അപാര ഓഫർ വിട്ടുകളയരുത്! Samsung Galaxy S25 Ultra ആമസോൺ സെയിലിൽ വെറും 84,999 രൂപയ്ക്ക്!
Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഇതാ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവ് ലഭ്യം. 200 മെഗാപിക്സൽ ക്യാമറയുള്ള Samsung Galaxy S25 Ultra ഫോണിന് വമ്പിച്ച ഇളവ് ആമസോൺ സെയിലിൽ പ്രഖ്യാപിച്ചു. ഐഫോൺ ഉൾപ്പെടെ മിക്ക ഫോണുകൾക്കും ഈയടുത്ത് വില കുതിച്ചുയർന്നിരുന്നു. ഈ വിലക്കയറ്റിത്തിനിടെ സ്മാർട്ട് ഫോൺ പ്രേമികൾ കാത്തിരുന്ന ഓഫർ മാമാങ്കമാണ് ആമസോൺ ഗ്രേറ്റ് ഫെസ്റ്റിവൽ. ആൻഡ്രോയിഡിലെ ഗജരാജൻ സാംസങ് ഗാലക്സി എസ്25 അൾട്രായ്ക്ക് ആമസോണിൽ ഓഫർ ലഭിക്കുന്നു. അതും നേരിട്ടുള്ള ഇളവും വിവിധ ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഉൾപ്പെടെ ലഭ്യമാണ്. വെറും 84,999 രൂപയ്ക്ക് ഈ പ്രീമിയം ഫോൺ ആമസോണിൽ GIF Sale 2026 ൽ നേടാം. സ്റ്റോക്കുകൾ വളരെ പരിമിതമായതിനാൽ ഇത്രയും ഗംഭീരമായ ഓഫറിലൂടെ സ്റ്റോക്ക് കാലിയായേക്കും. സാംസങ് ഗാലക്സി എസ്25 അൾട്രായുടെ സവിശേഷതകളും ആമസോണിലെ മികച്ച ഡിസ്കൗണ്ടും പരിശോധിക്കാം.
SurveySamsung Galaxy S25 Ultra Amazon GIF Sale Offer
1,29,999 രൂപയ്ക്കാണ് 12GB റാം, 256GB സ്റ്റോറേജ് സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോൺ ഓഫറിലൂടെ 89,999 രൂപയ്ക്ക് ഫോൺ വിൽക്കുന്നു. 5000 രൂപയുടെ കൂപ്പൺ കിഴിവ് ഒരു നിബന്ധനയുമില്ലാതെ ആമസോൺ നൽകുന്നു. ഇങ്ങനെ ഫ്ലാഗ്ഷിപ്പ് മോഡൽ 84999 രൂപയ്ക്ക് വാങ്ങിക്കാം. എന്നാൽ സ്റ്റോക്ക് തീരുന്ന അനുസരിച്ച് വിലയിലും പിന്നീട് വ്യത്യാസം വരും. 500 രൂപയുടെ എസ്ബിഐ ബാങ്ക് ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. 36050 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഡീലും സാംസങ് എസ്25 അൾട്രായ്ക്ക് അനുവദിച്ചിട്ടുണ്ട്.

സാംസങ് ഗാലക്സി എസ്25 അൾട്രാ പ്രത്യേകതകൾ
- ഡിസ്പ്ലേ: സാംസങ് ഗാലക്സി എസ് 25 അൾട്രായിലെ 6.9 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. ഇതിൽ ഔട്ട്ഡോർ ടാസ്കുകൾക്കായി 2,600 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുമുണ്ട്. ഫോണിനെ വീഴ്ചയിൽ നിന്ന് പ്രതിരോധിക്കാനായി കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷന്റെ പരിരക്ഷണമുണ്ട്.
- ക്യാമറ: ക്വാഡ് ക്യാമറയിൽ OIS സപ്പോർട്ടുള്ള 200MP പ്രൈമറി സെൻസറുണ്ട്. 50MP അൾട്രാ-വൈഡ് ലെൻസ്, OIS സപ്പോർട്ടുള്ള 10MP ടെലിഫോട്ടോ ലെൻസ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുമാണ് മറ്റ് മൂന്ന് ക്യാമറകൾ. 30fps-ൽ 8K വീഡിയോ റെക്കോർഡിംഗിനെ സാംസങ് ഗാലക്സി എസ്25 അൾട്രാ പിന്തുണയ്ക്കുന്നു. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ക്യാമറയാണുള്ളത്.
- ബാറ്ററി: 45W ഫാസ്റ്റ് വയർഡ് ചാർജിംഗും Qi വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന ഫോണിന് കരുത്ത് നൽകുന്നത് 5,000mAh ബാറ്ററിയാണ്.
- പ്രൊസസർ: 3nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഫോണിലുള്ളത്. ഇത് 12GB LPDDR5X റാമും 256GB UFS 4.0 സ്റ്റോറേജും പിന്തുണയ്ക്കുന്നു. ഏഴ് വർഷത്തെ OS അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഫോണിനുണ്ട്.
- ഒഎസ്: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7.0 സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
