Digit.in

TATA SKYയുടെ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത

Highlights

TATA SKYയുടെ പുതിയ മൾട്ടിപ്പിൾ റൂം ടിവി സർവീസുകൾ എത്തി

TATA SKYയുടെ  ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത

TATA SKYയുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കുന്നു .TATA SKYൽ തന്നെ നേരത്തെ ലഭിച്ചിരുന്ന മൾട്ടിപ്പിൾ കണക്ഷനുകൾ ജൂൺ 15 നു അവസാനിപ്പിച്ചിരുന്നു .എന്നാൽ അതിനു ശേഷം കൂടുതൽ ലാഭകരമായ മൾട്ടിപ്പിൾ ഹോം കണക്ഷനുകളാണ് ഇപ്പോൾ TATA SKYൽ നിന്നും എത്തിയിരിക്കുന്നത് .റൂം ടിവി സർവീസുകൾ എന്നാണ് ഈ ഓഫറുകളുടെ പുതിയ പേര് .ഒരേ സമയം തന്നെ ഒന്നിലധികം കണക്ഷനുകൾ ലാഭകരമായ പാക്കേജുകളിൽ ലഭ്യമാക്കാനാണ്  TATA SKYയുടെ ശ്രമം .റൂം ടിവി സർവീസുകളുടെ ഒരു ചെറിയ വീഡിയോ കാണാം .

റ്റാറ്റാ സ്കൈയുടെ മറ്റു ഓഫറുകൾ 

ട്രായുടെ പുതിയ ഓഫറുകൾക്ക് പിന്നാലെ ടാറ്റ സ്കൈയും സൺ ഡയറക്ടും ഉപഭോതാക്കൾക്ക് ലാഭകരമായ ഓഫറുകളുമായി എത്തിയിരിക്കുകയാണ് .ടാറ്റ സ്കൈ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് ആന്വൽ പാക്കേജുകളാണ് .ഈ ഓഫറുകൾ പ്രകാരം 1 മാസത്തെ അധിക സബ്‌സ്‌ക്രിപ്‌ഷനുകളാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇതിന്നായി ടാറ്റ സ്കൈ ഉപഭോതാക്കൾ 12 തുടർച്ചയായി റീച്ചാർജ്ജ്‌ ചെയ്യേണ്ടതാണ്  .ടാറ്റ സ്കൈ ഫ്ലെക്സി ആന്വൽ പ്ലാൻ എന്ന പേരിലാണ് പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .

അങ്ങനെ റീച്ചാർജ്ജ്‌ ചെയ്യുന്ന ഉപഭോതാക്കൾക്ക് 1 മാസത്തെ അധിക സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .ഈ ഓഫറുകൾ ലഭിക്കുന്നതിനായി നിങ്ങൾ ടാറ്റ സ്കൈയുടെ ആപ്ലികേഷനുകളോ അല്ലെങ്കിൽ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക ,അവിടെ ടാറ്റ സ്കൈ ഫ്ലെക്സി പ്ലാൻ എന്നൊരു ഓപ്‌ഷൻ ലഭിക്കുന്നതാണ് .അത് വഴി ഈ ഓഫറുകൾ നിങ്ങൾക്ക് ലഭ്യമാക്കാവുന്നതാണ് .കൂടാതെ വൺ ടൈം റീച്ചാർജ് കൂടാതെ മോഡിഫെ ചെയ്യുവാനുള്ള സൗകര്യവും ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile