Digit.in
  • വാർത്തകൾ
  • How To
  • ഫീച്ചേഴ്സ്
  • വിഷ്വൽ സ്റ്റോറീസ്
  • English
  • Hindi
  • Tamil
  • Kannada
  • Telugu
  • Malayalam
  • Bangla
  • Marathi
Login / Register is disabled Login
Home » How To » Apps » 2 WhatsApp 1 Phone: ഒരു WhatsAppൽ ഒന്നിൽ കൂടുതൽ അക്കൗണ്ട് എടുക്കാം! ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

2 WhatsApp 1 Phone: ഒരു WhatsAppൽ ഒന്നിൽ കൂടുതൽ അക്കൗണ്ട് എടുക്കാം! ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

By Anju M U | Updated on 20-Oct-2023
Add DIGIT as a preferred source
Follow Us on Google News Follow Us
HIGHLIGHTS

ബിസിനസ് ആവശ്യങ്ങൾക്കല്ലാതെ 2 വാട്സ്ആപ്പ് ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ എന്ത് ചെയ്യും?

ഒരേ സമയം രണ്ട് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഇനിമുതൽ ഉപയോഗിക്കാം

വരുന്ന ആഴ്‌ചകളിലോ തൊട്ടടുത്ത മാസത്തിലോ ഈ ഫീച്ചർ ലഭ്യമാകും

2 WhatsApp 1 Phone: ഒരു WhatsAppൽ ഒന്നിൽ കൂടുതൽ അക്കൗണ്ട് എടുക്കാം! ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
Anju M U Anju M U
20-Oct-2023

രണ്ട് ഫോൺ നമ്പറുകളിലും WhatsApp ആവശ്യമുള്ളവർ ഉണ്ടാകില്ലേ? ഉദാഹരണത്തിന് വ്യക്തിഗത ആവശ്യങ്ങൾക്കും ഓഫീസ് ആവശ്യങ്ങൾക്കും 2 നമ്പറുകൾ ഉപയോഗിക്കുന്നവർ. ഇവർ 2 ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരോ, അല്ലെങ്കിൽ വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരോ ആയിരിക്കും. എന്നാൽ, ബിസിനസ് ആവശ്യങ്ങൾക്കല്ലാതെ 2 വാട്സ്ആപ്പ് ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ എന്ത് ചെയ്യും?

Digit.in Survey
✅ Thank you for completing the survey!

ഇതിനുള്ള ഉപാധിയാണ് മെറ്റ തന്നെ തങ്ങളുടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത്. ഒരു ഫോണിൽ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള സംവിധാനമാണിത്.

ഒരു ഫോൺ, ഒന്നിലധികം WhatsApp!

ഒരേ ഫോണിൽ ഇനി ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള ഫീച്ചർ വരുമെന്ന് മുമ്പ് മെറ്റ അറിയിച്ചിരുന്നു. എന്നാൽ ഈ അപ്ഡേറ്റ് എന്നായിരിക്കും ലഭ്യമാകുക എന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിരുന്നില്ല. കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വരുന്ന ആഴ്‌ചകളിലോ തൊട്ടടുത്ത മാസത്തിലോ ഈ ഫീച്ചർ ലഭ്യമാകുമെന്നാണ്.

2️⃣ is better than 1️⃣ we’re rolling out the ability to add a second account to your WhatsApp on Android. pic.twitter.com/tYvuUPWjsv

— WhatsApp (@WhatsApp) October 19, 2023

ഇന്ത്യക്കാർ ഡ്യുവൽ സിം കൂടുതലായി ഉപയോഗിക്കുന്നതിനാൽ ഈ ഫീച്ചർ ഇന്ത്യൻ ആൻഡ്രോയിഡ് ഫോണുകളിലേക്ക് ഉടനടി എത്തുമെന്നാണ് മെറ്റ പറയുന്നത്. ഇത് ഉപയോക്താക്കൾക്ക് വളരെ പ്രയോജനപ്പെടുന്ന ഫീച്ചറായിരിക്കുമെന്നും പറയുന്നു.

‘ഒരേ സമയം രണ്ട് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളിലേക്ക് ഒരു ഫോണിൽ നിന്ന് തന്നെ ലോഗിൻ ചെയ്യാനുള്ള ഫീച്ചർ ഞങ്ങൾ അവതരിപ്പിക്കുകയാണ്. ഇതിലൂടെ നിങ്ങളുടെ ജോലിയും വ്യക്തിപരമായ കാര്യങ്ങളും സംവദിക്കാനുള്ള, 2 നമ്പരുകളിലുള്ള വാട്സ്ആപ്പ് ഉപയോഗിക്കാനാകും. ഇപ്പോൾ ചെയ്യുന്ന പോലെ ഓരോ തവണയും ലോഗ് ഔട്ട് ചെയ്യുന്നതും, രണ്ട് ഫോണുകൾ കൊണ്ടു നടക്കുന്നതുമെല്ലാം ഇങ്ങനെ ഒഴിവാക്കാം,’ എന്ന് വാട്സ്ആപ്പ് ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചു.

ഒന്നിലധികം വാട്സ്ആപ്പിനുള്ള നിബന്ധനകൾ

ഒന്നിലധികം അക്കൗണ്ടുകൾ ഫോണിൽ പ്രവർത്തിക്കണമെങ്കിൽ മെറ്റ ഏതാനും നിബന്ധനകളും മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിൽ പ്രധാനമായിട്ടുള്ളത്, രണ്ടാമത് ചേർക്കുന്ന വാട്സ്ആപ്പ് അക്കൌണ്ടിനുള്ള നമ്പറും ആക്ടീവായിരിക്കണം എന്നതാണ്. രണ്ടാമത്തെ സിം കാർഡ് ആക്ടീവ് അല്ലാത്ത പക്ഷം നിങ്ങൾക്ക് ഈ നമ്പറിൽ ഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കാനാകുന്നതല്ല. ഇ സിം ഉപയോഗിക്കുകയാണെങ്കിലും നമ്പർ ആക്ടീവായിരിക്കും എന്നത് ശ്രദ്ധിക്കുക.

രണ്ട് WhatsApp എങ്ങനെ തുറക്കാം?

ഈ ഫീച്ചർ പ്രവർത്തിപ്പിക്കുന്നതിനായി ആദ്യം നിങ്ങൾ ഫോണിലെ 2 സിമ്മുകളും ആക്ടീവാണോ എന്നത് ശ്രദ്ധിക്കുക. അതായത്, ഫോണിൽ ഇൻകമിങ് മെസേജുകൾ ലഭ്യമാകുന്നുണ്ടോ എന്നതും ശ്രദ്ധിക്കുക.

  • ശേഷം ആൻഡ്രോയിഡ് ഫോണിൽ വാട്സ്ആപ്പ് തുറന്ന് ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക.
  • ഇതിന് ശേഷം സെറ്റിങ്സിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ പ്രൊഫൈൽ നെയിമിന് അടുത്ത് കാണുന്ന ഡ്രോപ്പ് ഡൗൺ ആരോയിൽ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് മറ്റൊരു മൊബൈൽ നമ്പർ ചേർക്കാവുന്നതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Latest Article
50MP Sony ക്യാമറ Motorola Edge 50 Neo 5G 20000 രൂപയ്ക്ക് താഴെ, ഫ്ലിപ്കാർട്ടിൽ! 50MP Sony ക്യാമറ Motorola Edge 50 Neo 5G 20000 രൂപയ്ക്ക് താഴെ, ഫ്ലിപ്കാർട്ടിൽ!
ആപ്പിളിന്റെ മടക്കാവുന്ന iPhone Ultra; 48MP ഡ്യുവൽ ക്യാമറയുമായി ഉടൻ അരങ്ങേറ്റം ആപ്പിളിന്റെ മടക്കാവുന്ന iPhone Ultra; 48MP ഡ്യുവൽ ക്യാമറയുമായി ഉടൻ അരങ്ങേറ്റം
Oppo Reno 16-നൊപ്പം റെനോ 16C; 50MP സെൽഫി ക്യാമറയും 7000mAh ബാറ്ററിയും Oppo Reno 16-നൊപ്പം റെനോ 16C; 50MP സെൽഫി ക്യാമറയും 7000mAh ബാറ്ററിയും
Oppo Reno 16 ഇന്ത്യയിലെത്തി; 50MP+50MP+50MP ക്യാമറയും കരുത്തുറ്റ ചിപ്സെറ്റും Oppo Reno 16 ഇന്ത്യയിലെത്തി; 50MP+50MP+50MP ക്യാമറയും കരുത്തുറ്റ ചിപ്സെറ്റും
Amazon Prime Day: 200MP ക്യാമറയുള്ള Samsung Galaxy S25 Ultra 84999 രൂപയ്ക്ക്, ഓഫറിനായി കാത്തിരിക്കാം! Amazon Prime Day: 200MP ക്യാമറയുള്ള Samsung Galaxy S25 Ultra 84999 രൂപയ്ക്ക്, ഓഫറിനായി കാത്തിരിക്കാം!
Most Searched Mobile Phones
  • Best Phones Under 10000
  • Best Phones Under 20000
  • Best Phones Under 30000
  • Upcoming Phones in 2026
  • Latest Mobile Phones
Latest Phones
  • Oppo Reno 16c
  • Oppo Reno 16
  • OnePlus N6
  • Redmi Turbo 5
  • Motorola Razr Fold
Mobile Recharge Plans
  • Airtel Recharge Plans
  • BSNL Recharge Plans
  • Reliance JIO Recharge Plans
  • VI Recharge Plans
Tips and Tricks
  • Monsoon Tips: പെരുമഴക്കാലത്ത് Smartphone, Gadgets സൂക്ഷിച്ച് ഉപയോഗിക്കണം, ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
  • Aadhaar Card Online: വിവാഹശേഷമോ മറ്റോ പേരും അഡ്രസും മാറ്റണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്! Tech Tips
  • കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
  • Magsafe Power Bank Deals: പകുതി വിലയ്ക്ക് 10000mAh വയർലെസ് പവർബാങ്കുകൾ വാങ്ങാം, അതും 2000 രൂപയിൽ താഴെ…
  • Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!
  • icon
  • icon
  • icon
  • icon
SUBSCRIBE Subscribe for the industry's biggest tech news
Enter your email to get notified about our new solutions
By submitting your email, you agree to our
Terms and Privacy Notice.
CONNECT WITH US
  • icon Times Center, FC-6, 1st Floor, Sector 16A, Film City, Noida - 201301
  • icon (+91-120-6776999)
    (1800 121 0005)
  • icon Suggestion: editor@digit.in
    Business: business@digit.in
    Website: sales@digit.in
© 2026 Digit.in, All rights reserved
  • icon
  • icon
  • icon
  • icon
icon
  • About Us
  • Contact Us
  • Advertise with us
  • Regulatory
  • Terms & Conditions
  • Privacy Policy
  • Disclaimer
© 2026 Digit.in, All rights reserved
Digit.in
Logo
Digit.in
Logo