ഒന്ന് ആഞ്ഞ് പിടിച്ചാൽ Electricity Bill പകുതിയാക്കാം, വീട്ടുപകരണങ്ങൾ ഇങ്ങനെ ഉപയോഗിക്കാം!

ഒന്ന് ആഞ്ഞ് പിടിച്ചാൽ Electricity Bill പകുതിയാക്കാം, വീട്ടുപകരണങ്ങൾ ഇങ്ങനെ ഉപയോഗിക്കാം!

ഇടയ്ക്ക് ആശ്വാസ വേനൽ മഴ വന്നെങ്കിലും, ഇപ്പോഴും കേരളത്തിൽ ചൂടിന് ശമനമില്ല. ചൂട് കൂടുമ്പോൾ എസിയും ഫ്രിഡ്ജും ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയാണല്ലോ! ഇങ്ങനെ എസിയും റഫ്രിജറേറ്ററും കൂടുതൽ ഉപയോഗിക്കുമ്പോൾ, മാസാമാസം വരുന്ന Electricity Bill ഉം ഷോക്കടിപ്പിച്ചേക്കും! എന്നാൽ ഇത് മറികടക്കാൻ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തിൽ ചില മാറ്റങ്ങൾ വരുത്താം. ഹോം അപ്ലൈയൻസുകൾ സ്മാർട്ടായി ഉപയോഗിച്ചാൽ കറന്റ് ബില്ല് പകുതിയായി കുറയ്ക്കാനാകും. വൈദ്യുതി ലാഭിക്കാനും മാസാവസാനം പോക്കറ്റ് കാലിയാകാതിരിക്കാനും സഹായിക്കുന്ന ചില ടിപ്പുകൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!

Electricity Bill Tips

ഹോം അപ്ലൈയൻസുകൾ വാങ്ങുമ്പോഴും, അതുപോലെ ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! വീട്ടുപകരണങ്ങൾ കൃത്യമായ രീതിയിൽ ഉപയോഗിച്ചാൽ കറന്റ് ബില്ലിൽ വലിയൊരു തുക ലാഭിക്കാനാകും. വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ഫാൻ, എസി എന്നിവയിലെല്ലാം ഈ കരുതൽ ആവശ്യമാണ്. ചൂടിനെ പ്രതിരോധിക്കാൻ നമ്മൾ ഉപയോഗിക്കുന്ന എസി, ഫാൻ, എയർ കൂളറുകൾ നോക്കുകയാണെങ്കിൽ, വൈദ്യുതി ഉപയോഗം കൂട്ടുന്നതിന് പകരം, ചൂടിനെ ഫലപ്രദമായി നേരിടുന്നതിലാണ് ലക്ഷ്യം വയ്ക്കണ്ടത്.

  1. ഫ്രിഡ്ജ്
  • ഫ്രിഡ്ജിനുള്ളിൽ സാധനങ്ങൾ കുത്തിനിറച്ച് വയ്ക്കരുത്. കൃത്യമായി സ്റ്റോറേജ് ബോക്സുകളിൽ അടുക്കി വച്ചാൽ വായുസഞ്ചാരം മികച്ച രീതിയിൽ ലഭിക്കും. ഇങ്ങനെ സാധനങ്ങൾ തണുപ്പിക്കാൻ അധിക സമയം ആവശ്യമാകില്ല.
  • ചൂടുള്ള ഭക്ഷണം നേരിട്ട് ഫ്രിഡ്ജിൽ വെക്കരുത്, പകരം അവ തണുത്ത ശേഷം മാത്രം ഫ്രിഡ്ജിലേക്ക് മാറ്റുക.
  • ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കരുത്. ഭിത്തിയിൽ നിന്ന് കുറഞ്ഞത് 6 ഇഞ്ച് അകലത്തിലായിരിക്കണം ഫ്രിഡ്ജ് വയ്ക്കേണ്ടത്.
  1. ഫാനുകൾ

എയർ കണ്ടീഷണറുകൾ വിനിയോഗിക്കുന്നതിനേക്കാൾ കുറഞ്ഞ വൈദ്യുതിയാണ് ഫാനുകൾ ഉപയോഗിക്കുന്നത്. എങ്കിലും ഫാനിന്റെ ഉപയോഗം കുറയ്ക്കുന്നതും ഫലപ്രദമായ മാർഗമാണ്. ഇതിനായി മുറിയ്ക്കുള്ളിൽ വായുസഞ്ചാരം മെച്ചപ്പെടുത്തുക.

രാവിലെയോ വൈകുന്നേരമോ ജനാലകൾ തുറന്നിടണം. ഇങ്ങനെ തണുത്ത വായു വീടിനുള്ളിലേക്ക് കടത്തി വിടാനാകും.

  1. വാഷിങ് മെഷീൻ

ഇടയ്ക്കിടെ വസ്ത്രങ്ങൾ ഇട്ട് കഴുകുന്നത് ഒഴിവാക്കുക. പകരം, ആഴ്ചയിൽ ഒരിക്കൽ പരമാവധി വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ ഒറ്റത്തവണയായി കഴുക്കാം. എന്നാൽ ഇത് വാഷിങ് മെഷീനുകളുടെ കപ്പാസിറ്റി അനുസരിച്ചായിരിക്കണമെന്നത് ശ്രദ്ധിക്കുക.

ഹീറ്റർ ഉപയോഗിച്ച് വെള്ളം ചൂടാക്കി വസ്ത്രം കഴുകുന്ന, അലെർജി ഓപ്ഷൻ പരമാവധി ഉപയോഗിക്കാതിരിക്കുക.

Also Read: ആമസോണിൽ സ്റ്റോക്കില്ല! Zeiss ക്യാമറ 512 GB Vivo X200 Pro 5ജിയ്ക്ക് ഫ്ലിപ്കാർട്ടിൽ അടിപൊളി ഓഫർ

  1. എസി
  • എയർ കണ്ടീഷണർ ഫിൽട്ടറുകൾ കൃത്യമായ ഇടവേളയിൽ വൃത്തിയാക്കുന്നത് ലോഡ് കുറയ്ക്കാൻ സഹായിക്കും.
  • മുറിയിൽ എയർ കണ്ടീഷണർ ആദ്യം ഓണാക്കുമ്പോൾ, അതിനൊപ്പം ഫാനും ഓണാക്കുന്നത് തണുത്ത വായു കൂടുതൽ ഫലപ്രദമായി എല്ലാ ഭാഗത്തേക്കും എത്തും.
  • വലിയ ചൂടില്ലെങ്കിൽ എസിയുടെ ക്രമീകരണത്തിലും മാറ്റം വരുത്തുക. 24°C മുതൽ 26°C വരെ സെറ്റ് ചെയ്യുന്നതാണ് ഉചിതം.
  • അതുപോലെ പുതിയ എസി വാങ്ങുന്നവർ, 5-സ്റ്റാർ റേറ്റിങ്ങുള്ളവ തന്നെ വാങ്ങുക. 3-സ്റ്റാർ ഉപകരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയിൽ കുറഞ്ഞ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്.
  1. സോളാർ പാനലുകളിലൂടെ വൈദ്യുതി

ഇന്ന് കേരളത്തിലെ മിക്ക വീടുകളിലും സോളാർ പാനലുകൾ സ്ഥാപിക്കാനാകും. വെയിലത്ത് ഗ്രിഡ് വൈദ്യുതിയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാൻ സോളാർ പാനലുകളെ ആശ്രയിക്കാം.

  1. മിക്സി, ജ്യൂസ് ഗ്രൈൻഡറുകൾ

മിക്സിയിലും ഗ്രൈൻഡറുകളിലും മോട്ടോറിന്റെ ജോലി കുറയ്ക്കാൻ, സാധനങ്ങൾ ചെറിയ കഷ്ണങ്ങളാക്കിയിടണം.

  1. LED ബൾബുകൾ

പഴയ ട്യൂബ് ലൈറ്റുകൾക്കും ബൾബുകൾക്കും പകരം എൽഇഡി ബൾബുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile