Happy New Year 2023: WhatsApp സ്റ്റിക്കേഴ്സ് എങ്ങനെ ഡൗൺലോഡ് ചെയ്യാം, അയക്കാം

HIGHLIGHTS

പുതുവർഷം കളർഫുൾ ആക്കാൻ സ്പെഷ്യൽ സ്റ്റിക്കേഴ്സ് അയക്കാം

വാട്സ്ആപ്പിൽ എങ്ങനെ ന്യൂ ഇയർ സ്റ്റിക്കേഴ്സ് ഉണ്ടാക്കാമെന്ന് അറിയാം

ഇതിനുള്ള ഘട്ടങ്ങൾ ചുവടെ വിവരിക്കുന്നു

Happy New Year 2023: WhatsApp സ്റ്റിക്കേഴ്സ് എങ്ങനെ ഡൗൺലോഡ് ചെയ്യാം, അയക്കാം

അതെ, ഭൂഗോളം പുതുവർഷത്തെ വരവേൽക്കാനുള്ള ആവേശത്തിലാണ്. മുൻപുള്ള രണ്ട് വർഷങ്ങൾ കോവിഡും അടച്ചുപൂട്ടലുമായി ഒതുങ്ങുകയായിരുന്നെങ്കിൽ, താരതമ്യേന ഭേദപ്പെട്ട വർഷമാണ് കടന്നുപോകുന്ന 2022 എന്ന് പറയാം. അതിജീവനത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറാനുള്ള വർഷം. എന്നാൽ 2023 തിരിച്ചുപിടിക്കാനുള്ള വർഷമാണെന്ന് പറയാം. കോവിഡ് വിതച്ച നാശനഷ്ടങ്ങളെ ലോകം അതിജീവിച്ചുകൊണ്ടിരിക്കുമ്പോൾ, പുതുവർഷം (New Year) എല്ലാം തിരികെ നൽകുമെന്ന പ്രതീക്ഷയാണ്. 2022ന്റെ പുതുവർഷദിനം പോലും മഹാമാരിയ്ക്ക് എതിരെയുള്ള നിയന്ത്രണങ്ങളാൽ പരിമിതമാക്കേണ്ടി വന്നിരുന്നു. എന്നാൽ 2023ന്റെ തുടക്കത്തെ പഴയ പ്രതാപത്തോടെ, വേണമെങ്കിൽ അതിനേക്കാൾ കുറച്ചുകൂടി അധികമായി ആഘോഷിച്ച് വരവേൽക്കാമെന്ന തീരുമാനത്തിലാണ് പലരും.

Digit.in Survey
✅ Thank you for completing the survey!

പുതുവർഷത്തിൽ പ്രിയപ്പെട്ടവരെല്ലാം അടുത്ത് വേണമെന്ന് നിങ്ങൾ ചിന്തിക്കാറില്ലേ? ഒരുപക്ഷേ ദൂരെ ജോലി ചെയ്യുന്ന രക്ഷകർത്താക്കൾക്കും, പഠിക്കാൻ പുറംനാടുകളിലേക്ക് പോയ മക്കൾക്കും ന്യൂ ഇയറിലും നാട്ടിലേക്ക് എത്താൻ സാധിച്ചെന്ന് വരില്ല. ഏങ്കിലും പ്രിയപ്പെട്ടവരെ വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലൂടെയും ആശംസാ സന്ദേശം അറിയിച്ച് ഒപ്പം ചേർക്കുകയായിരിക്കും എല്ലാവരും. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പുതുവത്സര ആശംസ അയക്കുമ്പോൾ കുറച്ച് വെറൈറ്റി ആയാൽ അത് കൂടുതൽ സ്പെഷ്യലാകില്ലേ?

അങ്ങനെ 2023ന്റെ പുതുവത്സരാശംസകൾ (2023 new year wishes) സ്പെഷ്യലാക്കാൻ ഇതാ സാക്ഷാൽ വാട്സ്ആപ്പ് (WhatsApp) തന്നെ നിങ്ങൾക്ക് അവസരം ഒരുക്കുകയാണ്. അതായത്, വാട്സ്ആപ്പിലൂടെ പുതുവർഷം കളർഫുൾ ആക്കാൻ സ്പെഷ്യൽ സ്റ്റിക്കേഴ്സ് (New Year Stickers) ഉണ്ടാക്കി അയക്കാം. ഈ ഫീച്ചർ എങ്ങനെയെന്ന് ചുവടെ വിവരിക്കുന്നു.

WhatsAppൽ പുതുവർഷ സ്റ്റിക്കറുകൾ സൃഷ്‌ടിക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനുമുള്ള ഘട്ടങ്ങൾ

  • ഇതിനായി വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ തന്നെ അപ്‌ഡേറ്റ് ചെയ്യുക.
  • ഇതിന് ശേഷം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 'Sticker maker for WhatsApp' എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • ഈ ആപ്പ് നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഇൻസ്‌റ്റാൾ ചെയ്‌ത് Create a new sticker pack എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം പുതിയ ലിസ്റ്റ് ഓപ്ഷനിൽ ക്ലിക്കുചെയ്യുമ്പോൾ, നിങ്ങൾ ഒരു പുതിയ പേജിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടും. കൂടാതെ ശൂന്യമായ സ്റ്റിക്കറുകൾ ട്രേ പ്രതൃക്ഷപ്പെടും.
  • ഇവിടെ ക്ലിക്ക് ചെയ്‌ത ശേഷം സ്റ്റിക്കർ പാക്കിന്റെ ഐക്കൺ ചേർക്കുക.
  • തുടർന്ന്, ശൂന്യമായ ട്രേയിൽ ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ ഗാലറിയിൽ നിന്ന് ഒരു ഫോട്ടോ തെരഞ്ഞെടുക്കാൻ നിങ്ങളോട് ആവശ്യപ്പെടും.
  • ഇങ്ങനെ ഒരു ഫോട്ടോ തെരഞ്ഞെടുത്ത് അല്ലെങ്കിൽ ക്ലിക്ക് ചെയ്‌ത ശേഷം, ഇതേ ആപ്പിന്റെ ഭാഗമായ ഒരു പ്രത്യേക ഇമേജ് എഡിറ്റർ ടൂളിൽ അപ്‌ലോഡ് ചെയ്യുക.
  • ഇതിന് ശേഷം, നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ചിത്രം ക്രോപ്പ് ചെയ്യാനും ക്രമീകരിക്കാനും തുടർന്ന് ഇത് സേവ് ചെയ്യാനും സാധിക്കുന്നതാണ്.
  • നിങ്ങളുടെ സ്റ്റിക്കർ പായ്ക്ക് തയ്യാറായ ശേഷം, സ്റ്റിക്കർ പായ്ക്ക് ഓപ്ഷനിൽ ടാപ്പ് ചെയ്യാം.
  • തുടർന്ന് ഈ സ്റ്റിക്കറുകൾ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് ചേർക്കാനായി ആപ്പ് ആവശ്യപ്പെടും.
  • ഇങ്ങനെ സ്റ്റിക്കറുകൾ 2023 പുതുവർഷത്തിൽ നിങ്ങളുടെ WhatsApp കോണ്ടാക്‌റ്റുകളിലേക്ക് അയയ്‌ക്കാൻ സാധിക്കുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo