Digit.in

ലെനോവയുടെ Z6 പ്രൊ vs ഒപ്പോയുടെ റെനോ 2 ;ഫീച്ചർ താരതമ്മ്യം നോക്കാം

ലെനോവയുടെ Z6 പ്രൊ vs ഒപ്പോയുടെ റെനോ 2 ;ഫീച്ചർ താരതമ്മ്യം നോക്കാം

നിലവിൽ ഇന്ത്യൻ വിപണിയിൽ നിന്നും 35000 രൂപയ്ക്ക് താഴെ  വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് ഒപ്പോയുടെ റെനോ 2 കൂടാതെ ലെനോവയുടെ Z6 പ്രൊ എന്നി മോഡലുകൾ .ഈ രണ്ടു സ്മാർട്ട് ഫോണുകളും ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ ;ലഭ്യമാകുന്നതാണു് .ഈ ഫോണുകളുടെ ഫീച്ചർ താരതമ്മ്യം നോക്കാം .

ഒപ്പോയുടെ റെനോ 2 -29990 രൂപ 

6.53 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സ്ക്രീൻ മുതൽ ബോഡി വരെ 91.6 റെഷിയോ ആണുള്ളത് .2.2GHz Helio P90 octa core പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android v9.0 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം ഇതിനു നല്കിയിട്ടുണ്ട് കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്വാഡ് ക്യാമറകളാണ് ഇതിനുള്ളത് .48MP+8MP+2MP+2 മെഗാപിക്സലിന്റെ നാലു ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഒപ്പോയുടെ ഈ മോഡലുകൾക്കുണ്ട് .4000mAHന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Type-C ചാർജറുകൾ തന്നെയാണ് ഇതിനുള്ളത് .ഡ്യൂവൽ 4ജി ,നാനോ + നാനോ കൂടാതെ ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകൾ എന്നിവ മറ്റു സവിശേഷതകളാണ് .29990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .


ലെനോവയുടെ Z6 പ്രൊ -വില 33999 രൂപ 

6.39  FHD+ ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ  19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഒരു ഫ്ലാഗ്ഷിപ്പ്  റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ക്വാഡ്  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .ലെനോവയുടെ ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് ക്വാഡ് ക്യാമറയിൽ എത്തുന്ന z6 പ്രൊ മോഡലുകൾ .

48 മെഗാപിക്സൽ +2  മെഗാപിക്സൽ  + 16  മെഗാപിക്സൽ + 8  മെഗാപിക്സലിന്റെ നാല്  പിൻ ക്യാമറകളും കൂടാതെ 32  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ബ്ലാക്ക് നിറങ്ങളിൽ ആണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Qualcomm SDM855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .8 ജിബിയുടെ റാം ഉണ്ട് കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

512 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 33,999 രൂപമുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile