അടുത്ത വിപ്ലവം, OpenAI Astra (GPT-6): മനുഷ്യരാശിക്ക് വിനയാകുമോ അതോ ഗുണമോ?

അടുത്ത വിപ്ലവം, OpenAI Astra (GPT-6): മനുഷ്യരാശിക്ക് വിനയാകുമോ അതോ ഗുണമോ?

AI ഒരുപാട് മുന്നോട്ട് സഞ്ചരിച്ച് ശരവേഗത്തിൽ നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. OpenAI യുടെ ചാറ്റ്ജിപിടി സ്വീകാര്യതയ്ക്ക് ശേഷം അടുത്തത് Astra GPT-6 ആണ്. ഓപ്പൺഎഐയുടെ ഏറ്റവും പുതിയ AI മോഡൽ ഇന്ന് ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. ഇതൊരു സൂപ്പർ AI മോഡലാണ്.നിലവിലുള്ള ChatGPT യേക്കാൾ ദശലക്ഷക്കണക്കിന് മടങ്ങ് ബുദ്ധിശക്തി ഓപ്പൺഎഐ ആസട്ര ജിപിടി6 ആയിരിക്കും. മനുഷ്യ തുല്യമായ ബുദ്ധിശക്തിയുള്ളതിനാൽ ഇത് സൂപ്പർ എഐ മോഡലാകും. മനുഷ്യരുമായി തത്സമയം സംസാരിക്കാൻ വരെ ശേഷിയുള്ള മൾട്ടിമോഡൽ ശേഷി ഈ ആസ്ട്ര ജിപിടി 6 നുണ്ടാകും.

Digit.in Survey
✅ Thank you for completing the survey!

എന്നാൽ സമീപകാലത്ത് സുരക്ഷാ കാരണങ്ങളാൽ ഇതിന്റെ റിലീസ് താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു. എഐ മനുഷ്യന് വിനയാകുമോ എന്ന ആശങ്കയ്ക്ക് ഇത് ആഴം കൂട്ടുകയാണ് ചെയ്തത്. ഇപ്പോൾ വികസനത്തിലുള്ള ജിപിടി 6 മനുഷ്യന്റെ നിയന്ത്രണത്തിലൊതുങ്ങുമോ, അതോ നമ്മുടെ നാശത്തിന് കാരണമാകുമോ എന്ന് പരിശോധിക്കാം.

എന്താണ് OpenAI Astra GPT-6?

2026 സെപ്റ്റംബറിലാണ് OpenAI തങ്ങളുടെ ഏറ്റവും ബുദ്ധിശക്തിയുള്ള ഈ എഐ മോഡൽ ഔദ്യോഗികമായി പുറത്തിറക്കി. സ്റ്റാൻഡേർഡ് ആസ്ട്രയേക്കാൾ 8 മടങ്ങ് വരെ വേഗമുള്ളതിനാൽ അൾട്രാ ഫാസ്റ്റ് സപ്പോർട്ട് ആസ്ട്ര 6 നുണ്ട്. coding, tool use, AI agents തുടങ്ങിയ തുടർച്ചയായ പ്രവർത്തനങ്ങളിൽ വേഗത കൂടുന്നു. നൂറിലധികം വർഷമായി പരിഹരിക്കപ്പെടാതെ കിടന്ന പല ചരിത്ര സംഭവങ്ങളും ആധുനിക എഐയ്ക്ക് കഴിഞ്ഞു. എന്നാലും സൈബർ അറ്റാക്ക് പോലുള്ള കുറ്റകൃത്യങ്ങൾക്കും ചാറ്റ്ജിപിടി 6 മോഡലിലൂടെ സാധിച്ചേക്കും.

Also Read: സാംസങ്ങിന്റെ അടുത്ത പടക്കുതിര! 18,000 രൂപ വിലയിൽ 6000mAh 789ബാറ്ററിയുമായി Samsung Galaxy A08 എത്തി

OpenAI Astra GPT-6 ഗുണമാണോ?

മനുഷ്യരെപ്പോലെ തന്നെ കമ്പ്യൂട്ടർ സ്ക്രീൻ നോക്കാനും ബ്രൗസ് ചെയ്യാനും സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാനും ഓപ്പൺഎഐ ആസ്ട്ര ജിപിടി 6 ന് സാധിക്കും.ഹ്യൂമൻ എക്സ്പെർട്ടുകളേക്കാൾ 4 മടങ്ങ് വേഗത്തിൽ എക്സൽ മോഡലുകൾ പ്രവർത്തിപ്പാക്കാനും ഈ ആധുനിക മോഡലിന് കഴിയും.

സങ്കീർണമായ കണക്കുകൾ ചെയ്യുന്നതിലും അബ്‌സ്ട്രാക്റ്റ് റീസണിങ്ങിലും അഡ്വാൻസ്ഡ് ഇന്റലിജൻസിന് സാധിക്കും. സോഫ്റ്റ്‌വെയർ എൻജിനീയറിങ് ജോലികൾ വളരെ വേഗത്തിൽ ചെയ്യാനും അതുപോലെ കോഡിങ്ങിനും സൈബർ സെക്യൂരിറ്റിയും ജിപിടി 6 ന് കഴിയും.

എന്തൊക്കെയാണ് പോരായ്മകൾ

ഒരു ടാസ്ക് പൂർത്തിയാക്കാൻ ഇതിന് ഏകദേശം $1.67 ഡോളർ വരെ ചിലവ് വരുമെന്നാണ് റിപ്പോർട്ട്. ഇങ്ങനെയെങ്കിൽ ആസ്ട്ര ജിപിടി 6 കൂടിയ ചെലവാകും. അഡ്വാൻസ്‌ഡ് ആയതുകൊണ്ട് ഏജന്റിക് സെക്യൂരിറ്റിയും മോണിറ്ററിങ്ങും കൃത്യമായി നടക്കും.

OpenAI Astra GPT-6 ഭീഷണിയാകുമോ?

സൈബർ സുരക്ഷാ ഭീഷണിയാണ് പ്രധാന കാരണം. സ്വന്തമായി സിസ്റ്റം പിഴവുകളും കോഡ് എക്സ്പ്ലോയിറ്റുകളും കണ്ടെത്താൻ ഈ മോഡലിന് കഴിവുണ്ട്. ഇത് ദുരുപയോഗം ചെയ്യുമ്പോൾ സൈബർ ആക്രമണങ്ങൾക്ക് കാരണമായേക്കും.

കമ്പ്യൂട്ടറുകളും ബ്രൗസറുകളും നേരിട്ട് നിയന്ത്രിക്കാനും സോഫ്റ്റ്‌വെയറുകൾ പ്രവർത്തിപ്പിക്കാനും ആസട്ര ജിപിടി 6 മോഡലിന് കഴിയും. അതിനാൽ അപ്രതീക്ഷിത തീരുമാനങ്ങൾ എടുക്കുന്നതിലേക്കും സ്വയംഭരണാധികാരം നടത്താനും ചാറ്റ്ജിപിടിയ്ക്ക് സാധിക്കും.

പല പരമ്പരാഗത ജോലികളെയും നേരിട്ട് ബാധിക്കാൻ ആസ്ട്ര ജിപിടി 6 കാരണമാകും. മനുഷ്യനേക്കാൾ പലമടങ്ങ് വേഗത്തിൽ പ്രൊഫഷണൽ ജോലികൾ ചെയ്യാൻ ജിപിടി 6 ന് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.

അതുപോലെ റോബോട്ട് പോലെ പ്രവർത്തിക്കുന്ന ജിപിടി 6 മോഡലിന്റെ ആന്തരിക ചിന്താസരണികൾ പൂർണ്ണമായി നിരീക്ഷിക്കുന്നത് പ്രയാസമാണെന്ന് വിദഗ്ധർ പറയുന്നു. ഇതും ശരിക്കും മനുഷ്യരാശിയ്ക്ക് ഭീഷണിയാകുമോ എന്നതാണ് ആശങ്ക.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile