ സറൌണ്ട് സിസ്റ്റത്തിലുള്ളത്. ABS, MDF ബിൽഡ് ക്വാളിറ്റിയിലാണ് ഹോം തിയേറ്റർ സിസ്റ്റം നിർമിച്ചിട്ടുള്ളത്. ടിവിക്ക് മുന്നിൽ വയ്ക്കാനും, ഭിത്തിയിൽ ഘടിപ്പിക്കാനുമുള്ള സൌകര്യം ഗോവോ 5.1 ചാനൽ ഓഡിയോ സിസ്റ്റത്തിനുണ്ട്.