ഫോണിൽ നിന്ന് എല്ലാ കോണ്ടാക്റ്റുകളും അല്ലെങ്കിൽ ചില കോണ്ടാക്റ്റുകൾ മാത്രമായും ഡിലീറ്റ് ആയിട്ടുണ്ടോ?
ഇത് തിരികെ ലഭിക്കാൻ ചില ഉപായങ്ങളുണ്ട്.
Google കോണ്ടാക്‌റ്റ് ആപ്പും വെബ്‌സൈറ്റും ഉപയോഗിച്ച് Android ഫോണിലെ കോണ്ടാക്‌റ്റുകൾ നിങ്ങൾക്ക് വീണ്ടെടുക്കാം.
ഫോൺ നമ്പരുകൾ സേവ് ചെയ്ത് വയ്ക്കുന്ന ഫീച്ചർ ഫോണുകളിൽ ഉള്ളതിനാൽ തന്നെ ആരുടെയും കോണ്ടാക്‌റ്റുകൾ സൂക്ഷിച്ച് വയ്ക്കുന്ന ശീലം ഉണ്ടാകില്ല. എന്നാൽ, സ്‌മാർട്ട്‌ഫോണിൽ നിന്ന് ആകസ്‌മികമായി കോണ്ടാക്‌റ്റുകൾ ഇല്ലാതാക്കുന്നത് ശരിക്കും നിരാശാജനകമായ അനുഭവമായിരിക്കും. ഒരാളുടെ ഫോണിൽ നിന്ന് കോണ്ടാക്‌റ്റുകൾ അബദ്ധത്തിൽ ഇല്ലാതാവുകയാണെങ്കിൽ, അല്ലെങ്കിൽ മനഃപ്പൂർവ്വം ഡിലീറ്റ് ചെയ്ത ചില കോണ്ടാക്റ്റുകൾ പിന്നീട് എപ്പോഴെങ്കിലും ആവശ്യമായി വരികയാണെങ്കിൽ അത് റിക്കവർ ചെയ്യാനുള്ള ചില ഉപായങ്ങളാണ് ചുവടെ വിവരിക്കുന്നത്.
Surveyഅതായത്, Google കോണ്ടാക്‌റ്റ് ആപ്പും വെബ്‌സൈറ്റും ഉപയോഗിച്ച് Android ഫോണിലെ കോണ്ടാക്‌റ്റുകൾ നിങ്ങൾക്ക് വീണ്ടെടുക്കാൻ (Contact Restore) സാധിക്കുന്നതാണ്. ആപ്പിൾ ഫോണിലേക്ക് വന്നാൽ iTunes ആപ്ലിക്കേഷനും iCloud വെബ്സൈറ്റും ഉപയോഗിച്ച് കോണ്ടാക്റ്റുകൾ വീണ്ടെടുക്കാനുമാകും. ഇവ എങ്ങനെയെന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.
കോണ്ടാക്റ്റ് റിക്കവർ (Contact Recover) ചെയ്യാനുള്ള ഉപായങ്ങൾ
Android ഫോണുകളിൽ, നഷ്ടപ്പെട്ട കോണ്ടാക്റ്റുകൾ 30 ദിവസത്തിനുള്ളിൽ വീണ്ടെടുക്കാനാകും. iPhoneകളിലാവട്ടെ, നിങ്ങൾക്ക് iCloud.com-ലേക്ക് പോയി വിവരങ്ങൾ അഥവാ കോണ്ടാക്റ്റുകൾ ബാക്കപ്പ് ചെയ്യാൻ സാധിക്കും. Android, iPhone എന്നിവയിൽ, നഷ്ടപ്പെട്ട കോണ്ടാക്റ്റുകൾ വീണ്ടെടുക്കാൻ രണ്ട് വഴികളുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ, മിക്ക സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകളും ഗൂഗിൾ (Google) ഫോണും Google കോണ്ടാക്‌റ്റ് ആപ്പും ഡിഫോൾട്ടായി നൽകുന്നുണ്ട്.
അതിനാൽ ഗൂഗിൾ കോണ്ടാക്റ്റ് ആപ്പ് ഉപയോഗിച്ച് Android ഫോണിൽ നിന്ന് ഇല്ലാതാക്കിയ കോണ്ടാക്‌റ്റുകൾ എങ്ങനെ വീണ്ടെടുക്കാമെന്ന് പരിശോധിക്കാം. Google കോൺടാക്‌റ്റുകളിൽ നിങ്ങളുടെ എല്ലാ കോൺടാക്‌റ്റുകളും ബാക്കപ്പ് ചെയ്‌ത് സമന്വയിപ്പിച്ചാൽ, Android-ൽ നിന്ന് ഇല്ലാതായ കോണ്ടാക്‌റ്റ് വീണ്ടെടുക്കാൻ രണ്ട് വഴികളുണ്ട്. അതിൽ ഒന്ന് Google കോണ്ടാക്‌റ്റ് ആപ്പ് ഉപയോഗിച്ചും രണ്ടാമത്തെ രീതി Google കോണ്ടാക്‌റ്റ് വെബ്‌സൈറ്റ് ഉപയോഗിച്ചുമുള്ളതാണ്.
എന്നാൽ, നമ്പർ നഷ്ടമാകുമ്പോൾ ഉപയോഗിച്ചിരുന്ന ഗൂഗിൾ ഐഡി തന്നെയാണ് റിക്കവറിങ്ങിനും ആവശ്യമുള്ളത്. ഗൂഗിൾ കോണ്ടാക്റ്റ് ആപ്പ് ഉപയോഗിച്ച് ഇല്ലാതാക്കിയ കോണ്ടാക്റ്റുകൾ പുനഃസ്ഥാപിക്കാം. ഇതിനായി,
- Google Contacts ആപ്പ് തുറക്കുക (Play Store-ൽ നിന്ന് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക)
- ഹാംബർഗർ മെനുവിൽ ടാപ്പ് ചെയ്യുക (മുകളിൽ ഇടതുവശത്തുള്ള മൂന്ന് വരികൾ)
- ട്രാഷ് തിരഞ്ഞെടുക്കുക
- കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ Google അക്കൗണ്ടിൽ നിന്ന് നിങ്ങൾ ഇല്ലാതാക്കിയ കോണ്ടാക്റ്റുകളുടെ ഒരു ലിസ്റ്റ് ഇവിടെ ദൃശ്യമാകും.
- നിങ്ങളുടെ ഫോണിൽ റിക്കവർ ചെയ്യാൻ ആഗ്രഹിക്കുന്ന കോണ്ടാക്റ്റ് ഏതെല്ലാം അവയിൽ കുറച്ചു നേരത്തേക്ക് ടാപ്പ് ചെയ്യുക.
- ശേഷം, മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടിൽ ടാപ്പുചെയ്യുക.
- "റിക്കവർ" ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഇതിന് ശേഷം, നിങ്ങളുടെ ഫോണിലും നിങ്ങളുടെ Google അക്കൗണ്ടിലും കോണ്ടാക്റ്റുകൾ പുനഃസ്ഥാപിക്കപ്പെടും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile