റിയൽമിയുടെ 5ഐ vs റെഡ്മിയുടെ നോട്ട് 8 ;ഫീച്ചർ താരതമ്മ്യം
രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം
റിയൽമിയുടെ 5ഐ ; ഡിസ്പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.52 ഇഞ്ചിന്റെ ഫുൾ HD+ഡിസ്പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .720x1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 665 AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .12 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ നാലു പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 4 ക്യാമറകൾ പുറത്തിറക്കുന്ന സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 5ഐ മോഡലുകൾ .
ആൻഡ്രോയിഡിന്റെ 9 പൈയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 5000 mAhന്റെ ബാറ്ററി ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . ഇപ്പോൾ വിപണിയിൽ ഒരു വേരിയന്റ് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത് 4 ജിബിയുടെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .അക്വാ ബ്ലൂ കൂടാതെ ഫോറസ്റ്റ് ഗ്രീൻ എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .
ഷവോമിയുടെ റെഡ്മി നോട്ട് 8 ;6.39 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080x2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .അതുപോലെ നാലു ക്യാമറകളാണ് റെഡ്മിയുടെ നോട്ട് 8 എന്ന സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .
48മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qalcomm Snapdragon 665 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .