WhatsApp Settings Tips: അറിയാത്തവർ WhatsApp Group-ൽ Add ചെയ്യുന്നുണ്ടോ? ഒരു മിനിറ്റിൽ ശരിയാക്കാം| TECH NEWS

WhatsApp Settings Tips: അറിയാത്തവർ WhatsApp Group-ൽ Add ചെയ്യുന്നുണ്ടോ? ഒരു മിനിറ്റിൽ ശരിയാക്കാം| TECH NEWS
HIGHLIGHTS

WhatsApp വഴിയും ഹാക്കർമാർ ഡാറ്റ മോഷ്ടിക്കാറുണ്ട്

നമ്മുടെ ബാങ്ക് അക്കൌണ്ട് വരെ ഹാക്ക് ചെയ്യപ്പെടാൻ ഇത് മതി

WhatsApp Settings-ൽ ചില മാറ്റങ്ങൾ വരുത്തിയാൽ നിങ്ങളുടെ അക്കൌണ്ട് സുരക്ഷിതമാക്കാം

WhatsApp വളരെ സുരക്ഷിതമായൊരു മെസേജിങ് പ്ലാറ്റ്ഫോം തന്നെ. എങ്കിലും ചിലപ്പോൾ ഹാക്കർമാർക്ക് ചെറിയൊരു പഴുത് മതി. നമ്മുടെ വ്യക്തി വിവരങ്ങളിലേക്ക് കൈകടത്തി അവർ ഡാറ്റ മോഷണം നടത്തും. ഈ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ നമ്മുടെ പണം മുഴുവനും നഷ്ടമാകാനും കാരണമാകും. എന്നാൽ WhatsApp Settings-ൽ ചില മാറ്റങ്ങൾ വരുത്തിയാൽ നിങ്ങളുടെ അക്കൌണ്ട് സുരക്ഷിതമാക്കാം.

WhatsApp Settings ഫീച്ചർ

ഇതെന്താണെന്നും എങ്ങനെയാണെന്നും ഇവിടെ വിവരിക്കാം. നിങ്ങളുടെ പേഴ്സണൽ ഡാറ്റയും പ്രൈവസി IP അഡ്രസും മോഷ്ടിക്കപ്പെടാതിരിക്കാൻ ഇത് സഹായിക്കും. അതുപോലെ ഈ ഡാറ്റ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളിലേക്ക് ഹാക്കറിന് കൈകടത്താനുമാകില്ല.

നിങ്ങളുടെ അനുവാദമില്ലാതെ ആർക്കും നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാനാകില്ല. അപരിചിതർ പല ഗ്രൂപ്പുകളിലേക്കും ആഡ് ചെയ്ത് ലിങ്ക് ഷെയർ ചെയ്യുന്നതും ഇന്ന് വ്യാപകമാണ്. ഇതിനെല്ലാം പരിഹാരം നിസ്സാരം ഒരു മിനിറ്റിൽ പൂർത്തിയാക്കാം. എങ്ങനെയെന്നാൽ…

WhatsApp സുരക്ഷിതമാക്കാം ഒരു മിനിറ്റിൽ

നിങ്ങളുടെ കോണ്ടാക്റ്റിലുള്ളവർ മാത്രം നിങ്ങളെ ഏതെങ്കിലും ഗ്രൂപ്പിലെ അംഗമാക്കിയാൽ പ്രശ്നമില്ലല്ലോ? നിങ്ങൾക്ക് അറിയാത്തർ നിങ്ങളുടെ സമ്മതമില്ലാതെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നു. ശേഷം അപരിചിതർ ലിങ്കുകൾ അയക്കുന്നു.

അറിയാതെ കൈ തട്ടി ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്താലും അപകടമാണ്. അതിനാൽ ഇങ്ങനെ ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടുത്താൻ ആരെയും അനുവദിക്കരുത്. ആഡ് ചെയ്തവരുടെ പ്രൊഫൈൽ പരിശോധിച്ചാൽ അത് വിദേശികളുടെ ഡിപി ആയിരിക്കും നൽകിയിരിക്കുന്നത്.

ഇങ്ങനെയുള്ള അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? നിങ്ങളുടെ പരിചയത്തിൽ ഇങ്ങനെ ആരെങ്കിലും Online Scam-ന് ഇരയായിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്ക് വേണ്ടിയുള്ള ടിപ്സാണിത്.

WhatsApp Settings-ൽ നിങ്ങൾ ചെയ്യേണ്ടത്…

ഇതിനായി ആദ്യം വാട്സ്ആപ്പ് തുറക്കുക. ഇവിടെ മുകളിലുള്ള 3 ഡോട്ടുകളിൽ നിന്ന് Settings ഓപ്ഷൻ സെലക്ട് ചെയ്യുക. സെറ്റിങ്സിലെ പ്രൈവസി എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇത് തുറക്കുമ്പോൾ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ഗ്രൂപ്പ്സ് എന്ന ഓപ്ഷൻ കാണാം. ഇത് ടാപ്പ് ചെയ്യണം.

whatsapp settings tips
whatsapp settings ടിപ്സ്

ഇവിടെ ‘എവരിവൺ, മെ കോണ്ടാക്റ്റ്സ്, കോണ്ടാക്റ്റ്സ് എക്സ്പ്റ്റ്’ എന്നീ മൂന്ന് ഓപ്ഷനുകൾ കാണാം. എവരിവൺ ഒഴികെ നിങ്ങൾക്ക് സ്വീകാര്യമായ രണ്ടിലേതെങ്കിലും ഒരു ഓപ്ഷൻ എടുക്കാം.

READ MORE: Samsung Galaxy Ring: പ്രൊപ്പോസ് ചെയ്യാൻ ഒരു ഹൈ-ടെക് Ring ആയാലോ! ഇതാ ഗാലക്സി മോതിരം

whatsapp settings tips
whatsapp ഗ്രൂപ്പ് പ്രൈവസി

ഇതിലൂടെ അപരിചിതർ നിങ്ങളെ ഇനി ഒരു ഗ്രൂപ്പുകളിലേക്കും അനുവാദമില്ലാതെ ആഡ് ചെയ്യില്ല. ഇനി നിങ്ങളുടെ IP അഡ്രസ് സുരക്ഷിതമാക്കാനും ടിപ്സുണ്ട്. വാട്സ്ആപ്പ് തന്നെ നൽകുന്ന ഒരു സെക്യൂരിറ്റി ഫീച്ചറാണ്.

IP അഡ്രസ് Secure ചെയ്യാം

ആരെങ്കിലും പരിചയമില്ലാത്തവർ വിളിച്ചാൽ ഐപി അഡ്രസ് അവർക്ക് തുറന്നുകാട്ടാതിരിക്കാനാണ് ഈ ഓപ്ഷൻ. ഇതിനായി ഈ പ്രൈവസി ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഏറ്റവും താഴെ വരിക. ഇവിടെ അഡ്വാൻസ്ഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം പ്രൊട്ടക്റ്റ് IP Address എന്ന ഓപ്ഷൻ കാണാം.

whatsapp settings tips
whatsapp ഐപി അഡ്രസ് പ്രൈവസി

ഇത് ടാപ്പ് ചെയ്താൽ പ്രൊട്ടക്റ്റ് ഐപി അഡ്രസ് ഇൻ കോൾസ് എന്ന ഓപ്ഷൻ വരുന്നു. ഇത് ഇനാക്ടീവ് ആണെങ്കിൽ ഓണാക്കുക.

കൂടാതെ അറിയാത്തവരുടെ, സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്ന് കോളുകൾ ബ്ലോക്ക് ചെയ്യാം. ഇതിനായി പ്രൈവസിയിലെ കോൾ ഓപ്ഷൻ എടുക്കുക. ഇവിടെ സൈലൻസ് അൺക്നോൺ കോൾസ് എന്ന് കാണാം. ഇത് ഓണാക്കിയാൽ മതി. ഇങ്ങനെ വെറും 1 മിനിറ്റിൽ 3 സെക്യൂരിറ്റി സംവിധാനങ്ങൾ ആക്ടീവാക്കാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo