Google ലെൻസിനേക്കാൾ സൂപ്പർ ഗൂഗിൾ ഫോട്ടോസ്! പുതിയ ഫീച്ചർ

Google ലെൻസിനേക്കാൾ സൂപ്പർ ഗൂഗിൾ ഫോട്ടോസ്! പുതിയ ഫീച്ചർ
HIGHLIGHTS

സെർച്ചുകൾക്ക് അനുസരിച്ച് പ്രസക്തമായ ഫോട്ടോഗ്രാഫുകൾ ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള പുതിയൊരു ഫീച്ചർ ഗൂഗിൾ ഫോട്ടോസിൽ ഉടനെത്തും

നിലവിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്

ഇപ്പോൾ ടെസ്റ്റിങ് നടക്കുന്ന ഈ ഫീച്ചർ ഉടൻ തന്നെ ലോകവ്യാപകമായി അവതരിപ്പിക്കും

നിങ്ങൾക്ക് ഒരു സുഹൃത്തിന് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് അവരുടെ ഒരു ചിത്രം ഉൾപ്പെടുത്തി ഒരു കാർഡ് നിർമിക്കണമെന്ന് ആഗ്രഹമുണ്ടാകില്ലേ? എന്നാൽ ആ വ്യക്തിയുടെ ചിത്രം നിങ്ങളുടെ ഗാലറി കളക്ഷനിൽ  പലയിടത്തായിരിക്കും ഉണ്ടാകുക. നിലവിലുള്ള ഗൂഗിൾ ഫോട്ടാസിലായാലും ആ വ്യക്തിയുടെ നൂറ് കണക്കിന് ചിത്രങ്ങൾ ഉണ്ടാകും. ചിലത് സെൽഫി ചിത്രങ്ങൾ ആയിരിക്കാം മറ്റ് ചിലത് അയാൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഫോട്ടോയായിരിക്കാം.
ഇവയിൽ നിന്ന് അനുയോജ്യമായ ഒരു ചിത്രം കണ്ടെത്തുക എന്നത് ചിലപ്പോൾ മണിക്കൂറുകൾ നീണ്ട ജോലി ആയിരിക്കും. എന്നാൽ ഇനി ഇത്തരത്തിലുള്ള സെർച്ചിങ്ങുകൾ വളരെ വേഗത്തിൽ ആക്കുന്നതിനുള്ള ഒരു സംവിധാനമാണ് ഗൂഗിൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഗൂഗിൾ ലെൻസിനെപ്പോലും അപ്രസക്തമാക്കുന്ന പുതിയ ഫീച്ചറായിരിക്കും ഗൂഗിൾ ഫോട്ടോസിൽ ഉടൻ തന്നെ ലഭ്യമാക്കുന്നത്.

പുതിയ ഫീച്ചറുമായി ഗൂഗിൾ ഫോട്ടോസ്

ഗൂഗിൾ ഫോട്ടോസ് ആപ്പിൽ നിങ്ങൾക്ക് ആവശ്യമുള്ള ഫോട്ടോയുടെ ടെക്സ്റ്റ് രൂപത്തിലുള്ള വിവരങ്ങൾ സെർച്ച് രൂപത്തിൽ നൽകിയാൽ, അവയിൽ നിന്നും ഏറ്റവും അനുയോജ്യമായ ഫോട്ടോകൾ തിരഞ്ഞെടുത്തു നൽകുന്ന സേവനമാണ് ഗൂഗിൾ ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

ഗൂഗിൾ ഫോട്ടോസിലെ പുതിയ ഫീച്ചർ എങ്ങനെയായിരിക്കും പ്രവർത്തിക്കുക?

ഇത്തരം സെർച്ച് പ്രവർത്തിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) അസ്ഥാനമാക്കിയാണ്. ഉദാഹരണത്തിന് പോലീസ് യൂണിഫോമിലുള്ള ഒരു വ്യക്തിയുടെ ഫോട്ടോ നിങ്ങളുടെ ഗൂഗിൾ ഫോട്ടോസ് കളക്ഷനിൽ ഉണ്ടെന്ന് കരുതുക. നിങ്ങൾക്ക് ഇപ്പോൾ ആ ഫോട്ടോ ആവശ്യമാണ് എന്നുണ്ടെങ്കിൽ ഗൂഗിൾ ഫോട്ടോസ് സെർച്ച് ബാറിൽ പോലീസ് എന്നോ പോലീസ് യൂണിഫോം എന്നോ ടൈപ്പ് ചെയ്ത് തിരഞ്ഞാൽ അതിന് അനുയോജ്യമായ ചിത്രങ്ങൾ ഗൂഗിൾ ഫോട്ടോസ് നിങ്ങളുടെ കളക്ഷനിൽ നിന്നും കണ്ടെത്തി തരും. നിലവിൽ ചില ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. അതോടൊപ്പം ഗൂഗിൾ ലെൻസിന് സമാനമായ ഒരു ഷോർട്ട് കട്ട് ഗൂഗിൾ ഫോട്ടോസിൽ ലഭ്യമാകുകയും നിങ്ങൾക്ക് ആവശ്യമായ വ്യക്തിയുടെയോ സ്ഥലങ്ങളുടെയോ സാമ്പിൾ ഇമേജ് ഇൻപുട്ട് ആയി നൽകുകയും അത്തരത്തിലുള്ള ചിത്രങ്ങൾ നിങ്ങളുടെ ഗൂഗിൾ ഫോട്ടോസിൽ നിന്നും തെരഞ്ഞെടുത്ത് നൽകുകയും ചെയ്യുന്നതാണ് പുതിയ രീതി.

എപ്പോഴായിരിക്കും ഈ സേവനം ലഭ്യമായി തുടങ്ങുക

നിലവിൽ ഈ സേവനം ടെസ്റ്റിങ് ഘട്ടത്തിലാണ്. ചില ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സേവനം നിലവിൽ ലഭ്യമായിരിക്കുന്നത്. നമുക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏറെ താമസിയാതെ ഈ സേവനം ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Digit.in
Logo
Digit.in
Logo