WhatsApp Status Feature: സ്റ്റാറ്റസിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു മാറ്റത്തിന് മെറ്റ

HIGHLIGHTS

WhatsApp Statusൽ പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നു

വാട്സ്ആപ്പ് സ്റ്റാറ്റസ് കൂടുതൽ കാലയളവിലേക്ക് ഇനി കാണാനാകും

രണ്ടാഴ്ച വരെ വാട്സ്ആപ്പ് സ്റ്റാറ്റസ് നിലനിൽക്കുന്ന ഫീച്ചറാണ് പുതിയതായി കൊണ്ടുവരുന്നത്

WhatsApp Status Feature: സ്റ്റാറ്റസിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു മാറ്റത്തിന് മെറ്റ

അനുദിനം WhatsApp മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസം മാത്രം നോക്കിയാലും എന്തെല്ലാം പുതിയ പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പിൽ വന്നിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെയും എണ്ണം എന്നും വർധിക്കുന്നുണ്ട്. ഇപ്പോൾ മെറ്റയുടെ കീഴിലുള്ള മെസേജിങ് ആപ്ലിക്കേഷന് 2 ബില്യണിലധികം ഉപയോക്താക്കളാണ് ലോകമെമ്പാടുമുള്ളത്.

ഇനി WhatsAppൽ പുതിയത് എന്ത്?

വാട്സ്ആപ്പ് ഇനി മറ്റൊരു കിടിലൻ ഫീച്ചർ പുറത്തിറക്കുകയാണെന്നാണ് വരുന്ന അപ്ഡേറ്റ്. ആപ്പിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട സ്റ്റാറ്റസ് ഫീച്ചറിലാണ് അപ്ഡേറ്റ് കൊണ്ടുവരുന്നത്. ഇന്ന് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്നതിനേക്കാൾ ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യുന്നത് വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ്. എന്താണ് മെറ്റ WhatsApp Statusൽ കൊണ്ടുവരുന്ന മാറ്റമെന്ന് നോക്കാം.

WhatsApp status update
WhatsApp Status Feature: സ്റ്റാറ്റസിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു മാറ്റം

പുതിയ ഫീച്ചർ സ്റ്റാറ്റസിൽ…

ഇതുവരെ ആപ്പിലുള്ളത് 24 മണിക്കൂർ നീണ്ടുനിൽക്കുന്ന സ്റ്റാറ്റസ് ഫീച്ചറാണ്. അതായത്, നിങ്ങൾ എന്തെങ്കിലും സ്റ്റാറ്റസിലൂടെ പങ്കുവയ്ക്കുകയാണെങ്കിൽ അത് 24 മണിക്കൂർ വരെ നമ്മുടെ കോണ്ടാക്റ്റിലുള്ളവർക്ക് കാണാൻ സാധിക്കും. എന്നാൽ ഇനി വാട്സ്ആപ്പ് സ്റ്റാറ്റസ് കൂടുതൽ കാലയളവിലേക്ക് കാണാനാകും.

24 മണിക്കൂർ എന്നത് മാറ്റി രണ്ടാഴ്ച വരെ വാട്സ്ആപ്പ് സ്റ്റാറ്റസ് നിലനിൽക്കുന്ന ഫീച്ചറാണ് മെറ്റ അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് WABetaInfoയുടെ റിപ്പോർട്ട് പറയുന്നു. എന്നാൽ, ഈ ഫീച്ചർ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ അതിനും വഴിയുണ്ട്. 24 മണിക്കൂർ, 3 ദിവസം, 1 ആഴ്ച, 2 ആഴ്ച എന്നിങ്ങനെ ഇഷ്ടപ്പെട്ട കാലദൈർഘ്യത്തിൽ വാട്സ്ആപ്പിലെ സ്റ്റാറ്റസ് പങ്കുവയ്ക്കാൻ കഴിയും.

Read More: Google new alert feature: എന്തൊരു കരുതലാണ്! ഭൂകമ്പത്തിന് മുന്നേ ഇനി Google മുന്നറിയിപ്പ് തരും

വാട്സ്ആപ്പ് വ്യക്തിഗത ആവശ്യങ്ങൾക്കുപരി ബിസിനസ്, ജോലി സംബന്ധമായ പ്രൊമോഷനുകൾക്ക് ഉപയോഗിക്കുന്നവർക്ക് എന്തുകൊണ്ടും പ്രയോജനകരമായ ഒരു ഓപ്ഷനാണിത്. കാരണം, ഒരാഴ്ച വരെയോ, രണ്ടാഴ്ച വരെയോ ചില അറിയിപ്പുകളെല്ലാം വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ പോസ്റ്റ് ചെയ്യുന്നത് കൂടുതൽ ആളുകളിലേക്ക് മെസേജ് എത്തിക്കാൻ സഹായിക്കും.

WhatsApp നിറം മാറി എത്തുന്നോ?

വാട്സ്ആപ്പ് അടിമുടി നിറം മാറി വരുമെന്നും അടുത്തിടെ റിപ്പോർട്ട് ഉണ്ടായിരുന്നു. ആപ്പിലെ ചാറ്റ് ഇന്റർഫേസിന് പുതിയ ഡിസൈൻ നൽകുമെന്നാണ് സൂചനകളുണ്ടായിരുന്നത്. ചാറ്റ് ഇന്റർഫേസ് ഇനിമുതൽ ലൈറ്റ്, ഡാർക്ക് മോഡുകളിൽ ദൃശ്യമായേക്കാം എന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo