Smartwatch accuracy, Heart rate monitor accuracy
ആരോഗ്യ സംരക്ഷണത്തിൽ ഇന്ന് Smartwatch കൾക്ക് വലിയ സ്ഥാനമുണ്ട്. ഹാർട്ട് റേറ്റും ഫിറ്റ്‌നസ്സും സ്ലീപ്പ് ട്രാക്കിങ്ങും രക്തത്തിലെ ഓക്സിജൻ അളവും രക്തസമ്മർദവുമെല്ലാം സ്മാർട്ട് വാച്ചുകളിലൂടെ പരിശോധിക്കാം. ആപ്പിളിന്റെ സ്മാർട്ട് വാച്ചുകളാകട്ടെ പലരുടെയും ജീവൻ രക്ഷിച്ച ചരിത്രവും നമ്മൾ അറിഞ്ഞതാണ്.
എന്നാൽ ഇന്ന് വിപണിയിൽ കിട്ടുന്ന പല ബജറ്റ് സ്മാർട്ട് വാച്ചുകളും നൽകുന്ന ഡാറ്റ എത്രത്തോളം കൃത്യമാണ്? മെഡിക്കൽ ഉപകരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്മാർട്ട് വാച്ചുകളിലെ ഡാറ്റയിൽ വ്യത്യാസം വരാറില്ലേ! ആരോഗ്യകാര്യത്തിൽ ഈ വളയങ്ങൾ, സ്മാർട്ട് വാച്ചുകൾ, റിസ്റ്റ്ബാൻഡുകൾ എന്നീ ഡിവൈസുകളെ കണ്ണടച്ച് വിശ്വസിക്കുന്നതിന് മുൻപ്, സ്മാർട്ട് വാച്ച് ഡാറ്റയുടെ സത്യാവസ്ഥയെ കുറിച്ച് വിശദമായി അറിയാം.
സ്മാർട്ട് വാച്ചുകൾ നമ്മുടെ ആരോഗ്യത്തെ കുറിച്ചുള്ള വാർത്തകൾ തരാൻ ഉപകാരപ്പെടുന്നു. എന്നാൽ അവ ഒരു ഡോക്ടറുടെ പരിശോധനയ്ക്ക് പകരമാകുന്നില്ല എന്നത് ആദ്യമേ ശ്രദ്ധിക്കുക. ഹാർട്ട് റേറ്റ്, ഫിറ്റ്നസ്, കലോറി തുടങ്ങിയവയ്ക്കെല്ലാം സ്മാർട്ട് വാച്ചുകൾ പ്രയോജനകരമാകുന്നു.
ക്ലിനിക്കൽ, ഗവേഷണ സാഹചര്യങ്ങളിൽ, സ്മാർട്ട് വാച്ചുകളിലെ സാങ്കേതികവിദ്യകൾ വലിയ തോതിലുള്ള ആരോഗ്യ ഡാറ്റ ശേഖരിക്കുന്നു. അപകടസാധ്യത തിരിച്ചറിയാനും മറ്റും ഇത് വളരെ പ്രയോജനപ്പെടുന്നു. എന്നാൽ ഇത്തരം സ്മാർട്ട് ഡിവൈസുകളുടെ വിവരങ്ങൾ, ഏകദേശ ധാരണ നൽകാൻ മാത്രമുള്ളതാണ്. ഒരു രോഗനിർണ്ണയത്തിനോ (Diagnosis) ചികിത്സയ്ക്കോ, ആരോഗ്യകേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ഡിവൈസുകളെ പോലെ ഇവ പരിഗണിക്കാനാകില്ല. എന്തുകൊണ്ടെന്നാൽ….
സെൻസറുകൾ ഉപയോഗിച്ചാണ് ആപ്പിൾ വാച്ച്, ഫിറ്റ്ബിറ്റ് പോലുള്ളവ ഡാറ്റ കണക്കാക്കുന്നത്. എന്നുവച്ചാൽ ഇസിജി മെഷീനുകളെ പോലെയും ബിപി മോണിറ്ററുകളെ പോലെയും ഇവ നേരിട്ട് അളക്കുന്നില്ല. ചലനം, ഹൃദയമിടിപ്പ്, വ്യക്തിഗത ഡാറ്റ എന്നിവ സംയോജിപ്പിച്ചിട്ടുള്ള അൽഗോരിതങ്ങളാണ് സ്മാർട്ട് ഡിവൈസുകൾ. സ്റ്റെപ്പ് കൗണ്ട്, കലോറി എന്നിവയെല്ലാം അതിനാൽ 100 ശതമാനവും ശരിയാണെന്ന് പറയാനാകില്ല, മറിച്ച് ഏകദേശം അടുത്ത് വരുന്ന ഡാറ്റയാണ്.
FDA ക്ലിയറൻസ് ലഭിച്ച സ്മാർട്ട് ഡിവൈസുകളും ഇതിലുണ്ട്. എന്നാലും ഇവ 100 ശതമാനവും ആരോഗ്യ കാര്യങ്ങളിൽ ആശ്രയിക്കാനാകില്ല.
ആരോഗ്യ നിർണയത്തിന് ആരോഗ്യ വിദഗ്ധർ ഉപയോഗിക്കുന്ന ഉപകരണങ്ങളെ പോലെ ഇവയുടെ ഡാറ്റ അന്തിമമാകുന്നില്ല എന്ന് പറയാൻ മറ്റ് ചില കാരണങ്ങളുമുണ്ട്.
നടത്തം പോലെ സ്മാർട്ട് ഡിവൈസുകൾ കൈകളുടെ ചലനത്തെ അടിസ്ഥാനമാക്കിയും ഡാറ്റ അളക്കുന്നു. ഇതിൽ ബാഗുകൾ കൈയിലുള്ളപ്പോഴും, ട്രോളിയോ സ്‌ട്രോളറുകളോ തള്ളുമ്പോഴും മറ്റും ഡാറ്റയിലും വ്യത്യാസം വരുന്നു. ഇങ്ങനെ വരുമ്പോൾ സ്റ്റെപ്പ് കൗണ്ട് ഏകദേശം 10 ശതമാനം കുറയുമെന്ന് പഠനങ്ങൾ കാണിക്കുന്നതായി ടൈംസ് നൌ റിപ്പോർട്ടിൽ പറയുന്നു. അതുപോലെ സ്മാർട്ട് വാച്ചുകളിലെ ഹാർട്ട് റേറ്റ് അളക്കുന്നതിന്, കൈത്തണ്ടയിലെ രക്തയോട്ടം ട്രാക്ക് ചെയ്യുന്ന ഒപ്റ്റിക്കൽ സെൻസറുകൾ ഉപയോഗിക്കുന്നു.
ഇതിനെല്ലാം പുറമെ നിങ്ങൾ വളരെയധികം വിയർത്തിരിക്കുന്ന സമയത്തും, വ്യായാമം കുറച്ച് കൂടുതൽ ചെയ്യുമ്പോൾ, വാച്ച് അയഞ്ഞ രീതിയിൽ ധരിക്കുമ്പോഴും സ്മാർട്ട് വാച്ച് ഡാറ്റയുടെ വിശ്വാസ്യത വളരെ കൃത്യമാണെന്ന് പറയാനാകില്ല.
Also Read: ഫ്ലിപ്കാർട്ടിനെ മറികടന്ന് ആമസോൺ ഓഫർ! Samsung Galaxy S25 ഈ വേരിയന്റുകൾക്ക് വൻ വിലക്കുറവ്