5G ഫോണുകളിൽ ബാറ്ററി ലൈഫ് കുറവാണോ? സത്യമിതാണ്!

ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ 5G വിപ്ലവം സൃഷ്ടിക്കുമ്പോഴും സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ബാറ്ററി ലൈഫ് വലിയൊരു പ്രശ്നമാണ്. വേഗത കൂടുമ്പോൾ ഫോണിന്റെ ബാറ്ററി ആയുസ്സ് കുറയുന്നുണ്ടോ എന്ന സംശയം പലർക്കുമുണ്ട്. ഇത് വെറുമൊരു തോന്നലാണോ അതോ ഇതിന് പിന്നിൽ സാങ്കേതികമായ കാരണങ്ങളുണ്ടോ എന്ന സംശയം പലരും പങ്കുവയ്ക്കാറുണ്ട്. ഇന്ത്യയിലെ 5ജി സ്പീഡും, ഇന്റർനെറ്റും തമ്മിൽ എന്താണ് ബന്ധമെന്ന് നിങ്ങൾക്കറിയണോ? ഇതിന് പിന്നിലെ വസ്തുത തിരിച്ചറിയാം.

5G Speed in Smartphone

5G സ്പീഡ് ഫോണിന്റെ ബാറ്ററിയുടെ ആയുസ്സിനെ ഇല്ലാതാക്കുന്നില്ല. എന്നാൽ ബാറ്ററി ചാർജ് തീരുന്നതിന് കാരണമാകുന്നു. ഇടയ്ക്കിടെ ഫോൺ ചാർജ് കുറയാൻ 5ജി നെറ്റ് വർക്ക് കാരണമാകുന്നു.

5G നെറ്റ്‌വർക്കുകൾ സാധാരണയായി 4G-യെക്കാൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നു. 2020- 21 കാലഘട്ടത്തിലിറക്കിയ മിക്ക ഫോണുകളിലുമുള്ളത് പോലെ ഒപ്റ്റിമൈസ് ചെയ്യാത്ത 5G ചിപ്‌സെറ്റുകൾ ബാറ്ററി ചാർജിനെ ബാധിക്കുന്നു. അതുപോലെ 2022-23 കാലയളവിൽ പുറത്തിറക്കിയ ചിപ്പുകളിലും ചില പ്രശ്നങ്ങളുണ്ട്. ഇവ 5G നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കുമ്പോൾ അമിതമായി ചൂടാകുന്നതായി പറയുന്നു.

5G കവറേജ് കിട്ടാത്തപ്പോൾ, ഓട്ടോമാറ്റിക് കണക്റ്റിവിറ്റിയിലൂടെ ഫോൺ 4G-യിലേക്ക് മാറാറുണ്ട്. ഇതും ബാറ്ററി കാലിയാകുന്നതിന് കാരണമാകുന്നു. ഇടയ്ക്കിടെ 4G-യ്ക്കും 5G-യ്ക്കും ഇടയിൽ തുടർച്ചയായി മാറുന്നതും പ്രശ്നമാണ്. സോഫ്റ്റ്‌വെയറും ഫോണിന്റെ ഒപ്റ്റിമൈസേഷനിൽ സ്വാധീനിക്കുന്നു.

ഇന്ത്യയിലെ 5ജിയും സ്മാർട്ട് ഫോൺ ബാറ്ററിയും

  1. നെറ്റ്‌വർക്ക് പ്രശ്നം

ഇന്ത്യയിൽ 5G സേവനം എല്ലാ ഇടത്തും ഒരുപോലെയാണെന്ന് പറയാനാകില്ല. 5ജി കവറേജ് കുറഞ്ഞ സ്ഥലങ്ങളിൽ ഫോൺ സിഗ്നലിനായി നിരന്തരം തിരഞ്ഞു കൊണ്ടിരിക്കും. ബാറ്ററി വേഗത്തിൽ കുറയാൻ ഇത് കാരണമാകുന്നു. 5ജിയിൽ നിന്ന് 4ജിയിലേക്ക് മാറുന്നതും, 4ജിയിൽ നിന്ന് 5ജിയിലേക്ക് മാറുന്നതും പ്രോസസറിന് കൂടുതൽ ടാസ്കാകാറുണ്ട്.

ഇത് ഒഴിവാക്കാൻ ഓട്ടോമാറ്റിക് മോഡ് മാറ്റുക. പകരം 5ജി കിട്ടാത്ത സ്ഥലത്ത് മാനുവലായി 4G/LTE തെരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. ഫോണിലെ സ്മാർട്ട് 5ജി ഓപ്ഷനും ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക.

Created Using AI
  1. 4ജിയും ടവറും

അടുത്തത് 4ജിയും 5ജിയും തമ്മിലുള്ള ബന്ധമാണ്. 5ജിയിൽ ഡാറ്റാ കൈമാറ്റം വളരെ വേഗത്തിൽ നടക്കുന്നു. വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും മറ്റും പ്രോസസ്സറും മോഡവും കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്നു. ഇത് ബാറ്ററിയെയും ബാധിക്കുന്നു.

5ജി സിഗ്നലുകൾ, 4ജി സിഗ്നനലുകളേക്കാൾ ദൂരപരിധി കൂടുതലുള്ളതാണ്. സിഗ്നൽ കുറഞ്ഞ സ്ഥലങ്ങളിൽ ടവറുമായി ബന്ധം നിലനിർത്താൻ കൂടുതൽ പവർ വിനിയോഗിക്കേണ്ടി വരുന്നു.

Also Read: ഫോൺ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? Battery Life കൂട്ടാൻ ചില കുറുക്കുവഴികൾ

5ജിയിലൂടെ ബാറ്ററി കാലിയാകുന്നത് ഒഴിവാക്കാൻ ഫോണിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് കൃത്യമായി തുടരുക. ലേറ്റസ്റ്റ് അപ്‌ഡേറ്റുകൾ പിന്തുടരുകയാണെങ്കിൽ, കാര്യക്ഷമത വർധിപ്പിക്കാനാകും.

നിലവിൽ ഇന്ത്യയിൽ എയർടെൽ, ജിയോ എന്നീ ടെലികോം കമ്പനികളാണ് 5ജി സേവനം തരുന്നത്. ബിഎസ്എൻഎൽ എന്ന സർക്കാർ ടെലികോം കഴിഞ്ഞ വർഷാവസാനം സ്വദേശി 4ജി അവതരിപ്പിച്ചു. അധികം താമസിയാതെ ടെലികോം കമ്പനി 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :