JBL 7.1 Channel Soundbar
നല്ലൊരു പ്രീമിയം സൗണ്ട്ബാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആമസോണിൽ അതിഗംഭീരമായ ഓഫർ എത്തി. JBL 7.1 Channel Soundbar ഇപ്പോൾ 30000 രൂപയോളം വില കുറച്ച് വിൽക്കുന്നു. സിനിമകളും വെബ് സീരീസുകളും സംഗീതവും കൂടുതൽ ക്ലാരിറ്റിയും പവർഫുൾ ബാസിലും ആസ്വദിക്കാനാകുന്ന ഓഡിയോ സിസ്റ്റമാണിത്. 7.1-ചാനൽ ഓഡിയോ ഔട്ട്പുട്ടും ആകർഷകമായ ഡിസൈനും ജെബിഎൽ 7.1 ഹോം തിയേറ്റർ സിസ്റ്റത്തിനുണ്ട്. ഡോൾബി ഓഡിയോ സപ്പോർട്ട്, വയർലെസ് സബ്‌വൂഫർ, Bluetooth കണക്റ്റിവിറ്റി, HDMI ARC തുടങ്ങിയ ഫീച്ചറുകളുള്ള സൗണ്ട്ബാർ ആണിത്. വലിയ സ്ക്രീൻ ടിവിക്കൊപ്പം ഉപയോഗിക്കാൻ അനുയോജ്യമായ ഹോം തിയേറ്റർ സിസ്റ്റത്തിന്റെ ഇപ്പോഴത്തെ വിലയും സവിശേഷതകളും അറിയാം.
99,999 രൂപ വിലയുള്ള ഓഡിയോ സിസ്റ്റമാണിത്. 30 ശതമാനം ഇളവിൽ ജെബിഎൽ ഹോം തിയേറ്റർ സിസ്റ്റം 69,999 രൂപയ്ക്ക് ലഭിക്കും. ഇത് ആമസോൺ നൽകുന്ന പരിമിതകാല ഓഫറാണ്. SBI, ഐസിഐസിഐ ബാങ്ക് കാർഡിലൂടെ 3000 രൂപ കിഴിവും ലഭിക്കും. ഇങ്ങനെ ജെബിഎൽ ഹോം തിയേറ്റർ സിസ്റ്റത്തിന് 2000 രൂപയുടെ ക്യാഷ്ബാക്കും ലഭ്യമാണ്. Bar 800 Pro മോഡലിൽ വരുന്ന സൗണ്ട്ബാർ ആണിത്. 2,461 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ നൽകുന്നു.
7 ഓഡിയോ ചാനലുകളും 1 സബ്‌വൂഫറും ചേർന്ന ഹോം തിയേറ്റർ സിസ്റ്റമാണിത്. ജെബിഎല്ലിന്റെ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസും ഇതിൽ ലഭിക്കുന്നു. അഞ്ച് പ്രധാന ചാനലുകളും ബാസ് ഓഡിയോ ലഭിക്കുന്ന ഒരു സബ്‌വൂഫറും രണ്ട് Dolby Atmos ചാനലുകളുമാണ് ഇതിനുള്ളത്.
10 ഇഞ്ച് വയർലെസ് സബ്‌വൂഫറും ഇതിനുണ്ട്. ഒപ്പം മുകളിൽ നിന്നുമെത്തുന്നതുപോലുള്ള 3ഡി ഓഡിയോ സപ്പോർട്ട് വരെ ഹോം തിയേറ്റർ സിസ്റ്റത്തിനുണ്ട്. 720W ആകെ ഔട്ട്പുട്ട് പവർ ലഭിക്കുന്നു. വിപുലമായ സൗണ്ട്‌സ്റ്റേജിനായി ആംഗിൾഡ് ട്വീറ്ററുകളും ഇതിൽ കൊടുത്തിരിക്കുന്നു. പശ്ചാത്തല സംഗീതവും ആക്ഷൻ ശബ്ദങ്ങളും ഉണ്ടായാലും സംഭാഷണം കൃത്യമായി കേൾക്കാൻ PureVoice ഡയലോഗ് എൻഹാൻസ്‌മെന്റ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. വിവിധ സ്ട്രീമിംഗ് സേവനങ്ങളിൽ നിന്ന് നേരിട്ട് സംഗീതം പ്ലേ ചെയ്യാനും സാധിക്കും. HDMI eARC, 4K Dolby Vision പാസ്ത്രൂ പോലുള്ള ഫീച്ചറുകളും ഇതിനുണ്ട്. മൊബൈൽ ആപ്പ് ഉപയോഗിച്ച് സൗണ്ട് സെറ്റ് ചെയ്യാൻ ജെബിഎൽ വൺ ആപ്പ് ഇതിൽ നൽകിയിട്ടുണ്ട്.