Google ഡൂഡിലാക്കിയ സൂര്യ റാണി; ആരാണ് മരിയ ടെൽക്കസ്?

Google ഡൂഡിലാക്കിയ സൂര്യ റാണി; ആരാണ് മരിയ ടെൽക്കസ്?
HIGHLIGHTS

ജൈവഭൗതിക ശാസ്ത്രജ്ഞയാണ് മരിയ ടെൽക്കസ്

സൊസൈറ്റി ഓഫ് വിമൻ എഞ്ചിനീയേഴ്‌സ് അച്ചീവ്‌മെന്റ് അവാർഡ് നേടുന്ന പ്രഥമ വ്യക്തി

ഇന്ന് മരിയ ടെൽക്കസിന്റെ 112ാം ജന്മവാർഷികം

ഇന്ന് ഗൂഗിൾ ഓപ്പൺ ചെയ്തിട്ടുണ്ടെങ്കിൽ ഡൂഡിലെ ആ കഥാപാത്രവും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. സൂര്യൻ ലോകത്തിന്റെ പ്രഭവകേന്ദ്രമാണെന്ന് ശാസ്ത്രം വിശ്വസിച്ചിരുന്നെങ്കിലും അതിൽ നിന്നുള്ള ഊർജ്ജത്തിന് മനുഷ്യജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് തെളിയിച്ച വ്യക്തിയാണ് ഡൂഡിലിൽ പ്രതിനിധീകരിച്ചിരിക്കുന്ന സ്ത്രീ. ദി സൺ ക്വീൻ (The Sun Queen) അഥവാ സൂര്യ റാണി എന്ന് വിശേഷിക്കപ്പെട്ട ഡോ. മരിയ ടെൽക്കസി(Maria Telkes)ന്റെ 112-ാം വാർഷികമാണിന്ന്.
ശാസ്ത്ര- സാങ്കേതിക രംഗത്ത് എങ്ങനെ മരിയ ടെക്സ് സവിശേഷമാകുന്നുവെന്ന് അറിയാൻ അവരുടെ കർമമേഖലയും സംഭാവനകളും പരിശോധിക്കാം.

ഡോ. മരിയ ടെക്കൽസ് ജീവിതയാത്ര ചുരുക്കത്തിൽ

1900ൽ ഹങ്കറിയിലെ ബുഡാപെസ്റ്റിൽ ജനിച്ചത്. 1920ൽ ബിരുദവും 1924ൽ പിഎച്ച്ഡിയും കരസ്ഥമാക്കി. 1937 അമേരിക്കൻ പൗരത്വം സ്വീകരിച്ച ശേഷം മസാച്യുസറ്റ്സ് യുനിവേഴ്സിറ്റി സൗരോർജ കമ്മിറ്റിയിയുടെ ഭാഗമായി. രണ്ടാം ലോക മഹായുദ്ധ കാലത്ത് സമുദ്ര ജലത്തിൽ നിന്നും സൗരോർജം ഉപയോഗിച്ച് ശുദ്ധജലം വേർതിരിച്ചെടുക്കുന്നതിനുള്ള 'സോളാർ ഡിസ്റ്റിലർ' എന്ന സംവിധാനം വികസിപ്പിച്ചെടുത്തു. ഇത് സമുദ്രത്തിൽ  അകപ്പെട്ട നാവികരുടെ ജീവൻ രക്ഷിക്കുന്നതിന് സഹായിച്ചു.

തുടർന്ന് സൗരോർജ്ജം ഉപയോഗിച്ചുകൊണ്ട് എങ്ങനെ വിലക്കുറവിൽ പാചക വാതകമുണ്ടാക്കാമെന്നും, ഇതിന്റെ ഭാഗമായി സ്റ്റൗകൾ നിർമിക്കുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. തുടർന്ന് ഡോ. മരിയ ടെക്കൽസ് സോളാർ ഹീറ്റിങ് സിസ്റ്റം രൂപകൽപന ചെയ്തു. 1952ൽ 'സൊസൈറ്റി ഓഫ് വിമൻ എഞ്ചിനീയേഴ്‌സ് അച്ചീവ്‌മെന്റ് അവാർഡ്' ജേതാവായി. ഈ അവാർഡ് നേടുന്ന ആദ്യത്തെ വ്യക്തിയാണ് ജൈവഭൗതിക ശാസ്ത്രജ്ഞയായ മരിയ ടെൽക്കസ്. ഇതുകൂടാതെ, 20 പേറ്റന്‍റുകളും ഇവർ സ്വന്തമാക്കി.

1995ൽ തന്റെ 94-ാം വയസിൽ ജന്മനാടായ ബുഡാപെസ്റ്റിലേക്കുള്ള സന്ദർശനത്തിനിടെയാണ് മരിയ ടെൽക്കസ് മരിച്ചത്. 2012ൽ, മരിയ ടെൽക്കസിന്റെ പ്രവർത്തന മികവിന് ആദരമർപ്പിച്ചുകൊണ്ട്, നാഷണൽ ഇൻവെന്റേഴ്സ് ഹാൾ ഓഫ് ഫെയിമിൽ ചേർത്തു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo