Airtel ഉപയോക്താക്കൾക്കായി വളരെ മികച്ചൊരു ഫാമിലി റീചാർജ് പ്ലാൻ പറഞ്ഞുതരാം. ഒറ്റ റീചാർജിൽ രണ്ട് സിമ്മുകളിൽ ആനുകൂല്യം ലഭിക്കുന്ന ഓഫറാണിത്. അൺലിമിറ്റഡ് വോയിസ് കോളിംഗ്, 5G ഡാറ്റ ആനുകൂല്യങ്ങൾ, മറ്റ് ടെലികോം സേവനങ്ങൾ ഉൾപ്പെടുന്ന എയർടെലിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനിനെ കുറിച്ചാണ് വിവരിക്കുന്നത്. കുടുംബാംഗങ്ങൾക്കോ അടുത്ത ആളുകൾക്കോ ഒരേ പ്ലാനിൽ മൊബൈൽ സേവനങ്ങൾ പങ്കിടാമെന്നതാണ് നേട്ടം. സാധാരണ പ്രീ പെയ്ഡ് സേവനങ്ങളിൽ ഒരൊറ്റ സിമ്മിന് തന്നെ അൺലിമിറ്റഡ് 5ജി വേണമെങ്കിൽ 300 രൂപയിലും മുകളിലാണ്. ഇവിടെയാണ് ഭാരതി എയർടെലിന്റെ 699 രൂപയുടെ റീചാർജ് ശ്രദ്ധേയമാകുന്നത്. ഒന്നിലധികം നമ്പറുകൾക്ക് വേർതിരിച്ച് റീചാർജ് ചെയ്യേണ്ട എന്നതും പ്ലാനിലെ നേട്ടമാണ്. 699 രൂപ പ്ലാനിലെ ആനുകൂല്യങ്ങളും പ്രത്യേകതകളും വിശദമായി അറിയാം.
SurveyAirtel 699 Plan Details
ആമസോൺ പ്രൈം അടക്കമുള്ള ഒടിടി ആനുകൂല്യങ്ങളുള്ള പ്ലാനാണിത്. ഒറ്റ ബില്ലിൽ രണ്ട് അംഗ കുടുംബത്തിന് കോളിങ്, ഡാറ്റ സേവനങ്ങൾ ലഭിക്കും. 699 രൂപയുടെ എയർടെൽ പ്ലാനിൽ ഒരു മാസത്തെ കാലാവധിയാണ് വരുന്നത്. ഇന്ത്യയിലുടനീളം അൺലിമിറ്റഡായി വോയ്‌സ് കോളുകൾ പ്ലാനിൽ അനുവദിച്ചിട്ടുണ്ട്. പ്രതിദിനം 100 എസ്എംഎസ് സേവനവും ഈ പോസ്റ്റ് പെയ്ഡ് പ്ലാനിലുണ്ട്. ഡാറ്റയിലേക്ക് വന്നാൽ 699 രൂപ പാക്കേജിൽ അൺലിമിറ്റഡ് 5ജി ലഭ്യമാണ്. 4ജി ആവശ്യമുള്ളവർക്ക് 330GB പ്രതിമാസ ഡാറ്റയും ലഭിക്കും.
699 രൂപ പ്ലാനിലെ ഒടിടി ഓഫറുകൾ
ഒന്നാന്തരം ഒടിടി ഓഫറുകളാണ് പ്ലാനിലുള്ളത്. 699 രൂപയ്ക്ക് ആമസോൺ പ്രൈം, ജിയോഹോട്ട്സ്റ്റാർ ആക്സസ് ലഭിക്കും. 6 മാസത്തേക്കുള്ള സബ്സ്ക്രിപ്ഷനാണ് ആമസോൺ പ്രൈമിലൂടെ ലഭിക്കുന്നത്. ഒരു വർഷത്തേക്ക് മൊബൈലിൽ ജിയോഹോട്ട്സ്റ്റാർ ആക്സസ് ആസ്വദിക്കാം. എയർടെൽ എക്സ്ട്രീം വഴിയും നിരവധി ഒടിടി സേവനങ്ങൾ പ്രയോജനപ്പെടുത്താം.
Airtel Recharge Extra Offers
ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജ് ഓഫറും പ്ലാനിൽ ലഭ്യമാണ്. ആന്റി സ്പാം ഡിറ്റക്ഷൻ ഫീച്ചറും എയർടെലിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനിലൂടെ ആസ്വദിക്കാം. 12 മാസത്തേക്ക് തികച്ചും ഫ്രീയായി നൽകുന്ന Adobe Express Premium സബ്ല്ക്രിപ്ഷനാണ് പ്ലാനിലെ മറ്റൊരു നേട്ടം.
Also Read: Motorola Edge 50 Neo വാങ്ങാൻ പറ്റിയ സമയം; വില 20,000 രൂപയിൽ താഴെ
ഭാരതി എയർടെലിന്റെ മറ്റ് പോസ്റ്റ് പെയ്ഡ് പ്ലാനുകൾ അന്വേഷിക്കുകയാണെങ്കിൽ 449 രൂപ മുതലാണ് പ്ലാൻ ആരംഭിക്കുന്നതെന്ന് അറിയുക. ഇത് ഒരൊറ്റ സിമ്മിലേക്കുള്ള സേവനമാണ് തരുന്നത്. 699 രൂപ പ്ലാനാണ് ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ എയർടെൽ ഫാമിലി റീചാർജ് പ്ലാൻ.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
