AirPods 5, എയർപോഡ്സ് 5 വയർലെസ് ചാർജിങ്; രണ്ട് പ്രീമിയം ഇയർഫോണുകൾ എത്തി

Apple പ്രേമികൾ കാത്തിരുന്ന ഏറ്റവും പുതിയ പ്രീമിയം ഇയർപോഡുകൾ പുറത്തിറങ്ങി. Open-ear ഡിസൈനിൽ അവതരിപ്പിച്ച AirPods 5 മോഡലിൽ മികച്ച ആക്ടീവ് നോയിസ് കാൻസലേഷൻ ഫീച്ചറുകളുമുണ്ട്. ഇതിൽ ആപ്പിൾ എയർപോഡ്സ് 5, എയർപോഡ്സ് 5 വയർലെസ് ചാർജിങ് എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 12,269 രൂപ വിലയാകുമെന്ന് കണക്കുകൂട്ടിയാലും രാജ്യത്തെ ജിഎസ്ടി, ഇറക്കുമതി തീരുവ എന്നിവയും വിലയെ സ്വാധീനിക്കും.

ഏറ്റവും പുതിയ H2 ചിപ്പിന്റെ കരുത്തിലാണ് എയർപോഡ്സ് 4 പ്രവർത്തിക്കുന്നത്. ഒതുക്കമുള്ള ഡിസൈനിലും പ്രീമിയം ലുക്കിലും അവതരിപ്പിച്ച ആപ്പിൾ ഇയർഫോണുകളുടെ വിലയും പ്രത്യേകതയും അറിയാം.

AirPods 5 മോഡലുകളുടെ ഇന്ത്യയിലെ വിലയും വിൽപ്പനയും

ഇപ്പോൾ ഇറങ്ങിയ ഐപോഡുകളിൽ വയർലെസ് ചാർജിംഗ് മോഡലിനാണ് വില കൂടുതൽ. എയർപോഡ്സ് 5-ന്റെ US വില $129 ആണ്. ഇത് ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 12,600 രൂപയാകും. എയർപോഡ്സ് 5 Wireless Charging Case മോഡലിന് $149 (ഏകദേശം 14,200 രൂപ) വിലയാകുന്നു. എന്നുവച്ചാൽ $20 വില വ്യത്യാസം വരുന്നു.

ഇന്ന് മുതൽ 14,900 രൂപയ്ക്ക് എയർപോഡ്സ് 5 പ്രീ ബുക്കിങ് നടത്താം. അതേ സമയം എയർപോഡ്സ് 5 വയർലെസ് ചാർജിങ്ങിന്റെ ഇന്ത്യൻ വിപണി വില 17,900 രൂപയാണ്. ഇതിനും പ്രീബുക്കിങ് ആരംഭിച്ചു. സെപ്റ്റംബർ 18, വെള്ളിയാഴ്ച മുതൽ ഇത് ലഭ്യമാകും.

Also Read: സാംസങ്ങിനോട് പറഞ്ഞേര്! ആപ്പിളിന്റെ കന്നി ഫോൾഡ് ഫോൺ, iPhone Duo എത്തി

എയർപോഡ്സ് 5 ഫീച്ചറുകൾ

രണ്ട് മോഡലുകളുടെയും എല്ലാ ഫീച്ചറുകളും ഏകദേശം സാമ്യമാണ്. ഡിസൈൻ, ആക്ടീവ് നോയ്‌സ് കാൻസലേഷൻ, കമ്പ്യൂട്ടേഷണൽ ഓഡിയോ, വ്യക്തിഗതമാക്കിയ സ്പേഷ്യൽ ഓഡിയോ, ലൈവ് ട്രാൻസ്ലേഷൻ, ട്രാൻസ്പരൻസി മോഡ്, സംഭാഷണ അവയർനെസ്, അഡാപ്റ്റീവ് ഇക്യു, ഹാൻഡ്‌സ്-ഫ്രീ സിരി സപ്പോർട്ടുകൾ ഇവയ്ക്കുണ്ട്. Half in-ear ഡിസൈനിലാണ് ഇവ വരുന്നത്. USB-C ചാർജിങ്, IP57 റേറ്റിങ്ങുമുള്ള ഇയർപോഡുകളാണിവ.

ഇവയുടെ ചാർജിങ് ഫീച്ചറിലാണ് പ്രധാന വ്യത്യാസം. USB-C ചാർജിങ് മാത്രം സപ്പോർട്ട് ചെയ്യുന്ന സാധാരണ ഇയർഫോണുകളിൽ നിന്ന് വ്യത്യസ്തമായി വയർലെസ് ചാർജിങ് സാധിക്കും. വോളിയം കൺട്രോൾ ഫീച്ചറാണ് മറ്റൊരു വ്യത്യാസം. സ്റ്റെമ്മിൽ swipe ചെയ്ത് volume നിയന്ത്രിക്കാനും ഈ മോഡലിന് സാധിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :