Instagram Down! റീൽസും നിന്നു, സ്റ്റോറീസും കാണാനില്ല, പണിമുടക്കി ഇൻസ്റ്റ| Latest Tech News

HIGHLIGHTS

ഇന്ത്യക്കാരുടെ ജനപ്രിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം Instagram Down!

ഇന്ന് രാവിലെ 11:15 ഓടെ ആപ്പ് ആക്‌സസ് ചെയ്യാനാകില്ലെന്ന് ഉപയോക്താക്കൾ പറയുന്നു

ഇൻസ്റ്റഗ്രാം തുറക്കാൻ കഴിയില്ലെന്ന് 64 ശതമാനം വരിക്കാരും റിപ്പോർട്ട് ചെയ്തു

Instagram Down! റീൽസും നിന്നു, സ്റ്റോറീസും കാണാനില്ല, പണിമുടക്കി ഇൻസ്റ്റ| Latest Tech News

Instagram Down: ഇന്ത്യക്കാരുടെ ജനപ്രിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം പ്രവർത്തനരഹിതമായി. മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ഡൌണായതായി പരാതി. ഇന്ത്യയിലുടനീളമുള്ള നിരവധി ഉപയോക്താക്കൾ പ്രശ്നം നേരിടുന്നതായി പരാതി ഉയർത്തി.

Digit.in Survey
✅ Thank you for completing the survey!

Instagram Down ആയെന്ന് പരാതി

ഇന്ന് രാവിലെ 11:15 ഓടെ ആപ്പ് ആക്‌സസ് ചെയ്യാനാകില്ലെന്ന് ഉപയോക്താക്കൾ പറയുന്നു. ക്രൗഡ്-സോഴ്‌സ് ഔട്ട്‌ടേജ് ട്രാക്കിംഗ് സേവനമായ ഡൗൺഡെറ്റക്റ്ററിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇൻസ്റ്റഗ്രാം തുറക്കാൻ കഴിയില്ലെന്ന് 64 ശതമാനം വരിക്കാരും റിപ്പോർട്ട് ചെയ്തു. ഒപ്പം ആപ്പ് ഡൌൺ ആയതിൽ രസകരമായ ട്രോളുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

instagram down in india

Instagram Down: ഇൻസ്റ്റഗ്രാം ഇല്ലാതെ ഇനി ജീവിതം

24% ഉപയോക്താക്കൾക്ക് സെർവർ കണക്ഷൻ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നുണ്ട്. എക്സിലൂടെ ഇൻസ്റ്റഗ്രാം പ്രശ്നങ്ങൾ നിരവധി ആളുകൾ ചൂണ്ടിക്കാട്ടി. ഇനി ഇൻസ്റ്റഗ്രാമില്ലെന്നും, ആപ്പില്ലാതെയുള്ള മനോഹര ജീവിതം സ്വപ്നം കാണുകയാണെന്നും ചിലർ എഴുതി.

ആദ്യം തങ്ങളുടെ ഇന്റർനെറ്റ് പ്രശ്നമാണെന്നാണ് വിചാരിച്ചത്. എന്നാൽ പിന്നീടാണ് മനസിലായത് ഇന്റർനെറ്റ അല്ല, ഇൻസ്റ്റഗ്രാം പ്രശ്നമാണെന്നത്. ഇങ്ങനെ ചിലർ എക്സിലെത്തി കമന്റുകൾ കുറിച്ചു. ‘ഇൻസ്റ്റഗ്രാം 8/10/2024. ഇൻസ്റ്റാഗ്രാം ഇല്ലാതെ ജീവിതം കൂടുതൽ മനോഹരമാണ്,’ എന്ന് കമന്റുകളെത്തി. ‘Instagram ഇനിയില്ല,’ എന്ന് മൂന്നാമത്തെ ഉപയോക്താവ് എഴുതി.

ഇതാദ്യമായല്ല ഇൻസ്റ്റഗ്രാമിൽ പ്രശ്നമുണ്ടാവുന്നത്. മുമ്പ് ജൂൺ മാസവും ഇങ്ങനെ ഒരു ആക്സസ് പ്രശ്നം ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ നേരിട്ടു. ഏകദേശം 6,500-ലധികം ഉപയോക്താക്കൾ ആപ്പ് ആക്സസ് ചെയ്യുന്നതിൽ പ്രശ്നങ്ങൾ നേരിട്ടെന്നായിരുന്നു റിപ്പോർട്ട്.

Also Read: Mentioned you in status: അടിപൊളി! WhatsApp സ്റ്റാറ്റസിലും ഇനി മെൻഷൻ ഫീച്ചർ, പ്രൈവസി പ്രശ്നമാകുമോ?

18 വയസില്‍ താഴെയുള്ളവർക്ക് പുതിയ ഇൻസ്റ്റ

സോഷ്യൽ മീഡിയയിലെ അപകടം മുന്നിൽകണ്ട് ഇൻസ്റ്റഗ്രാം ഒരു പുതിയ സംരഭം തുടങ്ങിയിരുന്നു. 18 വയസില്‍ താഴെയുള്ള കുട്ടികൾക്കായി ടീൻ ഇൻസ്റ്റ അവതരിപ്പിച്ചു. ഈ പ്രായപരിധിയിലുള്ളവർക്ക് രക്ഷിതാവിന്റെ അനുമതിയില്ലാതെ സെറ്റിങ്സ് മാറ്റാനാകില്ല. കുട്ടികൾ ഇൻസ്റ്റഗ്രാമിൽ എന്താണ് കാണുന്നതെന്ന് രക്ഷിതാക്കൾ നിരീക്ഷിക്കാം. ഇതിനായാണ് ടീന്‍ അക്കൗണ്ടുമായി ഇൻസ്റ്റഗ്രാം എത്തിയത്.

നിലവിലെ യൂസേഴ്സിന് ടീന്‍ അക്കൗണ്ടുകളായി അവരുടെ ഇൻസ്റ്റഗ്രാം മാറ്റാനാകും. പ്രൈവറ്റ് മോഡിലാണ് കൂടുതലും ഈ ഇൻസ്റ്റഗ്രാം പ്രവർത്തിക്കുന്നത്. അപരിചിതര്‍ക്ക് തങ്ങളുടെ പ്രൊഫൈലുകള്‍ കാണുന്നതും ആശയവിനിമയം നടത്തുന്നതും പ്രയാസമാകും. കുട്ടികളെയും കൗമാരക്കാരെയും സോഷ്യൽ മീഡിയയിലെ ചതിക്കുഴികഴിൽ നിന്ന് സംരക്ഷിക്കുന്ന നടപടിയാണിത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo