Dolby Home Theatre System Offer
Dolby Home Theatre System ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സുവർണാവസരം. 83 ശതമാനം വിലക്കിഴിവിൽ നിങ്ങൾക്ക് സൗണ്ട്ബാർ വാങ്ങിക്കാം. പരിമിതകാലത്തേക്കാണ് ഈ ഓഫർ. എങ്കിലും ഇങ്ങനെയൊരു വിലക്കിഴിവ് നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വളരെയധികമാണ്. 900W പ്രീമിയം ഔട്ട്പുട്ട് ലഭിക്കുന്ന ഓഡിയോ സിസ്റ്റമാണിത്.
74,999 രൂപയാണ് ഈ പ്രീമിയം ഡോൾബി ഹോം തിയേറ്ററിന്റെ വിപണി വില. ഇതിന് 83 ശതമാനം ഇളവ് ആമസോൺ അനുവദിച്ചിരിക്കുന്നു. Mivi Superbars Cinematic സൗണ്ട് ബാറാണിത്.
ആമസോണിൽ ഇതിന് 15000 രൂപയിലും താഴെയാണ് വില. എന്നുവച്ചാൽ 12,999 രൂപയാണ് ഈ പ്രീമിയം ഓഡിയോ സിറ്റത്തിന് ആമസോണിലെ വില. 5.2 ചാനൽ ഓഡിയോ സിസ്റ്റമാണിത്. HDFC ബാങ്ക് കാർഡുകളിലൂടെ 1500 രൂപ കിഴിവും അധികമായി ലഭിക്കും. 11000 രൂപ റേഞ്ചിൽ ഇങ്ങനെ എംവി സൂപ്പർബാർസ് സിനിമാറ്റിക് സൗണ്ട് ബാർ വാങ്ങാം. 457 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നു.
മിവി സൂപ്പർബാർസ് സിനിമാറ്റിക് സൗണ്ട് ബാർ നിങ്ങളുടെ വീടിനെ ശരിക്കും ഹോം തിയേറ്ററാക്കുന്നു. ഇതിന് 5.2-ചാനൽ സപ്പോർട്ടുണ്ട്. ആഴത്തിലുള്ള ശബ്ദാനുഭവത്തിനായി 900 വാട്ട്സ് ഔട്ട്പുട്ടിലാണ് ഡോൾബി ഓഡിയോ ലഭിക്കുന്നത്.
എംവി ഹോം തിയറ്റർ സിസ്റ്റത്തിൽ 3 ബിൽറ്റ്-ഇൻ ഫുൾ-റേഞ്ച് സ്പീക്കറുകളുണ്ട്. ഈ സൗണ്ട്ബാറിൽ, 2 ഫുൾ-റേഞ്ച് സാറ്റലൈറ്റ് സ്പീക്കറുകളാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെ നിങ്ങൾക്ക് ആഴത്തിലുള്ള ബാസും, ക്രിസ്റ്റൽ ക്ലിയർ വോക്കലും, ബാലൻസ്ഡ് സൗണ്ടും ലഭിക്കുന്നു. 12 ഇഞ്ചിന്റെ സബ് വൂഫറാണ് ഈ സൌണ്ട് ബാറിലുള്ളത്.
Also Read: ആമസോണിൽ Special Offer! Oppo Reno 15 വരുന്നതിന് മുന്നേ ഈ ഓപ്പോ പ്രോ ഫോണിന് വിലക്കിഴിവ്
എംവി സൂപ്പർബാർസ് സിനിമാറ്റിക് സൗണ്ട്ബാറിൽ 2 വയർലെസ് സബ് വൂഫറുകൾ ഉൾപ്പെടുന്നു. രണ്ട് വയർലെസ് സബ് വൂഫറുകളും സാറ്റലൈറ്റ് സ്പീക്കറുകളും ഇതിലുണ്ട്. ഇങ്ങനെ നിങ്ങൾക്ക് സിനിമകൾക്കും സംഗീതത്തിനും ചേരുന്ന രീതിയിൽ സറൗണ്ട് സൗണ്ട് അപ്‌ഗ്രേഡ് ലഭിക്കുന്നു.
ഡോൾബി സിഗ്നേച്ചർ സൗണ്ട് ഉപയോഗിച്ചാണ് ഇത് ഹോം തിയേറ്റർ എക്സ്പീരിയൻസ് തരുന്നത്. വൃത്തിയുള്ളതും മികച്ചതുമായ ശ്രവണത്തിനായി ശക്തമായ ബാസും മികച്ച വോക്കലും ഉറപ്പുനൽകുന്നു. മ്യൂസിക്, മൂവി, ന്യൂസ്, സ്പോർട്സ്, 3D എന്നിങ്ങനെ നിരവധി ഇക്യു മോഡുകൾ ഇതിലുണ്ട്.
എംവി സൂപ്പർബാർസ് ഹോം തിയേറ്ററിൽ നിങ്ങൾക്ക് പലതരത്തിലുള്ള കണക്ഷൻ ഓപ്ഷനുകളും ലഭ്യം. വയർലെസ് മ്യൂസിക് പ്ലേബാക്കിനായി ബ്ലൂടൂത്ത് v5.3 സപ്പോർട്ടുണ്ട്.