Comparison: വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! Samsung Galaxy S25 Edge ബേസിക് S25-നേക്കാൾ മെച്ചമാണോ?

HIGHLIGHTS

സ്ലിം ബ്യൂട്ടി ഫോണുകൾ ഇഷ്ടമുള്ളവർക്ക് മനോഹരമായ ഡിസൈനും 200MP ക്യാമറയുമുള്ള പ്രീമിയം സെറ്റാണിത്

എന്നാലും ഇന്ത്യയിൽ ഫോണിന് ഒരു ലക്ഷത്തിന് മുകളിൽ വിലയാകുന്നുണ്ട്

സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് വലിപ്പവും മികച്ചതുമായ ഡിസ്‌പ്ലേയാണ് എഡ്ജിനുള്ളത്

Comparison: വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! Samsung Galaxy S25 Edge ബേസിക് S25-നേക്കാൾ മെച്ചമാണോ?

നിങ്ങൾക്ക് S25 ബേസിക്കിനേക്കാൾ Samsung Galaxy S25 Edge മികച്ചതാണോ? സാംസങ് അതിന്റെ ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണാണ് പുതിയതായി എത്തിച്ചത്. സ്ലിം ബ്യൂട്ടി ഫോണുകൾ ഇഷ്ടമുള്ളവർക്ക് മനോഹരമായ ഡിസൈനും 200MP ക്യാമറയുമുള്ള പ്രീമിയം സെറ്റാണിത്. എന്നാലും ഇന്ത്യയിൽ ഫോണിന് ഒരു ലക്ഷത്തിന് മുകളിൽ വിലയാകുന്നുണ്ട്. സാംസങ്ങിന്റെ S25, S25+ മോഡലുകളേക്കാൾ കൂടിയ വില.

Digit.in Survey
✅ Thank you for completing the survey!

ജനുവരിയിൽ GALAXY UNPACK ഇവന്റിൽ അവതരിപ്പിച്ച Samsung Galaxy S25 ബേസിക് മോഡലുകളേക്കാൾ എഡ്ജ് കേമമാണോ? വിശദമായി പരിശോധിക്കാം.

Samsung Galaxy S25
Samsung Galaxy S25

Samsung Galaxy S25 Edge: ഡിസ്പ്ലേ, ഡിസൈൻ

സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് വലിപ്പവും മികച്ചതുമായ ഡിസ്‌പ്ലേയാണ് എഡ്ജിനുള്ളത്. രണ്ട് ഫോണുകളിലും 120Hz ഉയർന്ന റിഫ്രഷ് റേറ്റും 2600 നിറ്റുകൾ വരെ പീക്ക് ബ്രൈറ്റ്‌നസും ലഭിക്കും. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ ഇതിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ രണ്ട് ഫോണുകളിലുമുണ്ട്.

ഗാലക്സി S25- 6.15 ഇഞ്ച് വലിപ്പമുള്ള FHD+ ഡൈനാമിക് ഡിസ്പ്ലേ ഇതിനുണ്ട്.
ഗാലക്സി S25 എഡ്ജ്- 6.7 ഇഞ്ചിന്റെ FHD+ ഡൈനാമിക് ഡിസ്പ്ലേയാണ് എഡ്ജിലുള്ളത്. ഗൊറില്ല ഗ്ലാസ് വിക്ടസ് 2-ന് പുറമെ ഗൊറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷനും ഇതിൽ ലഭിക്കുന്നു.

സാംസങ് ഗാലക്സി S25: സ്റ്റാൻഡേർഡ് മോഡലിൽ അലുമിനിയം ഫ്രെയിമാണ് നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്സി S25 എഡ്ജ്: പുതിയ ഫോണിൽ പ്രോ-ഗ്രേഡ് ടൈറ്റാനിയം ഫ്രെയിമാണുള്ളത്. എഡ്ജ് എന്ന സ്ലിം ഫോണിന് 5.8 എംഎം കനം മാത്രമാണ് കൊടുത്തിരിക്കുന്നത്. ഫോണിന്റെ ക്യാമറ മൊഡ്യൂളും വ്യത്യസ്തമാണ്.

Samsung Galaxy S25 edge

Samsung Galaxy S25 Edge: ക്യാമറ

സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് ഫോണിലുള്ളത് 200MP ക്യാമറയാണുള്ളത്. ഇതിൽ 12MP അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു.

സ്റ്റാൻഡേർഡ് മോഡലിലാകട്ടെ മൂന്ന് ക്യാമറകളാണുള്ളത്. 50MP പ്രൈമറി ലെൻസും 12MP, 10MP സെൻസറുകളും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി രണ്ട് സ്മാർട്ഫോണിലും 12 എംപി ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.

പ്രോസസർ

ബേസിക്മ മോഡലിലും സ്ലിം ഗാലക്സി ഫോണിലും ഒരേ പ്രോസസറാണുള്ളത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിലൂടെ മികച്ച പ്രകടനം ഇതിന് ലഭിക്കും. 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജ് ഓപ്ഷനെയും ഫോൺ പിന്തുണയ്ക്കുന്നു.

ബാറ്ററി, ചാർജിങ്

S25 എഡ്ജിൽ 3,900mAh ബാറ്ററി കൊടുത്തിരിക്കുന്നു. സ്റ്റാൻഡേർഡ് മോഡലിൽ അല്പം വലിയ 4,000mAh ബാറ്ററിയാണുള്ളത്. രണ്ട് ഫോണുകളിലും 25W വയർഡ്, വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OneUI 7 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് ഗാലക്സി എഐ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണുകളാണ്. ഈ ബേസിക് ഫോണിലും എഡ്ജ് സ്മാർട്ഫോണിലും IP68 റേറ്റിങ്ങുണ്ട്.

Also Read: കാത്തിരുന്ന് കണ്ണു കഴച്ച Samsung Galaxy Slim ബ്യൂട്ടി പുറത്തിറങ്ങി! 200MP S25 Edge ഫോണിന്റെ വിലയും ഫീച്ചറുകളും…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo