ആമസോൺ വിൽപ്പനയിൽ വൻ കിഴിവോടെ സീബ്രോണിക്സ് 7.1.2 ഡോൾബി അറ്റ്‌മോസ് വാങ്ങാനുള്ള സുവർണ്ണാവസരം
2025 സെപ്റ്റംബർ മൂന്നിനാണ് സെബ്രോണിക്സ് 900 W സൌണ്ട്ബാർ പുറത്തിറക്കിയത്
Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലാണ് ഓഫർ അനുവദിച്ചിരിക്കുന്നത്
SBI Bank ക്രെഡിറ്റ് കാർഡിലൂടെ 2000 രൂപ മുതൽ 4000 രൂപ വരെ ഡിസ്കൌണ്ട് നേടാം
ഇന്ത്യയിലെ ഏറ്റവും പുതിയ Zebronics 7.1.2 Dolby Atmos സൗണ്ട്ബാർ വൻ കിഴിവിൽ ലഭിക്കും. Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലാണ് ഓഫർ അനുവദിച്ചിരിക്കുന്നത്. ഈ സൗണ്ട് ബാർ ഈ മാസം ആദ്യം ലോഞ്ച് ചെയ്ത ഓഡിയോ ഡിവൈസാണ്. ഇന്ന് നല്ല വിലക്കുറവിൽ ഹോം തിയേറ്റർ സിസ്റ്റം സ്വന്തമാക്കാം. സൗണ്ട് ബാർ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ റിലീസായ സീബ്രോണിക്സ് 7.1.2 ഡോൾബി അറ്റ്‌മോസ് സിസ്റ്റം തന്നെ ഉപയോഗിക്കാം.
SurveyZebronics 7.1.2 Dolby Atmos സൗണ്ട്ബാർ ഡീൽ
2025 സെപ്റ്റംബർ മൂന്നിനാണ് സെബ്രോണിക്സ് 900 W സൌണ്ട്ബാർ പുറത്തിറക്കിയത്. ഇന്ത്യൻ വിപണിയിൽ ഇത് 32,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. ഇന്ന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ നിന്ന് മികച്ച ഡിസ്കൌണ്ട് ഇതിന് ലഭിക്കുന്നു. 3,000 രൂപ കിഴിവോടെ 29,999 രൂപയുടെ കിഴിവ് ഓഡിയോ സിസ്റ്റത്തിന് ലഭിക്കും. ഇതിനുപുറമെ, ഈ സൗണ്ട് ബാറിൽ ആമസോൺ ചില ബാങ്ക് ഓഫറുകളും ചേർത്തിട്ടുണ്ട്.
ഈ സൗണ്ട് ബാർ ഓഫർ എന്തുകൊണ്ട് പ്രധാനം?
SBI Bank ക്രെഡിറ്റ് കാർഡിലൂടെ 2000 രൂപ മുതൽ 4000 രൂപ വരെ ഡിസ്കൌണ്ട് നേടാം. 1,454 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നു. ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് പർച്ചേസ് സമയത്ത് 899 രൂപയുടെ ക്യാഷ്ബാക്കും നേടാം. കൂടുതൽ വിശദമായി അറിയണോ?
എസ്‌ബിഐ ബാങ്ക് കാർഡിന് 2,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടും 500 രൂപയുടെ അധിക ഡിസ്‌കൗണ്ടും ഉൾപ്പെടെ നാല് ഡിസ്‌കൗണ്ടുകൾ ലഭിക്കും. ഇങ്ങനെ 4000 രൂപ വരെയുള്ള കിഴിവ് നേടാനാകും. ഈ ഓഫറുകൾ ഉപയോഗിച്ചാൽ ഈ സൗണ്ട് ബാർ വെറും 25,299 രൂപയ്ക്ക് വാങ്ങാം.
Zebronics 7.1.2 Dolby Atmos Soundbar പ്രത്യേകത എന്തൊക്കെ?

ഈ സീബ്രോണിക്സ് സൗണ്ട് ബാറിൽ 7.1.2 ചാനൽ സിസ്റ്റമാണുള്ളത്. ഈ സൗണ്ട് ബാർ മൊത്തം 900W ശക്തമായ ശബ്ദം ഓഫർ ചെയ്യുന്നു. ശബ്ദ സാങ്കേതികവിദ്യയുടെ കാര്യത്തിൽ, ഈ സൗണ്ട് ബാറിൽ ഡോൾബി അറ്റ്‌മോസ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. സീബ്രോണിക്‌സിന്റെ എക്‌സ്‌ക്ലൂസീവ് അക്കൗസ്റ്റി മാക്‌സ് മൾട്ടി-ഡൈമൻഷണൽ ഓഡിയോ സപ്പോർട്ടും ഇതിൽ ലഭിക്കുന്നു.
ഫോണിന് പിൻവശത്ത് സാറ്റലൈറ്റ് സ്പീക്കറുകൾ ഇല്ല. എങ്കിലും സൗണ്ട്ബാറിനൊപ്പം വരുന്ന ബാറിൽ മികച്ച സറൗണ്ട് നൽകുന്ന എല്ലാ സ്പീക്കറുകളും ഉണ്ട്. ഇതിന് മുന്നിൽ മൂന്ന് സ്പീക്കറുകളും മുകളിൽ നാല് അപ്-ഫയറിംഗ് സറൗണ്ട് സ്പീക്കറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. അതുപോലെ ഓഡിയോ സിസ്റ്റത്തിൽ വശത്ത് രണ്ട് സറൗണ്ട് സ്പീക്കറുകളുണ്ട്. ഇതിൽ ശക്തമായ 12 ഇഞ്ച് വൂഫറുള്ള വയർലെസ് സബ് വൂഫർ കൂടി കൊടുത്തിരിക്കുന്നു.
ഈ സീബ്രോണിക്സ് സൗണ്ട് ബാറിൽ HDMI eARC ഓപ്ഷനുണ്ട്. USB, ഒപ്റ്റിക്കൽ, AUX, ബ്ലൂടൂത്ത് എന്നിങ്ങനെയുള്ള മൾട്ടി-കണക്റ്റിവിറ്റി സപ്പോർട്ടും ഇതിലുണ്ട്.
GST Saving Included: കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്തി. ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്ക് വില കുറഞ്ഞു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു. ആമസോൺ വഴി വാങ്ങുന്നവർക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലും ഈ ജിഎസ്ടി നിരക്കുകൾ ബാധകമാണ്. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile