എന്തുകൊണ്ട് എന്റെ ഫോണിൽ ബാറ്ററി നിൽക്കുന്നില്ല? കാരണവും പോംവഴിയും

എന്തുകൊണ്ട് എന്റെ ഫോണിൽ ബാറ്ററി നിൽക്കുന്നില്ല? കാരണവും പോംവഴിയും
HIGHLIGHTS

ഫോണിൽ ബാറ്ററി ഡ്രെയിനേജ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടോ?

ഇതിന് പിന്നിലെ കാരണങ്ങളും പരിഹാരങ്ങളും അറിയാം

ഇടയ്ക്കിടക്ക് വാട്സ്ആപ്പ് ചെക്ക് ചെയ്യാനും, ഫേസ്ബുക്കിൽ പോയി രസകരമായ ട്രോളുകൾ കാണാനും, ഇൻസ്റ്റയിൽ അടിപൊളി റീൽസ് കാണാനും പ്രിയപ്പെട്ടവരോട് സംസാരിക്കാനും ഒഴിവുസമയങ്ങളിൽ ഗെയിം കളിക്കാനും യാത്രക്കിടെ സിനിമ കാണാനുമെല്ലാം ഫോൺ കൂടിയേ തീരൂ… ഇങ്ങനെ നിരന്തരം Smartphone ഉപയോഗിക്കുമ്പോൾ അതിന്റെ ബാറ്ററി ഉപഭോഗവും കൂടുന്നു. ഫോൺ ഉപയോഗം അമിതമായാൽ അതിന്റെ ബാറ്ററിയുടെ ജീവനും അപകടമാകും.  അതിനാൽ തന്നെ ബാറ്ററി ഡ്രെയിനേജിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  • Smartphone ബാറ്ററിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
  • ഫോണിന്റെ സ്‌ക്രീൻ തെളിച്ചം കൂടുതൽ നേരം നിർത്തുന്നത്
  • വൈഫൈ എപ്പോഴും ഓണാക്കി നിർത്തുന്നത്
  • എല്ലാ ആപ്പുകളുടെയും നോട്ടിഫിക്കേഷൻ ഓൺ ചെയ്തിടുന്നത്
  • പല ആപ്പുകളും ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിപ്പിക്കുന്നത്
  • ഫോണിന്റെ ഹാർഡ്‌വെയർ പ്രശ്നങ്ങൾ

എന്തുകൊണ്ട് എന്റെ ഫോണിൽ ബാറ്ററി നിൽക്കുന്നില്ല? കാരണവും പോംവഴിയും

ഇങ്ങനെ ഫോണിന്റെ ബാറ്ററി ഡ്രെയിനേജ് പ്രശ്നങ്ങൾ ഈസിയായി പരിഹരിക്കാൻ കഴിയും. ഇതിന് നിങ്ങൾ ചെയ്യേണ്ടത്…

  • മൊബൈൽ സ്ക്രീനിന്റെ തെളിച്ചം കുറയ്ക്കുക
  • ആവശ്യമില്ലെങ്കിൽ പല ആപ്പുകളിൽ നിന്നുമുള്ള നോട്ടിഫിക്കേഷൻ ഓഫ് ചെയ്യുക
  • കീബോർഡ് Soundകളും വൈബ്രേഷനുകളും ഓഫാക്കുക
  • അഡാപ്റ്റീവ് ബാറ്ററി അല്ലെങ്കിൽ ബാറ്ററി ഒപ്റ്റിമൈസേഷൻ ഓണാക്കുക
  • ഉപയോഗിക്കാത്ത അക്കൗണ്ടുകളും ആപ്പുകളും ഫോണിൽ നിന്ന് നീക്കം ചെയ്യുക

അതുപോലെ ഏത് ആപ്ലിക്കേഷനാണ് നിങ്ങളുടെ ഫോണിൽ നിന്ന് മാക്സിമം ബാറ്ററി തീർക്കുന്നതെന്നും അറിയാൻ കഴിയും. ഇതിന് നിങ്ങളുടെ ഫോണിന്റെ Settings പരിശോധിച്ചാൽ മതി.

ഏത് ആപ്പാണ് ബാറ്ററിക്ക് വില്ലൻ?

ഇതിനായി ഫോണിലെ സെറ്റിങ്സ്> ബാറ്ററി > വ്യൂ ഡീറ്റെയിൽഡ് യൂസേജ് റ്റു എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇവിടെ ഏത് ആപ്പാണ് കൂടുതൽ ബാറ്ററി വിനിയോഗം നടത്തുന്നതെന്ന് മനസിലാക്കാം.
ഇനി ചിലപ്പോഴൊക്കെ ഫോൺ ഉപയോഗിക്കാതെ ഇരിക്കുമ്പോഴും ബാറ്ററി തീർന്നുപോകുന്നുണ്ടെങ്കിൽ അത് ഫോണിന്റെ ബാക്ക്ഗ്രൌണ്ടിൽ ചിലതെല്ലാം പ്രവർത്തിക്കുന്നത് കൊണ്ടാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo