KSEB Bill കുറയ്ക്കാൻ AC എങ്ങനെ ശരിക്കും സെറ്റ് ചെയ്യണം? 24°C എങ്ങനെ ബെസ്റ്റ് ഓപ്ഷനാകും!

KSEB Bill കുറയ്ക്കാൻ AC എങ്ങനെ ശരിക്കും സെറ്റ് ചെയ്യണം? 24°C എങ്ങനെ ബെസ്റ്റ് ഓപ്ഷനാകും!

വേനൽക്കാലത്ത് AC ഉപയോഗം കൂടുമ്പോൾ വൈദ്യുതി ബില്ലും ഒരു തലവേദനയാകാറില്ലേ? ഇനി സഹിക്കാനാവാത്ത ചൂടുകാലമാണ് വരുന്നതെങ്കിൽ എസി കൂടിയേ തീരൂ. AC സെറ്റ് ചെയ്യുന്നതിലും എങ്ങനെ ഉപയോഗിക്കുന്നു എന്നതും ബില്ലിനെ ബാധിക്കും. അതുകൊണ്ട് തണുപ്പ് കുറയാതെ തന്നെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ശരിയായി എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കണം. Temperature setting, fan speed, sleep mode തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിച്ചാൽ KSEB Bill കൂടാതെ ശ്രദ്ധിക്കാം.

Digit.in Survey
✅ Thank you for completing the survey!

എയർ കണ്ടീഷണർ വീട്ടിലുള്ളവർ 24°C-ൽ സെറ്റ് ചെയ്യുന്നതുകൊണ്ടും ചില പ്രയോജനങ്ങളുണ്ട്. KSEB വൈദ്യുതി ബിൽ കുറയ്ക്കാനുള്ള ഈ ടിപ് വിശദമായി അറിയാം.

എന്തുകൊണ്ട് AC 24°C-ൽ പ്രവർത്തിപ്പിക്കണം?

കംപ്രസ്സറിന്റെ ജോലിഭാരം കുറയ്ക്കാൻ എസി 24 ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്യുന്നത് നല്ലതാണ്. റൂമിലെ താപനില നമ്മൾ സെറ്റ് ചെയ്ത താപനിലയിലേക്ക് എത്തിക്കാനുള്ളതാണ് കംപ്രെസർ. 18°C അല്ലെങ്കിൽ 20°C മോഡിലേക്ക് എത്തിച്ചാൽ ആ തണുപ്പിലേക്ക് എത്താൻ കംപ്രസ്സറിന് കൂടുതൽ സമയം തുടർച്ചയായി പ്രവർത്തിക്കേണ്ടി വരും. 24°C ആണെങ്കിൽ മനുഷ്യശരീരത്തിന് സുഖകരമായ താപനിലയാണ്.

Also Read: സാംസങ്ങിന്റെ അടുത്ത പടക്കുതിര! 18,000 രൂപ വിലയിൽ 6000mAh ബാറ്ററിയുമായി Samsung Galaxy A08 എത്തി

എസിയുടെ താപനില ഓരോ ഡിഗ്രി കൂട്ടിവെക്കുമ്പോഴും അതനുസരിച്ച് വൈദ്യുതിയും ലാഭിക്കാം. ശരിക്കും പറഞ്ഞാൽ ഏതാണ്ട് 6 ശതമാനം വരെ ലാഭിക്കാം. ഉദാഹരണത്തിന് 20ൽ നിന്ന് 21ലേക്ക് മാറ്റുമ്പോൾ 6 ശതമാനം വരെ വൈദ്യുതി ചെലവ് ലാഭിക്കാം. 18 ഡിഗ്രിയിൽ ഇട്ടിരുന്ന എസി 24 ഡിഗ്രിയിലേക്ക് മാറ്റുമ്പോൾ ഏകദേശം 24% മുതൽ 30% വരെ വൈദ്യുതി ഉപയോഗവും കുറയും.

കേരളത്തിലെ കാലാവസ്ഥയ്ക്കും അനുയോജ്യമായത് 24 ഡിഗ്രി സെൽഷ്യസാണ്.

KSEB Bill കുറയ്ക്കാൻ എസി എങ്ങനെ സെറ്റ് ചെയ്യണം?

24 ഡിഗ്രി സെൽഷ്യസ് താപനിലയ്ക്കൊപ്പം KSEB വൈദ്യുതി ബിൽ കുറയ്ക്കാൻ എന്ത് ചെയ്യണമെന്ന് കൂടി അറിയാം. ഇതിനായി എസി 24°C താപനിലയിൽ സെറ്റ് ചെയ്ത ശേഷം ഒരു ചെറിയ ഫാൻ കൂടി കുറഞ്ഞ സ്പീഡിൽ പ്രവർത്തിപ്പിക്കുക. എസിയുടെ ഫിൽട്ടറുകൾ രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ക്ലീൻ ചെയ്യുന്നതിനും ശ്രമിക്കുക. വാതിലുകളും ജനലുകളും അടച്ചിട്ട ശേഷം മാത്രമ എസി ഓണാക്കുന്നതിന് ശ്രദ്ധിക്കുക.

രാത്രി ഉറങ്ങുന്ന സമയത്ത് Sleep Mode ഓണാക്കുക. ആവശ്യമില്ലാത്തപ്പോൾ AC ഓഫ് ചെയ്യുന്നതിനും ശ്രദ്ധിക്കുക.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile