ഗൂഗിൾ പ്ലേ സ്റ്റോറിലെ ചില ആപ്പുകളിൽ മോസില്ലയുടെ റിപ്പോർട്ട്
പരീക്ഷിച്ച 40 ആപ്പുകളിൽ 32 എണ്ണവും തെറ്റിദ്ധരിപ്പിക്കുന്നവ
വിവരങ്ങൾ പങ്കിടില്ലെന്ന് കരുതുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ അവരുടെ സ്വകാര്യതയും ഡാറ്റയും അപകടത്തിലായേക്കാം
ഫോണുകളിലെ ചില ആപ്ലിക്കേഷനുകൾ അപകടകരമാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ, ഇവ ഏതെല്ലാം ആപ്പുകളാണെന്നതിൽ വ്യക്തമായ വിവരങ്ങൾ ആർക്കും അറിയില്ല. എന്നാൽ, ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലുണ്ടെന്നാണ് ഏറ്റവും പുതിയതായി MOZILLA Firefox കണ്ടെത്തിയിരിക്കുന്നത്.
Survey40 ആപ്പുകളിൽ 32 എണ്ണവും…?
അതായത്, ഗൂഗിളിന്റെ മുൻനിര ആപ്പുകൾ പോലും തെറ്റായി ലേബൽ ചെയ്തുകൊണ്ട് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായാണ് ജനപ്രിയ വെബ് ബ്രൗസർ പറയുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ സൗജന്യമായി ലഭിക്കുന്ന ആപ്പുകളിലും പ്രീമിയം ആപ്പുകളിലും ഏറ്റവും മികച്ച 20 എണ്ണമാണ് മോസില്ല പരിശോധിച്ചതെന്ന് ദി യുഎസ് സൺ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആപ്പുകളുടെ സ്വഭാവം ക്രോസ് റഫറൻസ് ചെയ്താണ് MOZILLA ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയത്.
പരീക്ഷിച്ച 40 ആപ്പുകളിൽ 32 എണ്ണത്തിലും പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. ഇവയിൽ തന്നെ 16 ആപ്ലിക്കേഷനുകൾ ഉപയോക്താക്കളെ വളരെയധികം തെറ്റിദ്ധരിപ്പിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, യാതൊരു പ്രശ്നവുമില്ലാത്തത് വെറും 6 ആപ്പുകൾ മാത്രമാണ്.
കൂട്ടത്തിൽ മുന്നിൽ TikTok
ടിക് ടോക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഏറ്റവും മോശമായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതായത്, മൂന്നാം കക്ഷികളുമായി ഒരു വിവരവും ആപ്പ് പങ്കുവയ്ക്കുന്നില്ല എന്നതാണ് അവകാശപ്പെടുന്നത്. എന്നാൽ, ആപ്ലിക്കേഷനുകളുടെ തെറ്റായ ലേബൽ ഉപയോക്താക്കൾക്ക് വളരെ അപകടകരമാണെന്ന് മോസില്ലയുടെ റിപ്പോർട്ട് പറയുന്നു. ഉദാഹരണത്തിന്, വിവരങ്ങൾ പങ്കിടില്ലെന്ന് കരുതുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ അവരുടെ സ്വകാര്യതയും ഡാറ്റയും അപകടത്തിലായേക്കാം. അതിനാൽ നിങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽ ടിക് ടോക്ക് ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളുണ്ട്.
ഇങ്ങനെ വിവരങ്ങൾ പങ്കുവയ്ക്കുന്നതായി ആശങ്കയുണ്ടെങ്കിൽ, ടിക് ടോക്ക് എന്നല്ല, എല്ലാ ആപ്പുകളിൽ നിന്നും അനുമതികൾ നീക്കം ചെയ്യണം. ഇത് ചെയ്യുന്നതിനായി സെറ്റിങ്സിൽ പോയി പ്രൈവസി > പെർമിഷൻ മാനേജർ > എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ശേഷം സെറ്റിങ്സ് പരിഷ്കരിക്കാൻ അനുമതി തിരഞ്ഞെടുക്കുക. തുടർന്ന്, ഓരോ തവണയും പെർമിഷൻ ചോദിക്കുക അല്ലെങ്കിൽ ആപ്പ് ഉപയോഗിക്കുമ്പോൾ മാത്രം Allow ചെയ്യുക എന്ന ഓപ്ഷൻ വേണം നിങ്ങൾ തെരഞ്ഞെടുക്കേണ്ടത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile