WhatsAppൽ സ്റ്റാറ്റസുകൾ ഇനി 30 ദിവസം! എന്നാൽ ഒരു കണ്ടീഷൻ…

WhatsAppൽ സ്റ്റാറ്റസുകൾ ഇനി 30 ദിവസം! എന്നാൽ ഒരു കണ്ടീഷൻ…
HIGHLIGHTS

WhatsApp സ്റ്റാറ്റസ് 30 ദിവസം വരെ സൂക്ഷിച്ച് വയ്ക്കാനാകും

ഇത് ബിസിനസ് ആവശ്യങ്ങൾക്ക് മാത്രമായാണ് വികസിപ്പിച്ചിരിക്കുന്നത്

ഇന്ന് WhatsApp വെറും മെസേജിങ് ആപ്ലിക്കേഷൻ മാത്രമല്ലല്ലോ. ഓഫീസ് ആവശ്യങ്ങൾക്കുമെല്ലാം വാട്സ്ആപ്പ് വളരെ അനിവാര്യമായ ഒരു ഉപാധിയായി വളർന്നിരിക്കുന്നു. ഇപ്പോഴിതാ, നിങ്ങളുടെ ജോലി ആവശ്യങ്ങൾക്ക് വളരെ പ്രയോജനകരമാകുന്ന ഒരു ഫീച്ചറാണ് മെറ്റ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

WhatsAppന്റെ ഏറ്റവും ആകർഷകമായ ഫീച്ചർ അതിന്റെ സ്റ്റാറ്റസ് ഓപ്ഷൻ തന്നെയാണ്. നമുക്ക് താൽപ്പര്യമില്ലാത്തവരെ ഹൈഡ് ചെയ്തും മറ്റും വാട്സ്ആപ്പ് സ്റ്റാറ്റസ് പ്രവർത്തിപ്പിക്കാനാകും. വാക്കുകളോ, ഫോട്ടോകളോ, വീഡിയോകളോ അങ്ങനെയെന്തും നിങ്ങൾക്ക് വാട്സ്ആപ്പിലൂടെ പങ്കുവയ്ക്കാം.

30 ദിവസം വരെ WhatsApp സ്റ്റാറ്റസ്!

പുതിയതായി വരുന്ന ‘സ്റ്റാറ്റസ് ആർക്കൈവ്’ എന്ന ഫീച്ചർ ബിസിനസ് ആവശ്യങ്ങൾക്ക് കൂടുതൽ സൌകര്യപ്രദമായിരിക്കും. കാരണം, നിങ്ങൾ സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്യുന്നവ 24 മണിക്കൂറിന് ശേഷവും, അതായത് 30 ദിവസം വരെ സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള പുതിയ അപ്ഡേറ്റ് WhatsApp Business ഉപയോഗിക്കുന്നവർക്ക് എന്തായാലും പ്രയോജനപ്പെടും. WABetaInfo എന്ന വെബ്‌സൈറ്റിലാണ് ആപ്ലിക്കേഷനിൽ വരാൻ പോകുന്ന ഈ മാറ്റത്തെ കുറിച്ച് വിവരിക്കുന്നത്.

സ്റ്റാറ്റസ് ആർക്കൈവ് എങ്ങനെ പ്രവർത്തിക്കുന്നു?

ഈ ഫീച്ചർ നിങ്ങളുടെ ബിസിനസ് ആപ്പിലും പ്രവർത്തനക്ഷമമാക്കിയാൽ, നിങ്ങൾ പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ 24 മണിക്കൂറിന് ശേഷവും ഫോണിൽ ആർക്കൈവ് ചെയ്യപ്പെടുന്നു. ഇങ്ങനെ Archive ചെയ്യപ്പെട്ട സ്റ്റാറ്റസ് വേണമെങ്കിൽ പിന്നീട് നിങ്ങൾക്ക് ഷെയർ ചെയ്യാനും സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്യാനുമാകും. 30 ദിവസം വരെയാണ് Status Archiveലൂടെ സ്റ്റാറ്റസ് സൂക്ഷിച്ച് വയ്ക്കാനാകുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ടത്, ഇത് ബിസിനസ് ആവശ്യങ്ങൾക്ക് മാത്രമായാണ് വികസിപ്പിച്ചിരിക്കുന്നത് എന്നതാണ്. 

Status Archive നിങ്ങളുടെ ഫോണിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോ ഇല്ലയോ എന്നും പരിശോധിക്കാനുള്ള സംവിധാനമുണ്ട്. നിലവിൽ ഏതാനും ബീറ്റ ടെസ്റ്ററുകൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. വരും ആഴ്ചകളിൽ കൂടുതൽ പേരിലേക്ക് ഇത് എത്തിക്കുമെന്നും WABetaInfo റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം, അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ച Edit Message ഫീച്ചർ വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റി. 15 മിനിറ്റിനകം അയച്ച മെസേജ്, അയച്ച ആൾക്ക് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ, ഗൂഗിൾ മീറ്റ്സിലും മറ്റും നിങ്ങൾക്ക് ലഭിക്കുന്ന സ്ക്രീൻ ഷെയറിങ് ഓപ്ഷൻ മെറ്റ വാട്സ്ആപ്പിലും കൊണ്ടുവന്നിട്ടുണ്ട്. അതായത്, വീഡിയോ കോളിങ്ങിനിടെ സ്‌ക്രീൻ ഷെയറിങ് ചെയ്യാവുന്നതാണ് ഈ പുതിയ അപ്ഡേറ്റ്.

എഡിറ്റ് മെസേജ് ഫീച്ചറിനെ കുറിച്ചും, സ്ക്രീൻ ഷെയറിങ് ഫീച്ചറിനെ കുറിച്ചും അറിയേണ്ടവർക്കായി….

Read More WhatsAppൽ അയച്ച മെസേജ് എഡിറ്റ് ചെയ്യുന്നതെങ്ങനെ?
Read More സ്ക്രീൻ ഷെയറിങ് ഫീച്ചറുമായി വാട്സ്ആപ്പ്

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo