നോക്കിയ സി 20 പ്ലസ് vs മൈക്രോമാസ് ഇൻ 2ബി ; ഫീച്ചർ താരതമ്യം

നോക്കിയ സി 20 പ്ലസ് vs മൈക്രോമാസ് ഇൻ 2ബി ; ഫീച്ചർ താരതമ്യം

ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് റെയിഞ്ചിൽ ലഭ്യമാക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് NOKIA C20 PLUS കൂടാതെ MICROMAX IN 2B എന്നി സ്മാർട്ട് ഫോണുകൾ .ഈ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം .

NOKIA C20 PLUS സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  octa-core Unisoc SC9863a ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 11 (Go Edition) ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് & 3 ജിബിയുടെ റാം 32 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കാവുന്നതാണ് . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .4950mAhന്റെ ബാറ്ററി ലൈഫും നോക്കിയയുടെ ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം വേരിയന്റുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 8999 രൂപയും കൂടാതെ 3 ജിബിയുടെ റാം വേരിയന്റുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 9999 രൂപയും ആണ് വില വരുന്നത് .

MICROMAX IN 2B സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ Micromax In 2ബി സ്മാർട്ട് ഫോണുകൾക്ക് 6.52 ഇഞ്ചിന്റെ ഫുൾ  HD+  ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 1600×720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഒക്ടാ കോർ UniSOC T610  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ Android 11  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ  ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം ,64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .

ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും അതുപോലെ തന്നെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .  ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5,000mAh ന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വില നോക്കുകയെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 7999 രൂപയും കൂടാതെ 6  ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 8999 രൂപയും ആണ് വില വരുന്നത് .ഫ്ലിപ്പ്കാർട്ടിൽ നിന്നും  ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo