പാർട്ടി മൂഡ് 4500 രൂപയിലും താഴെ! Zebronics 75 W Bluetooth Party Speaker ലിമിറ്റഡ് ഓഫറിൽ

വീടുകളിലെ ചെറിയ ആഘോഷങ്ങൾ, സുഹൃത്തുക്കളുമായുള്ള ഗെറ്റ്-ടുഗെതറുകൾ, ഔട്ട്ഡോർ പരിപാടികൾക്ക് മികച്ച പാർട്ടി സ്പീക്കറുകൾ സ്വന്തമാക്കാം. കുറഞ്ഞ വിലയിൽ മികച്ച ശബ്ദ നിലവാരവും ആകർഷകമായ ഫീച്ചറുകളും സ്വന്തമാക്കാനുള്ള സുവർണാവസരമാണിത്. ഇതിനായി ഫ്ലിപ്കാർട്ടിലാണ് മികച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. Zebronics 75W Bluetooth Party Speaker 4500 രൂപയിലും താഴെ വിലയിൽ എത്തിച്ചിരിക്കുന്നു. ശക്തമായ 75W ഓഡിയോ ഔട്ട്പുട്ട്, ബ്ലൂടൂത്ത് RGB LED ലൈറ്റിംഗ്, TWS സപ്പോർട്ടുമുള്ള പാർട്ടി സ്പീക്കറാണിത്. സെബ്രോണിക്സ് 75 വാട്ട് ബ്ലൂടൂത്ത് സ്പീക്കറിന്റെ പ്രത്യേകതകളും ഫ്ലിപ്കാർട്ടിലെ ഓഫറും വിശദമായി അറിയാം.

Zebronics 75W Bluetooth Party Speaker Features

USB, AUX, മൈക്രോഫോൺ ഇൻപുട്ട് എന്നിവ ഉൾപ്പെടെയുള്ള നിരവധി സവിശേഷതകളുള്ള സ്പീക്കർ സിസ്റ്റമാണിത്. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ സെബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിൽ നിന്ന് ലഭിക്കും.

പാർട്ടികൾക്കും ആഘോഷങ്ങൾക്കും കൂടുതൽ മനോഹരമായ വൈബ് നൽകുന്നതിന് RGB LED ലൈറ്റിംഗ് മോഡുകൾ ലഭിക്കും. ഒരേ മോഡലിലുള്ള രണ്ട് സ്പീക്കറുകൾ വയർലെസ്സായി പ്രവർത്തിക്കാൻ TWS ഫീച്ചർ ഉപയോഗിച്ചിട്ടുണ്ട്. വയർലെസ് കണക്ഷനായി ഇതിൽ Bluetooth v5.3 സാങ്കേതികവിദ്യയും സെബ്രോണിക്സ് 75 വാട്ട് ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റത്തിൽ ലഭിക്കുന്നു. USB വഴിയും AUX പോർട്ട് ഉപയോഗിച്ചും മ്യൂസിക് ഔട്ട്പുട്ട് വരുന്നു.

ലോ-ഫ്രീക്വൻസി ശബ്ദങ്ങൾ കൂടുതൽ വ്യക്തമായി കേൾക്കാൻ ഇതിൽ Deep Bass സാങ്കേതികവിദ്യയുണ്ട്. 6.3mm മൈക്രോഫോൺ ഇൻപുട്ട് ഫീച്ചറും സിബ്രോണിക്സ് പാർട്ടി സ്പീക്കറിൽ ലഭിക്കുന്നു.

Also Read: ഒന്നാന്തരം ഓഫർ! Zeiss Telephoto ക്യാമറയുള്ള Vivo 5G ഫോണിന് ഫ്ലിപ്കാർട്ടിൽ വമ്പൻ വിലക്കിഴിവിൽ

ഫീച്ചറുകൾ ചുരുക്കത്തിൽ

  1. ബ്ലൂടൂത്ത് v5.3 കണക്റ്റിവിറ്റി
  2. USB, AUX കണക്റ്റിവിറ്റി സപ്പോർട്ട്
  3. RGB LED ലൈറ്റിംഗ് മോഡുകൾ
  4. TWS ഫംഗ്ഷൻ
  5. 6.3 mm മൈക്രോഫോൺ ഇൻപുട്ട്
  6. ശക്തമായ ഡീപ് ബാസ് സൗണ്ട്

Zebronics Zeb Sound Feast 550 Offer Flipkart

9,999 രൂപയ്ക്കാണ് സെബ്രോണിക്സ് സെബ് സൗണ്ട് ഫീസ്റ്റ് 550 പാർട്ടി സ്പീക്കർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 5 സ്പീക്കർ ചാനലുകളുള്ള സിബ്രോണിക്സ് ഓഡിയോ സിസ്റ്റം ഫ്ലിപ്കാർട്ടിലൂടെ പകുതി വിലയ്ക്ക് വാങ്ങിക്കാം. 4500 രൂപയ്ക്കാണ് ഈ ഓഡിയോ സിസ്റ്റം വിൽക്കുന്നത്. ആക്സിസ്, എസ്ബിഐ കാർഡുകൾക്ക് അധിക ഓഫറുകൾ ലഭിക്കും. ഇങ്ങനെ 225 രൂപയുടെ ബാങ്ക് കിഴിവിൽ പാർട്ടി സ്പീക്കർ സ്വന്തമാക്കാം.

36 മാസത്തേക്ക് 159 രൂപയുടെ ഇഎംഐ ഓഫറിലും സെബ്രോണിക്സ് പാർട്ടി സ്പീക്കർ വാങ്ങിക്കാവുന്നതാണ്. ഇത് ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :