KSEB Electricity Bill Payment: മൊബൈൽ ഉപയോഗിച്ച് ഓൺലൈനായി ബിൽ അടക്കാം

വൈദ്യുതി ബിൽ അടയ്ക്കാൻ ഇനി ഓഫീസുകളിലോ അക്ഷയ കേന്ദ്രങ്ങളിലോ പോകേണ്ട ആവശ്യമില്ല. KSEB Electricity Bill Online സേവനത്തിലൂടെ വീട്ടിലിരുന്ന് തന്നെ പണമടയ്ക്കാം. മൊബൈൽ ഫോൺ ഉപയോഗിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി ബിൽ പേയ്മെന്റ് ചെയ്യാനുള്ള ഓപ്ഷനാണിത്. ഇന്റർനെറ്റ് സൗകര്യമുള്ള ഏത് ഉപകരണത്തിലൂടെയും ഈ സേവനം ലഭിക്കുന്നതാണ്. കെഎസ്ഇബി ഓഫീസിൽ ക്യൂ നിൽക്കാതെ എങ്ങനെയാണ് വൈദ്യുതി ബിൽ ഓൺലൈനായി അടയ്ക്കാനാകുന്നതെന്ന് വിശദമായി അറിയാം.

KSEB Electricity Bill Payment Online

KSEB യുടെ ഔദ്യോഗിക ഓൺലൈൻ പേയ്‌മെന്റ് പോർട്ടലിലൂടെയോ മൊബൈൽ ആപ്പിലൂടെയോ പേയ്മെന്റ് നടത്താവുന്നതാണ്. ൽ അടച്ച ഉടൻ തന്നെ ഡിജിറ്റൽ രസീതും ലഭിക്കുന്നതുകൊണ്ട്, പേയ്‌മെന്റിന്റെ തെളിവും മൊബൈലിൽ എപ്പോഴും ഉണ്ടായിരിക്കും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI, വിവിധ ഡിജിറ്റൽ വാലറ്റുകൾ എന്നിവ ഉപയോഗിച്ച് ബില്ലടയ്ക്കാനുള്ള സൗകര്യം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് തരുന്നു. ഇതിന് നിങ്ങളുടെ പക്കൽ വേണ്ടത്, ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽ/ ടാബ്ലെറ്റ്/ ലാപ്ടോപ്പും 13 അക്ക ഉപഭോക്തൃ നമ്പറുമാണ്. പ്രധാനമായും മൂന്ന് രീതിയിലാണ് കേരള ഇലക്ട്രിസിറ്റി ബിൽ ഓൺലൈനായി അടയ്ക്കാവുന്നത്. ഇത് എങ്ങനെയെന്ന് വിശദമായി അറിയാം.

How to Pay KSEB Bill

  • ഗൂഗിൾപേ, ഫോൺപേ വഴി
  1. പേടിഎം, ഫോൺപേ, ഗൂഗിൾ പേ, ആമസോൺ പേയിലൂടെ പേയ്മെന്റ് നടത്താം.
  2. ഇതിനായി ആദ്യം പേയ്മെന്റ് ആപ്പുകൾ തുറന്ന് ‘വൈദ്യുതി ബിൽ പേയ്‌മെന്റ്’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
  3. ശേഷം കേരളം എന്ന സംസ്ഥാനം തെരഞ്ഞെടുക്കുക.
  4. ബില്ലർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബി) സെലക്റ്റ് ചെയ്യുക.
  5. ഇവിടെ നിങ്ങളുടെ ഉപഭോക്തൃ നമ്പർ നൽകുക.
  6. ബിൽ തുക എത്രയെന്ന് ഇവിടെ കാണിക്കും. യുപിഐ അല്ലെങ്കിൽ ആപ്പ് വാലറ്റ് ഉപയോഗിച്ച് കറണ്ട് ബിൽ അടയ്ക്കാം.
  • ക്വിക്ക് പേ വഴി

കേരള ഇലക്ട്രിസിറ്റി ബോർഡ് നിർദേശിക്കുന്ന Quick Pay വഴിയും കറണ്ട് ബിൽ അടയ്ക്കാനാകും.

  1. ഇതിനായി ആദ്യം നിങ്ങൾ ക്രോമിൽ കെ‌എസ്‌ഇ‌ബി വെബ് സെൽഫ് സർവീസ് പോർട്ടൽ ഓപ്പൺ ചെയ്യുക.
  2. ഇവിടെ ക്വിക്ക് പേ എന്ന ഓപ്ഷൻ സെർച്ച് ചെയ്യുക.
  3. ശേഷം കൺസ്യൂമർ നമ്പറും, ആവശ്യമായ വിവരങ്ങളും നൽകുക. (ഇവിടെ കൊടുക്കേണ്ട ഉപഭോക്തൃ നമ്പർ കറണ്ട് ബില്ലിൽ കാണുന്ന 13 അക്ക നമ്പറാണ്.)
  4. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ കൊടുക്കുക.
  5. സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന സുരക്ഷാ കോഡ് കാപ്‌ച എന്ന കളത്തിൽ ടൈപ്പ് ചെയ്യണം.
  6. തുടർന്ന് സബ്മിറ്റ് ടു സീ ബിൽ (ബിൽ കാണാൻ സമർപ്പിക്കുക) എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  7. ബിൽ പരിശോധിച്ച ശേഷം പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് പോകുക.
  8. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ എന്നിവയിലെ ഏതെങ്കിലും പേയ്മെന്റ് ഓപ്ഷൻ തെരഞ്ഞെടുക്കാം. ഇതിലൂടെ പേയ്മെന്റ് പൂർത്തിയാക്കി നിങ്ങളുടെ രേഖകൾക്കായി ഇ-റെസീപ്റ്റ് സേവ് ചെയ്യാവുന്നതാണ്.

Also Read: Airtel 2 SIM Plan: ഒരൊറ്റ റീചാർജിൽ 2 പേർക്ക് അൺലിമിറ്റഡ് 5G, കോളിങ്!

  • കെഎസ്ഇബി മൊബൈൽ ആപ്പ്

വൈദ്യുതി ബിൽ ഓൺലൈൻ പേയ്മെന്റിനുള്ള മറ്റൊരു ഓപ്ഷനാണ് ഇലക്ട്രിസിറ്റി ബോർഡിന്റെ തന്നെ മൊബൈൽ ആപ്ലിക്കേഷൻ.

ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. ശേഷം ക്വിക്ക് പേ ഓപ്ഷനിലൂടെ പേയ്മെന്റ് നടത്താം. നിങ്ങളുടെ ഉപഭോക്തൃ നമ്പർ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകിയാണ് പേയ്മെന്റ് ചെയ്യുന്നത്. ഇവിടെയും നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ പോലുള്ള പേയ്മെന്റ് ഓപ്ഷനുകൾ ലഭിക്കുന്നതാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :