Vivo T5 Lite 5G vs Redmi Note 15 SE
ഇന്ന് മുതൽ ഇന്ത്യക്കാർക്ക് Vivo T5 Lite 5G വിൽപ്പന ആരംഭിക്കുകയാണ്. ഏകദേശം ഇതേ വിലയിൽ വരുന്ന സ്മാർട്ട് ഫോണാണ് ഷവോമിയുടെ Redmi Note 15 SE. പൊതുവേ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ വലിയ ബാറ്ററിയുള്ള ഫോൺ തിരഞ്ഞെടുക്കണോ, ക്യാമറ പെർഫോമൻസ് പരിശോധിക്കണോ, അതോ എല്ലാ കാര്യത്തിലും മികച്ച പ്രകടനം നൽകുന്ന ഓൾറൗണ്ടർ വാങ്ങണോ എന്ന് പലർക്കും സംശയം വരാറുണ്ട്. ഇതിൽ നിങ്ങളുടെ ലിസ്റ്റിൽ ഏറ്റവും പുതിയ വിവോ ടി5 ലൈറ്റ് 5ജിയും റെഡ്മി നോട്ട് 15 എസ്ഇ മോഡലും ഉൾപ്പെട്ടേക്കാം. എങ്കിൽ ഗെയിമിംഗ്, ക്യാമറ, ഡിസ്പ്ലേ, പെർഫോമൻസ്, ദിവസേനയുള്ള ഉപയോഗം എന്നിവയിലെല്ലാം മികച്ച് നിൽക്കുന്ന സ്മാർട്ട് ഫോൺ ഏതെന്ന് താരതമ്യത്തിലൂടെ പരിശോധിക്കാം.
ഒരു വശത്ത് 6500mAh ബാറ്ററിയുമായി ദീർഘനേരം ഉപയോഗിക്കാനാകുന്ന ഫോണാണ് വിവോ ടി5 ലൈറ്റ്. AMOLED ഡിസ്പ്ലേ, Snapdragon 6 Gen 3 പ്രോസസർ, മികച്ച സെൽഫി ക്യാമറ, ദീർഘകാല സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്ക് റെഡ്മി നോട്ട് 15 എസ്ഇയും മികച്ചതാണ്. ഇതിന്റെ ഓരോ ഫീച്ചറുകളും വിശദമായി അറിയാം.
ഇതിൽ Si/C Li-Ion സെല്ലാണ് വിവോ ഉൾപ്പെടുത്തിയിടുള്ളത്. റെഡ്മി ഫോണിൽ ലിഥിയം അയൺ ബാറ്ററി മാത്രമാണുള്ളത്. 44W ചാർജിങ് സപ്പോർട്ട് വിവോ ടി5 ലൈറ്റിനും, 45W Turbo ചാർജിങ് പിന്തുണ റെഡ്മി ഫോണിനും ലഭിക്കും. രണ്ട് സ്മാർട്ട് ഫോണുകളിലും റിവേഴ്സ് ചാർജിങ്ങിനുള്ള സൌകര്യവുമുണ്ട്.
Also Read: ഫ്ലിപ്കാർട്ടിൽ ലഭ്യമല്ല! 16GB, 512GB സ്റ്റോറേജുള്ള Vivo 5G ആമസോണിൽ മെഗാ ഓഫർ
5G, 4G, 3G, 2G പോലുള്ള കണക്റ്റിവിറ്റി സപ്പോർട്ട് ഇരുമോഡലുകളിലും ലഭ്യമാണ്. റെഡ്മിയിൽ ബ്ലൂടൂത്ത് v5.1 വേർഷനാണ് പ്രവർത്തിക്കുന്നത്. അതേ സമയം വിവോ ടി5 ലൈറ്റ് 5ജിയിൽ ബ്ലൂടൂത്ത് v5.4 വേർഷനാണുള്ളത്. വിവോ ഫോണിന് ഡോൾബി അറ്റ്മോസ് സപ്പോർട്ടില്ല. എന്നാൽ റെഡ്മി ഫോണിൽ ഡോൾബി അറ്റ്മോസ് ഓഡിയോ ലഭിക്കും.
6500mAh ബാറ്ററിയുള്ളതിനാൽ സാധാരണ ഉപയോഗത്തിൽ റെഡ്മിയെയും കടത്തിവെട്ടി വിവോ പ്രവർത്തിക്കുന്നു. മികച്ച AMOLED ഡിസ്പ്ലേ, ശക്തമായ Snapdragon 6 Gen 3, 20MP സെൽഫി ക്യാമറ, ദീർഘകാല സോഫ്റ്റ്‌വെയർ സപ്പോർട്ടിൽ വിവോയാണ് മുന്നിൽ. അതിനാൽ ഗെയിമിംഗ്, മൾട്ടിമീഡിയ, ഓൾ റൌണ്ടർ എന്നിവയിൽ റെഡ്മി നോട്ട് 15 എസ്ഇ പരിഗണിക്കാം. ഇനി ഫോണുകളുടെ വില കൂടി പരിശോധിക്കാം.
വിവോ ടി5 ലൈറ്റ് 5ജിയുടെ വില 19,999 രൂപയാണ്. 22,999 രൂപയാണ് റെഡ്മി നോട്ട് 15 എസ്ഇയുടെ വില. ഇതിൽ വിവോ സ്മാർട്ട് ഫോണിന്റെ കോൺഫിഗറേഷൻ വ്യത്യസ്തമാണ്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് വിവോ ഫോണിനുള്ളത്. റെഡ്മി നോട്ട് 15 എസ്ഇയ്ക്ക് 6 ജിബി, 128 ജിബി സ്റ്റോറേജുണ്ട്.