Rain Alerts: മഴയുണ്ടോ ഇല്ലയോ? മൊബൈലിൽ അപ്പപ്പോൾ എങ്ങനെ ട്രാക്ക് ചെയ്യാം

Rain Alerts: കേരളത്തിലെ മഴ മുന്നറിയിപ്പുകൾ നിങ്ങളുടെ മൊബൈലിൽ തത്സമയം അറിയണോ? ഇതിനായി റേഡിയോ വാർത്തകൾക്കോ ടിവി ചാനലുകൾക്കോ മുന്നിൽ കാത്തിരിക്കാതെ, മൊബൈലിൽ തന്നെ അപ്പപ്പോൾ ഇത്തരം സാധ്യതകൾ അറിയാൻ സാധിക്കും. ഇടിമിന്നൽ സാന്നിധ്യവും മേഘങ്ങളുടെ സഞ്ചാരവും വരെ നിങ്ങളുടെ ഫോണിലൂടെ ലൈവായി ട്രാക്ക് ചെയ്യാൻ ഇന്ന് ടെക്നോളജിയ്ക്ക് കഴിവുണ്ട്.

ചില സമയങ്ങളിൽ മഴ മുന്നറിയിപ്പ് കൃത്യമായി ലഭിക്കുന്നത്, നമുക്ക് തയ്യാറെടുക്കാൻ സമയം തരും. ഔദ്യോഗിക കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ലൈവ് അപ്ഡേറ്റുകൾ മൊബൈലിൽ അറിയാൻ പല തരത്തിലുള്ള മാർഗങ്ങളുണ്ട്. ഇതിന് സഹായിക്കുന്ന മികച്ച ആപ്പുകളും വെബ്സൈറ്റുകളും അറിയാം.

Rain Alerts Kerala

കാലവർഷം അടുത്തെത്താറായി. എന്നാൽ മഴയെ ട്രാക്ക് ചെയ്യാൻ ഇന്ന് അത്യാധുനിക സാങ്കേതിക വിദ്യകൾ ലഭ്യമാണ്. മൗസം ആപ്പ് പോലുള്ള ഔദ്യോഗിക ആപ്ലിക്കേഷനുകളും, KSDMA പോലുള്ള സോഷ്യൽ മീഡിയ പേജുകളും മൊബൈലിൽ ഫ്രീയായി ലഭിക്കും. ഇവയേതൊക്കെയാണെന്ന് വിശദമായി അറിയാം.

Rain Alerts അറിയാൻ മൊബൈൽ ആപ്ലിക്കേഷനുകൾ

  1. മൗസം ആപ്പ്: IMD യുടെ ഔദ്യോഗിക ആപ്ലിക്കേഷനായ മൗസം ആപ്പിലൂടെ ലൈവ് കാലാവസ്ഥാ ട്രാക്കിംഗ്, റഡാർ ചിത്രങ്ങൾ, Now Cast എന്ന ലൈവ് ട്രാക്കിങ് ഫീച്ചറും ഇതിലുണ്ട്. ഇത് വരാനിരിക്കുന്ന ഇടിമിന്നലോ കനത്ത മഴയോ ഉണ്ടാകുമ്പോൾ ഒരു ദിവസം 3–4 തവണ മുന്നറിയിപ്പുകൾ നൽകുന്നു. ഐഫോണുകളിലും ആൻഡ്രോയിഡിലും ഇങ്ങനെ ട്രാക്ക് ചെയ്യാനാകും.
  2. ദാമിനി ആപ്പ്: ഭൂമി ശാസ്ത്ര മന്ത്രാലയം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പാണിത്. മിന്നലാക്രമണങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനിലൂടെ 20 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ ചുറ്റളവിൽ ഇടിമിന്നലോ മറ്റോ ഉണ്ടെങ്കിൽ അറിയാം. ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള മൊബൈൽ അലേർട്ടുകളാണ് ദാമിനി ആപ്പിൽ അറിയുന്നത്.
  3. GoK ഡയറക്ട് / QKopy ആപ്പുകൾ: കനത്ത മഴ മുന്നറിയിപ്പുകൾക്കും, വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്ത മുന്നറിയിപ്പുകൾക്കുമായി കേരള സർക്കാർ അവതരിപ്പിച്ച അലേർട്ട് കമ്മ്യൂണിക്കേഷൻ ആപ്പാണിത്.
  4. കേരള റെയിൻ ആപ്പ്: കേരളത്തിലെ കാലാവസ്ഥ, മഴയുടെ കണക്കുകൾ അറിയാൻ വേണ്ടി വികസിപ്പിച്ച ആപ്പാണിത്. പ്രാദേശിക ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ (AWS) നിന്ന് തത്സമയ ഡാറ്റ ശേഖരിച്ചാണ് വിവരങ്ങൾ നൽകുന്നത്. സ്കൈമെറ്റിൽ നിന്നുള്ള റെയിൽ ആപ്ലിക്കേഷനാണിത്.

