ഒപ്പോയുടെ F15 vs റെഡ്‌മിയുടെ K20 ;ഫീച്ചർ താരതമ്മ്യം

ഒപ്പോയുടെ F15 vs റെഡ്‌മിയുടെ K20 ;ഫീച്ചർ താരതമ്മ്യം

Anoop Krishnan | 16 Jan 2020
HIGHLIGHTS

രണ്ടു ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം

ഒപ്പോയുടെ F15 ; 6.4 ഇഞ്ചിന്റെ HD+ AMOLED ഡിസ്‌പ്ലേകളാണ് ഈ മോഡലുകള്‍ക്കുള്ളത് .കൂടാതെ 90.9 സ്ക്രീന്‍ ബോഡി റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന് Corning Gorilla Glass v5 ലഭിക്കുന്നതാണ് .അതുപോലെ തന്നെ 1080 x 2340 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .MediaTek Helio P70 ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .Android v9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്വാഡ് ക്യാമറകൾ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 MP + 8 MP + 2 MP + 2 MP ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .4000mAHന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള  VOOC ചാർജറുകൾ ആണുള്ളത് .ഇപ്പോൾ 8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് എത്തിയിരിക്കുന്നത് .

റെഡ്‌മിയുടെ K20 ;6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .

6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .

48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ്   റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .

logo
Anoop Krishnan

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .