UMANG വഴിയും ഓൺലൈനിലും PF അക്കൗണ്ടിൽ Aadhaar ബന്ധിപ്പിക്കാം

UMANG വഴിയും ഓൺലൈനിലും PF അക്കൗണ്ടിൽ Aadhaar ബന്ധിപ്പിക്കാം
HIGHLIGHTS

ഉമാങ് ആപ്പ് വഴി ആധാർ പിഎഫ് അക്കൌണ്ട് ലിങ്ക് ചെയ്യാം

e-SEWA പോർട്ടൽ വഴിയും പൂർത്തിയാക്കാം

EPFO Latest: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അംഗങ്ങൾ തങ്ങളുടെ PF അക്കൌണ്ടിലേക്ക് ആധാർ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ അത് വലിയ നഷ്ടം വഹിക്കേണ്ടി വരും. EPFO നിയമങ്ങൾ അനുസരിച്ച് എല്ലാ PF അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നതാണ് നിർബന്ധം. എന്നാൽ എങ്ങനെയാണ് ഓൺലൈനായി PF അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതെന്ന് അറിയാമോ?

UMANG എന്ന ആപ്പ് വഴി നിങ്ങൾക്ക് PFഉം ആധാറും ബന്ധിപ്പിക്കാം. അതായത്, ഈ ആപ്പിലൂടെ നിങ്ങൾക്ക് UAN സേവനങ്ങൾ ലഭ്യമാക്കാം. സർക്കാർ സേവനങ്ങളും മറ്റും എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനായി ഇന്ത്യയുടെ ഡിജിറ്റൽ മിഷന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ ആപ്പാണിത്. ഇതിലെ നടപടി ക്രമങ്ങൾ ചുവടെ വിവരിക്കുന്നു.

UMANGലൂടെ UAN- Aadhaar ലിങ്കിങ് എങ്ങനെ?

  • നിങ്ങളുടെ ഫോണിൽ ആദ്യം UMANG ആപ്പ് തുറക്കുക.
  • സെർച്ച് ബാറിൽ EPFO ​​എന്ന് ടൈപ്പ് ചെയ്യുക.
  • eKYC സർവീസ് എന്ന ഓപ്ഷൻ കാണാം. ഇതിന് താഴെ ആധാർ സീഡിങ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • ശേഷം, നിങ്ങളുടെ UAN നമ്പർ നൽകി സബ്മിറ്റ് എന്ന ഓപ്ഷൻ നൽകുക.
  • തുടർന്ന്, നിങ്ങളുടെ ഇപിഎഫ്-രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP വരുന്നു. ഈ ഒടിപി നൽകുക.
  • ഇവിടെ നിങ്ങൾക്ക് Aadhaar വിവരങ്ങളും മറ്റും നൽകേണ്ടി വരും. തുടർന്ന് ഒടിപി നൽകുക.
  • ഇങ്ങനെ ചെയ്യുമ്പോൾ ആധാറും ഇപിഎഫ് അക്കൗണ്ടും ലിങ്ക് ചെയ്യപ്പെടുന്നു.

ഇതിന് പുറമെ EPFOയുടെ സൈറ്റ് വഴിയും നിങ്ങൾക്ക് ആധാറും പിഎഫും തമ്മിൽ ലിങ്ക് ചെയ്യാവുന്നതാണ്.

  • ഇതിനായി നിങ്ങൾ ആദ്യം e-SEWA പോർട്ടൽ സന്ദർശിക്കുക.  https://unifiedportal-mem.epfindia.gov.in/memberinterface/ എന്നതിലൂടെയും ഇത് പൂർത്തിയാക്കാം.
  • ശേഷം UAN നമ്പർ, പാസ്‌വേഡ് എന്നിവ നൽകി ഇപിഎഫ്ഒ പോർട്ടലിൽ ലോഗിൻ ചെയ്യുക.
  • ഇവിടെ കാണുന്ന മാനേജ് എന്ന വിഭാഗത്തിൽ KYC എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഇവിടെ നിന്നും ഒരു പുതിയ പേജ് തുറക്കും. ഇവിടെ ആധാർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ പേരും ആധാർ നമ്പറും ടൈപ്പ് ചെയ്ത ശേഷം സേവ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ഇവിടെ ആധാർ വേരിഫിക്കേഷൻ കഴിഞ്ഞ് നിങ്ങളുടെ കെ‌വൈ‌സി ഡോക്യുമെന്റും അപ്രൂവ് ആകുന്നു. തുടർന്ന് നിങ്ങളുടെ Aadhaar- EPFO എന്നിവ ലിങ്ക് ചെയ്യപ്പെടുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo