കുറഞ്ഞ ചിലവിൽ ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് Airtel തരുന്ന മികച്ച പ്ലാൻ അറിയാമോ? വലിയ തുക ചിലവഴിച്ച് റീചാർജ് ചെയ്യാൻ ആഗ്രഹിക്കാത്തവർക്ക് 1,900 രൂപയിലും താഴെ വിലയിൽ 12 മാസത്തെ പ്ലാൻ തെരഞ്ഞെടുക്കാം. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും തടസ്സമില്ലാതെ പരിധിയില്ലാത്ത അൺലിമിറ്റഡ് കോളിങ്ങും എസ്എംഎസ് സേവനങ്ങളും ലഭിക്കുന്ന പാക്കേജാണിത്. ഡാറ്റ അധികം ഉപയോഗിക്കാത്തവർക്ക് ദീർഘകാല വാലിഡിറ്റി ലഭിക്കുമെന്നതാണ് ഈ റീചാർജിന്റെ നേട്ടം. വീട്ടിലോ ഓഫീസിലോ വൈഫൈ കണക്ഷൻ ഉപയോഗിക്കുന്നവർക്കും, ഇന്റർനെറ്റ് ഉപയോഗം കുറഞ്ഞ മുതിർന്ന പൗരന്മാർക്കും തടസ്സമില്ലാതെ ഇൻകമിംഗ്, ഔട്ട്ഗോയിംഗ് കോളുകൾ ആസ്വദിക്കാനുള്ള പ്ലാനാണിത്. ഇതിന്റെ ആനുകൂല്യങ്ങളും വിലയും വിശദമായി അറിയാം.
SurveyAirtel 1 Year Cheapest Plan
മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത സാധാരണ വരിക്കായുള്ള വോയിസ് ഓൺലി കോളിങ് പ്ലാനാണിത്. എയർടെല്ലിന്റെ 1,849 രൂപയുടെ വാർഷിക പ്ലാനിൽ അൺലിമിറ്റഡ് കോളുകളും മികച്ച എസ്എംഎസ് ഓഫറുകളും ലഭിക്കുന്നു. പ്രധാനമായും വോയ്‌സ് കോളുകളെ ആശ്രയിക്കുന്നവർക്ക് 1849 രൂപ പാക്കേജ് തെരഞ്ഞെടുക്കാം.
Also Read: ഐഫോൺ 18 പ്രോ ലുക്കിൽ Vivo V80 5G! 7200 mAh ബാറ്ററിയും 50MP ZEISS ക്യാമറയും!
എയർടെൽ 1849 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ
- വാലിഡിറ്റി: 365 ദിവസത്തെ നീണ്ട വാലിഡിറ്റി പ്ലാനിൽ ആസ്വദിക്കാം.
- അൺലിമിറ്റഡ് കോളിംഗ്: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും ലോക്കൽ, STD, റോമിങ് കോളിങ് ആസ്വദിക്കാം. പ്ലാനിൽ പരിധിയില്ലാതെ അൺലിമിറ്റഡ് കോളുകളും ആസ്വദിക്കാം.
- എസ്എംഎസ്: ഒരു വർഷത്തേക്ക് ആകെ 3600 സൗജന്യ എസ്എംഎസുകളും എയർടെൽ 1849 രൂപ പാക്കേജിലൂടെ നേടാം. ബാങ്ക് ഒടിപികൾക്ക് ഈ എസ്എംഎസ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
- ഡാറ്റ: ഈ വാർഷിക പ്ലാനിൽ ഡാറ്റ (ഇന്റർനെറ്റ്) ആനുകൂല്യങ്ങൾ ഒന്നും നൽകുന്നില്ല. ഇതിൽ അൺലിമിറ്റഡ് 4ജിയും 5ജിയും ഉൾപ്പെടുത്തിയിരിക്കുന്നില്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