Also Read: ക്യാമറ കണ്ട് കണ്ണ് തള്ളും! 200MP ക്യാമറയുമായി Oppo Find X9 Ultra എത്തി

സോഷ്യൽ മീഡിയയിലൂടെയും കൃത്യമായ അപ്ഡേറ്റ്!

മൺസൂൺ ആരംഭിക്കുമ്പോഴോ, കാലവർഷത്തിന് മുമ്പോ, സർക്കാർ ഏജൻസികൾ വെബ്‌സൈറ്റുകളേക്കാൾ വേഗത്തിൽ അവരുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ അപ്ഡേറ്റ് അറിയിക്കാറുണ്ട്.

  • KSDMA യുടെ ഫേസ്ബുക്ക്, എക്സ് പേജുകൾ ഇതിനായി ആശ്രയിക്കാം. മഴസമയത്തെ യെല്ലോ, ഓറഞ്ച്, റെഡ് അലേർട്ടുകൾ ഇതിലൂടെ ട്രാക്ക് ചെയ്യാനാകും.
  • IMD തിരുവനന്തപുരം എന്ന പേജും ഫോളോ ചെയ്യാം. പ്രാദേശിക കാലാവസ്ഥാ കേന്ദ്രം പതിവായി നിലവിലെ റഡാർ ചിത്രങ്ങൾ, മേഘ ചലനങ്ങൾ, മണിക്കൂർ തോറും മഴ പ്രവചനങ്ങൾ എന്നിവ ഇതിൽ ട്വീറ്റ് ചെയ്യാറുണ്ട്.

ഈ അക്കൗണ്ടുകൾ ബുക്ക്മാർക്ക് ചെയ്യുന്നതും, നോട്ടിഫിക്കേഷൻ ഓണാക്കുന്നതും കാലാവസ്ഥ ട്രാക്ക് ചെയ്യാൻ ഫലപ്രദമായി സഹായിക്കും.

Created Using AI

ഇതിനെല്ലാം പുറമെ എമർജൻസി ഫ്ലാഷ് അലേർട്ടുകൾ സ്വീകരിക്കുന്നതിന് സ്മാർട്ട് ഫോണിൽ Wireless Emergency Alert സെറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക. ഇതിനായി

  • ആൻഡ്രോയിഡിൽ:

സെറ്റിങ്സ്> സേഫ്റ്റി & എമർജൻസി> Wireless Emergency Alerts എന്നിലൂടെ അലേർട്ട് ഓണാക്കാം.

  • ഐഫോണുകളിൽ:

സെറ്റിങ്സ്> നോട്ടിഫിക്കേഷൻ> ഗവൺമെന്റ് അലേർട്ടുകൾ എന്നതിലേക്ക് ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്യുക > ഇവിടെ എമർജൻസി അലേർട്ടുകൾ ഓണാക്കുക.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :