നെക്സസ് 9 ടാബ്ലെറ്റ്
നെക്സസിന്റെ മികച്ച പെർഫോമൻസ് പ്രധാനം ചെയ്യുന്ന ഒരു ടാബ്ലെറ്റ് ആണിത് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
Survey2.3 ജിഗ ഹെര്‍ട്സ് സ്പീഡ് ഉള്ള 64 ബിറ്റ് എന്‍വിഡിയ ടെഗ്ര പ്രോസസ്സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 8 മെഗാ പിക്സല്‍ main ക്യാമറയില്‍ ഓട്ടോ ഫോക്കസും എല്‍ ഇ ഡി ഫ്ലാഷും ഉണ്ട്. മുന്‍ ക്യാമറ 1.6 മെഗാ പിക്സല്‍.ആന്‍ഡ്രോയഡിന്‍റെ ഏറ്റവും പുതിയ വെര്‍ഷന്‍ ആയ ലോലിപോപ്പ് 5.0 വേര്‍ഷനില്‍ ആണ് നെക്സസ് 9 എത്തുന്നത്. സിംഗിള്‍ സിം വെര്‍ഷന്‍ ആണ്. 1536 x 2048 പിക്സല്‍ റെസലൂഷന്‍ ഉള്ള 8.9 ഇഞ്ച് IPS ഡിസ്പ്ലേ ആണ് ഇതിനുള്ളത്. സംരക്ഷണത്തിനായി നെക്സസ് 6 നു സമാനമായി കോര്‍നിംഗ് ഗോറില്ല ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. നെക്സസ് 6 നു സമാനമായി തന്നെ നെക്സസ് 9 ലും മെമ്മറി കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുന്നതല്ല.
16/32 GB വേര്‍ഷനുകളില്‍ ടാബ് ലഭ്യമാണ്. റാം 2 GB ആണ്. കരുത്തുറ്റ 6700 mAh ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്.പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നെക്‌സസിന്റെ നിര്‍മ്മാണം. ഇരു വശങ്ങളിലും ലോഹംകൊണ്ടുള്ള കവചവുമുണ്ട്. കൂടാതെ മുന്നില്‍ രണ്ടു സ്പീക്കറുകളും നെക്‌സസിന്റെ പ്രത്യേകതയാണ്. ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ചാണ് .6700 mAh കരുത്താർന്ന ബാറ്ററി ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .ഒരു മികച്ച ടാബ്ലെറ്റ് ആണു ഇത് എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .
Experienced Social Media And Content Marketing Specialist View Full Profile
