Big Billion Days: 8000mAh കൂറ്റൻ ബാറ്ററിയുള്ള Oppo K14 Plus വൻ ഓഫറിൽ സ്വന്തമാക്കാം

Big Billion Days: 8000mAh കൂറ്റൻ ബാറ്ററിയുള്ള Oppo K14 Plus വൻ ഓഫറിൽ സ്വന്തമാക്കാം

Flipkart ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ തകൃതിയായി മുന്നേറുന്നു. 8000mAh ഭീമൻ ബാറ്ററിയും 144Hz റീഫ്രെഷ് റേറ്റുള്ള 1.5K AMOLED ഡിസ്‌പ്ലേയുമുള്ള Oppo K14 Plus വിൽപ്പന ഫ്ലിപ്കാർട്ടിലൂടെ നടക്കും. മീഡിയടെക് ഡൈമെൻസിറ്റി 7360 മാക്സ് ചിപ്‌സെറ്റ്, 144Hz ഡിസ്‌പ്ലേ, 8,000mAh കരുത്തുറ്റ ബാറ്ററിയുമുള്ള ഓപ്പോ കെ14 പ്ലസ് ഫോണാണിത്. 30000 രൂപ റേഞ്ചിലുള്ള ഓപ്പോ 5ജി ഫോണിന്റെ സെയിൽ ഓഫറുകളും സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Oppo K14 Plus Price, Offers In India

6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണിന് 29,999 രൂപയാണ് വില. 8ജിബി, 128ജിബി സ്റ്റോറേജ് മോഡലിന് 32,999 രൂപയാകുന്നു. 8ജിബി, 256ജിബി സ്റ്റോറേജ് വേരിയന്റിന് 35,999 രൂപ വിലയാകുന്നു.

ബാങ്ക് കാർഡുകളിലൂടെ 4,000 രൂപയുടെ തൽക്ഷണ ബാങ്ക് കിഴിവ് ഫോണിന് ലഭിക്കും. 25,999 രൂപ മുതൽ ഓപ്പോ കെ14 പ്ലസ് 5ജി ലോഞ്ച് ഓഫറിൽ പർച്ചേസ് ചെയ്യാം. ആറ് മാസത്തെ നോ-കോസ്റ്റ് EMI ഓഫറുകളും സ്മാർട്ട് ഫോണിന് ലഭ്യമാണ്.

  Oppo K14 Plus

സോളാർ ഓറഞ്ച്, സ്റ്റാർ വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ സ്മാർട്ട് ഫോണുകൾ ലഭിക്കും. ഫ്ലിപ്കാർട്ട് തവഴിയോ രാജ്യത്തുടനീളമുള്ള ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറുകൾ വഴിയോ ഈ ഫോൺ വാങ്ങാവുന്നതാണ്.

Also Read: സാംസങ്ങിന്റെ അടുത്ത പടക്കുതിര! 18,000 രൂപ വിലയിൽ 6000mAh ബാറ്ററിയുമായി Samsung Galaxy A08 എത്തി

ഓപ്പോ കെ14 പ്ലസ് പ്രത്യേകതകൾ

ഓപ്പോ കെ14 പ്ലസ് 5G മൊബൈലിൽ 2,772 × 1,272 പിക്സൽ റെസല്യൂഷനുള്ള 6.77 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണുള്ളത്. അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റിനെ സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. സുഗമമായ സ്‌ക്രോളിംഗിനായി 144Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടും ഓപ്പോ ഫോണിനുണ്ട്.

ക്യാമറയിലേക്ക് വന്നാൽ f/1.8 അപ്പേർച്ചറും OIS സപ്പോർട്ടുമുള്ള 50MP പ്രൈമറി ക്യാമറയ്ക്കൊപ്പം 2MP മോണോക്രോം ക്യാമറയും കൊടുത്തിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

മീഡിയാടെക് ഡൈമൻസിറ്റി 7360 Max ചിപ്‌സെറ്റാണ് ഓപ്പോ ഫോണിലുള്ളത്. 8ജിബി വരെ LPDDR4X റാമും 256GB UFS 3.1 സ്റ്റോറേജും ഇത് പിന്തുണയ്ക്കുന്നു. 45W വയർഡ് ചാർജിംഗും 10W റിവേഴ്സ് വയർഡ് ചാർജിംഗും ഓപ്പോ ഹാൻഡ്സെറ്റ് പിന്തുണയ്ക്കുന്നു.

ഫോണിന് കരുത്ത് നൽകുന്നത് 8,000mAh ബാറ്ററിയാണ്. ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള ColorOS 16-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile