Happy Birthday ISRO! വാനോളം ഇന്ത്യയെ ഉയർത്തിയ സ്പേസ് ഏജൻസിയുടെ 10 അഭിമാനനേട്ടങ്ങൾ…

HIGHLIGHTS

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി വളർന്ന ഇന്ത്യയുടെ തുടക്കം 1947 ഓഗസ്റ്റ് 15 ആയിരുന്നു

1969 ഓഗസ്റ്റ് 15-നാണ് ISRO സ്ഥാപിതമായത്

ISRO ചരിത്രവും കേരളത്തിലും ബെംഗളൂരു ആസ്ഥാനത്തും, ഗുജറാത്ത്, ഹൈദരാബാദ് ഉൾപ്പെടെയുള്ള ഇടങ്ങളിലെ ഇസ്രോ പ്രവർത്തനങ്ങളും മനസിലാക്കാം

Happy Birthday ISRO! വാനോളം ഇന്ത്യയെ ഉയർത്തിയ സ്പേസ് ഏജൻസിയുടെ 10 അഭിമാനനേട്ടങ്ങൾ…

1969 ഓഗസ്റ്റ് 15-നാണ് ഇന്ത്യയുടെ നാഷണൽ സ്പേസ് ഏജൻസിയായ ISRO സ്ഥാപിതമായത്. അതിനാൽ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം ഇസ്രോയുടെ പിറന്നാൾ കൂടി ചേരുന്ന മധുരമാണ് ഓഗസ്റ്റ് 15. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി വളർന്ന ഇന്ത്യയുടെ തുടക്കം 1947 ഓഗസ്റ്റ് 15 ആയിരുന്നു. 12 വർഷങ്ങൾക്ക് ശേഷം രാജ്യത്തിന്റെ ആകാശസ്വപ്നങ്ങളെ നെഞ്ചിലേറ്റി ഐഎസ്ആർഒയും തുടക്കമായി.

Digit.in Survey
✅ Thank you for completing the survey!

ശാസ്ത്രീയ വികാസത്തിനും ഇന്ത്യയുടെ വളർച്ചയ്ക്കുമായി സ്പേസ് ടെക്നോളജിയെ ഉപയോഗിക്കുന്നതിനെ കുറിച്ച് മനസിലാക്കിയ വിക്രം സാരാഭായിയുടെ ദീർഘവീക്ഷണത്തിൽ നിന്നുമാണ് ഇസ്രോ വന്നത്. 56th Happy Birthday ആഘോഷിക്കുന്ന Indian Space Research Organisation-ന്റെ സുപ്രധാന 10 നേട്ടങ്ങളറിയാം. ഒപ്പം കുറച്ച് ചരിത്രവും കേരളത്തിലും ബെംഗളൂരു ആസ്ഥാനത്തും, ഗുജറാത്ത്, ഹൈദരാബാദ് ഉൾപ്പെടെയുള്ള ഇടങ്ങളിലെ ഇസ്രോ പ്രവർത്തനങ്ങളും മനസിലാക്കാം.

isro Indian Space Research Organisation
ISRO BIRTHDAY

ISRO സുപ്രധാന 10 നേട്ടങ്ങൾ

ആര്യഭട്ട മുതൽ ചാന്ദ്രയാനും കടന്ന് ഗഗൻയാനിനായി തയ്യാറെടുക്കുകയാണ് ഇസ്രോ. 56 വർഷത്തിലുടനീളം നിങ്ങൾ അറിയാതെ പോയ ചില നിർണായക നേട്ടങ്ങളും ലോകത്തിന് ഇസ്രോ സമ്മാനിച്ചിട്ടുണ്ട്. 10 സുപ്രധാനമായ അഭിമാന വിജയങ്ങൾ ഇതാ…

ആര്യഭട്ട: 1975 ഏപ്രിൽ 19-ന് ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപണം നടത്തി. സോവിയറ്റ് യൂണിയന്റെ കപുസ്റ്റിൻ യാറിൽ നിന്ന് വിക്ഷേപിച്ച ആര്യഭട്ട ഉപഗ്രഹം എക്സ്-റേ ജ്യോതിശാസ്ത്രം, സൗരഭൗതികശാസ്ത്രം, വ്യോമയാനം എന്നിവയ്ക്കായാണ് വിക്ഷേപണം ചെയ്‌തത്. എന്നാൽ Satellite വിക്ഷേപിച്ചത് സോവിയറ്റ് യൂണിയന്റെ(റഷ്യ) സഹായത്തിലാണ്.

SLV-3: അഞ്ച് വർഷത്തിന് ശേഷം, 1980 ജൂലൈ 18 ന്, ISRO രോഹിണി ഉപഗ്രഹം SLV-3 ഉപയോഗിച്ച് ലോഞ്ച് ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച വിക്ഷേപണ വാഹനമാണ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ -3. ഇതിലൂടെ ഉപഗ്രഹം നിർമിക്കാൻ മാത്രമല്ല വിക്ഷേപിക്കാനും സാധിക്കുമെന്ന് ഭാരതം തെളിയിച്ചു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ബഹിരാകാശ പേടകങ്ങൾ അയയ്ക്കുന്നതിന് കൂടിയുള്ള പ്രചോദനമായിരുന്നു ഇത്.

INSAT: അടുത്തത് ഇൻസാറ്റാണ്. 1983ലാണ് ഇൻസാറ്റ് സീരീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിനായി വിക്ഷേപിച്ചത്. ഇന്ന് ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ ആഭ്യന്തര ആശയവിനിമയ സാറ്റലൈറ്റ് ശൃംഖലകളിൽ ഒന്നാണ് ഇൻസാറ്റിന്റേത്. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഒമ്പത് പ്രവർത്തനക്ഷമമായ ആശയവിനിമയ ഉപഗ്രഹങ്ങളുള്ളതാണ് ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം.

RISAT-1: 2012 ഏപ്രിൽ 26-ന് RISAT-1 വിക്ഷേപിച്ചു. ഇരുട്ടിലും, കനത്ത മഴയിലും വരെ ഹൈ റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ കഴിവുള്ള ഇന്ത്യയുടെ ആദ്യത്തെ റഡാർ ഇമേജിംഗ് ഉപഗ്രഹമാണ് റിസാറ്റ് 1.

മംഗൾയാൻ: 2013 നവംബർ അഞ്ചിനാണ് നിർണായകമായ നേട്ടം ഇസ്രോ കൈവരിച്ചത്. നാസ പോലും നേടാത്ത ഒരു ചരിത്രം ഇവിടെയാണ് ഇസ്രോ നടത്തിയത്. 2014 സെപ്റ്റംബർ 24 ന്, ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്നതാണ് ആ നേട്ടം.

GSLV, GSAT മിഷൻ: 2001-ൽ ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന GSLV ലോഞ്ച് ചെയ്തു. GSAT-19 ഉൾപ്പെടെയുള്ള ഇന്ത്യയുടെ അക്കാലത്തെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹവും ഈ സീരീസിലുണ്ടായിരുന്നു.

PSLV-C37: ഐഎസ്ആർഒയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) 2017 ഫെബ്രുവരി 15-നായിരുന്നു. ഇതിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ട് ലോക റെക്കോർഡിട്ട് ഇന്ത്യയുടെ ആകാശ പ്രയത്നങ്ങളെ വാനംമുട്ടെയെത്തിക്കാൻ ഇസ്രോയ്ക്ക് കഴിഞ്ഞു.

NAVIC: 2018-ൽ ഇസ്രോ നാവിക് എന്ന സ്വദേശ നാവിഗേഷൻ സിസ്റ്റം പൂർത്തിയാക്കി. യുഎസ് നിയന്ത്രിക്കുന്ന ജിപിഎസിന് സമാനമായ സേവനമാണിത്. എന്നാൽ GPS-ൽ നിന്ന് വ്യത്യസ്തമായി, സുരക്ഷയ്ക്കും പരമാധികാരത്തിനും നിർണായകമായ സ്ഥല അധിഷ്ഠിത സേവനങ്ങളിൽ നാവിക് ഇന്ത്യയെ സഹായിക്കുന്നു.

ചാന്ദ്രയാൻ മിഷൻ 1,2,3: ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-1 2008-ലാണ് ലോഞ്ച് ചെയ്തത്. ചന്ദ്രനിൽ ജലാംശമുണ്ടെന്ന് കണ്ടെത്തിയത് ചാന്ദ്രയാൻ 1 ആണ്. 11 വർഷങ്ങൾക്ക് ശേഷം 2019-ൽ ചന്ദ്രയാൻ-2 വിക്ഷേപണം നടത്തി. 2023 ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം വിജയകരമായി ലാൻഡിംഗ് നടത്തിയ ചന്ദ്രയാൻ-3 മറ്റൊരു നിർണായക വിജയമാണ്.

Aditya-L1: 2023 സെപ്റ്റംബർ 2-ന് വിക്ഷേപിച്ച ആദിത്യ-എൽ1 മറ്റൊരു നിർണായകനേട്ടമാണ്. സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ സമർപ്പിത ദൗത്യമാണ് ആദിത്യ എൽ1. സൗര കൊറോണ, ക്രോമോസ്ഫിയർ, സൗരവാതം എന്നിവ നിരീക്ഷിക്കുന്നതിനുള്ളതാണ് ആദിത്യ എൽ1.

ഇസ്രോയുടെ പ്രധാന കേന്ദ്രങ്ങൾ…

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇസ്രോയുടെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു. തിരുവനന്തപുരത്തെ തൂമ്പയിലുള്ള VSSC ഇതിലൊന്നാണ്.

Indian Space Research Organisation ആസ്ഥാനം: ബെംഗളൂരു, കർണാടക

വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കുന്നത്): തിരുവനന്തപുരം

സതീഷ് ധവാൻ സ്‌പേസ് സെന്റർ (ഐഎസ്ആർഒ ദൗത്യങ്ങൾക്കായുള്ള വിക്ഷേപണ സ്ഥലം): ശ്രീഹരിക്കോട്ട ഐലൻഡ്, ആന്ധ്രാപ്രദേശ്

സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ (ഉപഗ്രഹങ്ങൾക്കായുള്ള സെൻസറുകളും പേലോഡുകളും വികസിപ്പിക്കുന്നത്): അഹമ്മദാബാദ്

U R റാവു സാറ്റലൈറ്റ് സെന്റർ (ഉപഗ്രഹങ്ങൾ ഡിസൈൻ ചെയ്യുന്നതും വികസിപ്പിക്കുന്നതും, കൂട്ടിച്ചേർക്കുന്നതും, പരീക്ഷിക്കുന്നതും ഇവിടെയാണ്): ബെംഗളൂരു

മാസ്റ്റർ കൺട്രോൾ ഫെസിലിറ്റീസ് (ജിയോസ്റ്റേഷണറി സാറ്റലൈറ്റ് സ്റ്റേഷൻ): കർണാടകയിലെ ഹാസൻ, ഭോപ്പാൽ, മധ്യപ്രദേശ്

ISRO ആൻട്രിക്സ് കോർപ്പറേഷൻ (ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗം): ബെംഗളൂരു

നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (റിമോട്ട് സെൻസിംഗ് ഡാറ്റ സ്വീകരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു): ഹൈദരാബാദ്

Also Read: Independence Day 2025: WhatsApp, ഫേസ്ബുക്ക്, ഇൻസ്റ്റയിൽ ഷെയർ ചെയ്യാൻ ആശംസകൾ ശടപടേന്ന് AI റെഡിയാക്കി തരും… 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo