ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ പലരും ആദ്യം നോക്കുന്നത് അതിന്റെ Camera MP ആണ്. 200MP ഫോണുകളും 108MP ഫോണുകളുമാണ് വിപണിയിൽ കൊമ്പന്മാരായി കണക്കാക്കുന്ന ക്യാമറ ഫോണുകൾ. എന്നാൽ മികച്ച ഫോട്ടോകൾ ലഭിക്കാൻ MP മാത്രം മതിയാകില്ല. ക്യാമറ സെൻസറിന്റെ വലുപ്പം, ലെൻസിന്റെ ക്വാളിറ്റി, ഇമേജ് പ്രോസസിംഗ്, AI ഫീച്ചറുകൾ, OIS പോലുള്ള ഫീച്ചറുകളും ഒരു മികച്ച ക്യാമറ ഫോൺ തെരഞ്ഞെടുക്കുന്നതിന് ആവശ്യമാണ്. മികച്ച ഫോട്ടോഗ്രഫിക്കായി ഒരു സ്മാർട്ട്ഫോണിന്റെ ക്യാമറ പെർഫോമൻസ് വിശദമായി പരിശോധിക്കണം. ഇതിനുള്ള നിങ്ങൾക്കുള്ള ഗൈഡാണ് ഇവിടെ വിശദീകരിക്കുന്നത്.
ക്യാമറ MP മികച്ച ക്യാമറ ഫോണുകളാണോ?
MP എന്നത് ഫോട്ടോയിൽ എത്ര പിക്സലുകൾ ഉണ്ടെന്നത് മാത്രമാണ്. ഇമേജ് ക്ലാരിറ്റി, ഡൈനാമിക് റേഞ്ച്, അല്ലെങ്കിൽ കുറഞ്ഞ ലൈറ്റ് പെർഫോമൻസ് എന്നിവയുമായി ഇതിന് യാതൊരു ബന്ധവുമില്ല. 200എംപി ഫോണുകളെല്ലാം മികച്ചതാണെന്ന് പറയാനാകില്ല. എന്നാൽ അവയുടെ ഈ നാല് ഘടകങ്ങൾ കൂടി പരിഗണിച്ച് മാത്രമല്ല നല്ല ക്യാമറ ഫോണുകൾ വാങ്ങാവൂ.
48MP ഉള്ള ഒരു ഫോണിനെക്കാൾ ചിലപ്പോൾ 12എംപി ക്യാമറ ഫോൺ മികച്ച ക്ലാരിറ്റിയിൽ ഫോട്ടോ എടുക്കും. 108 മെഗാപിക്സൽ ഫോണിനേക്കാൾ പലപ്പോഴും 50 MP ഫോണുകളും നല്ല ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് നൽകുന്നു.
സെൻസറിന്റെ വലിപ്പം, ലെൻസിന്റെ ക്വാളിറ്റി, ഇമേജ് പ്രോസസ്സിംഗ്, പിക്സൽ ക്വാളിറ്റി, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നീ കാര്യങ്ങളും മികച്ചതാണോ എന്ന് നോക്കിയാണ് സ്മാർട്ട് ഫോൺ വാങ്ങേണ്ടത്.
Sensor Size: സെൻസറിന്റെ വലിപ്പവും ഒരു മികച്ച ക്യാമറ ഫോണിനെ അളക്കുന്നു. വലിയ സെൻസർ കൂടുതൽ പ്രകാശം സ്വീകരിക്കും. അതിനാൽ കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോഗ്രാഫി വേണ്ടവർ സെൻസറിന്റെ വലിപ്പം പരിശോധിക്കണം. 50MP യുള്ള ഫോണിന് 1 ഇഞ്ച് സെൻസറാണുള്ളതെങ്കിൽ അത്, 200MP, 1/1.4 ഇഞ്ച് സെൻസറിനേക്കാൾ കൂടുതൽ ക്ലാരിറ്റിയുള്ളതായിരിക്കും. എന്നാൽ 1/2, 1/1.56 എന്നീ സെൻസറുകളേക്കാൾ കൂടുതൽ വലിപ്പമുള്ളത് യഥാക്രമം 1/1.3, 1 ഇഞ്ചിന്റെ ക്യാമറകൾക്കാണ്. കാരണം ഭിന്നസംഖ്യയിലെ ഡിനോമിനേറ്റർ വലുതാണെങ്കിൽ, സെൻസർ ചെറുതായിരിക്കും എന്നത് ഓർക്കുക.
ലെൻസിന്റെ ക്വാളിറ്റി: നല്ല ലെൻസ് ക്ലാരിറ്റി ഇമേജുകൾക്ക് മികച്ചതാണ്. സാധാരണയായി ലെൻസിന്റെ വിശദാംശങ്ങൾ ഫോൺ കമ്പനികൾ പുറത്തുവിടാറില്ല. എന്നാലും അപ്പേർച്ചർ (f/1.6 ലെൻസുകൾ f/2.0-നേക്കാൾ നല്ല ലോ-ലൈറ്റ് പെർഫോമൻസ്), Zeiss- ലൈക്ക- Hasselblad പോലുള്ളവ ഇതിനായി പരിഗണിക്കാം.
ഇമേജ് പ്രോസസിങ്: എന്തുകൊണ്ടാണ് 48 മെഗാപിക്സലുള്ള ഐഫോൺ, 200 മെഗാപിക്സൽ ആൻഡ്രോയിഡ് ഫോണുകളേക്കാൾ ക്യാമറയിൽ പുലിയായതെന്നതിന്റെ ഉത്തരം കൂടിയാണിത്. മൊബൈൽ ഫോട്ടോഗ്രാഫിയിലെ 50 ശതമാനവും അതിന്റെ സോഫ്റ്റ് വെയറാണെന്ന് പറയാം. മികച്ച ക്യാമറ ഫോൺ കണ്ടെത്താൻ, സോഫ്റ്റ്‌വെയറും AI സിസ്റ്റവും പരിശോധിക്കാം. നിറങ്ങൾ, HDR, നൈറ്റ് മോഡ്, നോയിസ് കുറയ്ക്കൽ എന്നിവയിൽ ഇത് വലിയ പങ്ക് വഹിക്കുന്നു.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ: ബ്ലർ ഷോട്ടുകളും ഷേക്ക് ഫോട്ടോകളുമാകാതെ സ്റ്റെഡി ഫോട്ടോസ് ലഭിക്കാൻ OIS ഫീച്ചറിന് സാധിക്കും. കൂടുതൽ വ്യക്തമായ ചിത്രങ്ങളും വീഡിയോകളും കൈ ഷേക്കായാലും ലഭിക്കുന്നു.
സെക്കൻഡറി ലെൻസ്: അടുത്തത് ഫോണിലെ സെക്കൻഡറി ലെൻസ് എന്താണെന്നുള്ളതാണ്. മാക്രോ ലെൻസുകളോ, ഡെപ്ത് ലെൻസുകളോ നിങ്ങൾ പ്രതീക്ഷിക്കുന്ന ക്ലാരിറ്റി ഫോട്ടോകൾക്ക് അനുയോജ്യമല്ല. നന്നായി സൂം ചെയ്ത് ഇമേജ് പകർത്താനും മറ്റും ടെലിഫോട്ടോ ലെൻസും അൾട്രാവൈഡ് ലെൻസുമാണ് കൂടുതൽ അനുയോജ്യം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.