വില പകുതിയിലും താഴെ! Blaupunkt 9.1.4 Dolby Atmos Soundbar ഇപ്പോൾ 69% ഓഫറിൽ ആമസോണിൽ!

സിനിമകൾ അതിന്റെ പൂർണ്ണമായ ശബ്ദഭംഗിയോടെ ആസ്വദിക്കാൻ തിയേറ്റർ ഫീൽ വേണം. നമ്മുടെ വീട്ടിൽ തന്നെ ഹോം തിയേറ്റർ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് Blaupunkt 9.1.4 Dolby Atmos Soundbar വിലക്കിഴിവിൽ വാങ്ങിക്കാം. പ്രീമിയം ജർമ്മൻ ഓഡിയോ ബ്രാൻഡായ ബ്ലൂപങ്ക്റ്റ് സൗണ്ട്ബാറിന് ആമസോണിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

മുകളിൽനിന്നും ശബ്ദം തരംഗമായി ഒഴുകിയെത്തുന്ന 3D സറൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. സാധാരണയായി ഇത്തരം ഹൈ-എൻഡ് 9.1.4 സൗണ്ട്ബാറുകൾക്ക് വിപണിയിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരും. എന്നാൽ ആമസോണിലെ പരിമിതകാല ഓഫറിലൂടെ പകുതി വിലയിലും താഴെ ഹോം തിയേറ്റർ സ്വന്തമാക്കാം. ബ്ലൂപങ്ക്റ്റ് സൗണ്ട്ബാറിന് ആകർഷകമായ ബാങ്ക് ഓഫറും ഇ കൊമേഴ്സ് പ്ലാറ്റ്ഫോം അനുവദിച്ചിട്ടുണ്ട്.

നിങ്ങൾ ഒരു സിനിമാപ്രേമിയോ ഗെയിമറോ ആണെങ്കിൽ, കുറഞ്ഞ ചിലവിൽ വീടിനെ ഒരു അത്യാധുനിക ഹോം തിയേറ്ററാക്കി മാറ്റാൻ ഈ ഓഡിയോ സിസ്റ്റം സ്വന്തമാക്കാവുന്നതാണ്. ഈ വമ്പൻ ആമസോൺ ഓഫറിന്റെ കൂടുതൽ വിവരങ്ങളും, ബ്ലൂപങ്ക്റ്റ് സൗണ്ട്ബാറിന്റെ പ്രധാന സവിശേഷതകളും അറിയാം.

Blaupunkt 9.1.4 Dolby Atmos Soundbar Offer

9 മെയിൻ സ്പീക്കറുകളും ഒരു സബ് വൂഫറും ചേർന്ന പ്രീമിയം സൗണ്ട് ബാറാണിത്. ഇതിന് ആമസോണിൽ 69 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. 1,29,999 രൂപയ്ക്കാണ് ഹോം തിയേറ്റർ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് നേരിട്ടുള്ള കിഴിവിലൂടെ തന്നെ 39,990 രൂപയ്ക്ക് വാങ്ങിക്കാം.

എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1999 രൂപയുടെ ഇളവ് ലഭിക്കും. ഇത് ബ്ലൂപങ്ക്റ്റ് ഓഡിയോ സിസ്റ്റത്തിന്റെ വില 38000 രൂപ റേഞ്ചിലാക്കുന്നു. 1,406 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും 1042 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ തരുന്നു.

Also Read: 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം Vivo S സീരീസ് തിരിച്ചെത്തുന്നു! 7000mAh ബാറ്ററി, 50MP ടെലിഫോട്ടോ ക്യാമറയും

Blaupunkt SBW600 XCEED 9.1.4 Dolby Atmos Premium Home Theatre

ഇനി ബ്ലൂപങ്ക്റ്റ് പ്രീമിയം ഹോം തിയേറ്റർ സിസ്റ്റത്തിന്റെ സവിശേഷതകൾ നോക്കാം. 9.1.4-ചാനൽ ട്രൂ സർറൗണ്ട് സൗണ്ട് സിസ്റ്റത്തിന് ഡോൾബി അറ്റ്മോസ് ഓഡിയോ ലഭിക്കും. DTS സർട്ടിഫിക്കേഷനും 360° Spatial Sound എക്സ്പീരിയൻസും ഈ ഓഡിയോ സിസ്റ്റത്തിനുണ്ട്. മുകളിലേക്കും മുന്നിലേക്കും, വശങ്ങളിലേക്കും ശബ്ദം പ്രക്ഷേപണം ചെയ്യുന്ന മൾട്ടി-ഡ്രൈവർ ഡിസൈനാണ് മറ്റൊരു സവിശേഷത.

വയർലെസ് സബ്‌വൂഫർ, ഡ്യുവൽ റിയർ സാറ്റലൈറ്റ് സ്പീക്കറുകൾ
3D ഇമ്മേഴ്‌സീവ് ഓഡിയോ എക്സ്പീരിയൻസ് ഇതിൽ ലഭിക്കും. പ്രീമിയം മെറ്റാലിക് ബോഡി ഡിസൈനാണ് ഓഡിയോ സിസ്റ്റത്തിന്റെ മറ്റൊരു സവിശേഷത. ഈ ബ്ലൂപങ്ക്റ്റ് സൗണ്ട്ബാറിൽ HDMI ARC, Optical, Coaxial, AUX, USB, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്നു.
റിമോട്ട് കൺട്രോൾ, HDMI ARC കേബിൾ, AUX കേബിൾ പോലുള്ള ഫീച്ചറുകളും ഓഡിയോ സിസ്റ്റത്തിനുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :