ഷവോമിയുടെ റെഡ്മി 10 പ്രൈം vs സാംസങ്ങ് ഗാലക്സി M21(2021 )

ഷവോമിയുടെ റെഡ്മി 10 പ്രൈം vs സാംസങ്ങ് ഗാലക്സി M21(2021 )
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് ഷവോമിയുടെ റെഡ്മി 10 പ്രൈം എന്ന സ്മാർട്ട് ഫോണുകളും കൂടാതെ സാംസങിന്റെ ഗാലക്സി M21(2021 ) എന്ന സ്മാർട്ട് ഫോണുകളും .ഈ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം 

SAMSUNG GALAXY M21 2021

6.4 ഇഞ്ചിന്റെ sAMOLED FHD പ്ലസ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 2340×1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങിന്റെ സ്വന്തം പ്രോസസറുകളായ exynos 9611ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 & 6 ജിബിയുടെ റാം കൂടാതെ 64  & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങിയിരിക്കുന്നത് . Android 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .

അതുപോലെ തന്നെ 6000mAHന്റെ (upports 15W fast charging out-of-the-box )ബാറ്ററി കരുത്തിലാണ് സാംസങ്ങ് ഗാലക്സി M 21 2021 എഡിഷൻ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്.   വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറക്കിയിരിക്കുന്ന വേരിയന്റുകൾക്ക് 12,499 രൂപയും കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറക്കിയിരിക്കുന്ന വേരിയന്റുകൾക്ക് 14,499 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

REDMI 10 PRIME 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400×1080 പിക്സൽ റെസലൂഷനും & Corning Gorilla Glass 3 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2.0GHz octa-core MediaTek Helio G88 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് . 

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6000mah ന്റെ ബാറ്ററി ലൈഫിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 10W ഫാസ്റ്റ് ചാർജിംഗും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 12499 രൂപയും കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 14499 രൂപയും ആണ് വില വരുന്നത്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo