Feb 2025: 43 ഇഞ്ച് Smart TV പകുതി വിലയ്ക്ക് വാങ്ങാം, അതും ഒരു വർഷ വാറണ്ടിയോടെ…

HIGHLIGHTS

ആമസോണിൽ പകുതിയിൽ താഴെ വിലയ്ക്കാണ് 43 ഇഞ്ച് ടിവി വിൽക്കുന്നത്

ഏസർ, ഫോക്സ് സ്കൈ ബ്രാൻഡുകളുടെ 4K Ultra HD Smart LED ടിവിയ്ക്കാണ് ഓഫർ

ഒരു മൊബൈൽ ഫോൺ വാങ്ങുന്ന വിലയിൽ നിങ്ങൾക്ക് ടിവി പർച്ചേസ് ചെയ്യാം

Feb 2025: 43 ഇഞ്ച് Smart TV പകുതി വിലയ്ക്ക് വാങ്ങാം, അതും ഒരു വർഷ വാറണ്ടിയോടെ…

Feb 2025: നിങ്ങൾ വീട്ടിലേക്ക് പുതിയ Smart TV വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതാണ് പെർഫെക്ട് സമയം. കാരണം പകുതി വിലയ്ക്ക് സ്മാർട് ടിവി വാങ്ങാനുള്ള സുവർണാവസരമാണിത്. അതും ബ്രാൻഡഡ് സ്മാർട് ടിവികൾ നിങ്ങൾക്ക് കിഴിവിൽ വാങ്ങാവുന്നതാണ്. ഏസർ, ഫോക്സ് സ്കൈ ബ്രാൻഡുകളുടെ 4K Ultra HD Smart LED ടിവിയ്ക്കാണ് ഓഫർ.

Digit.in Survey
✅ Thank you for completing the survey!

പുതിയ Smart TV വാങ്ങാം

ഈ സ്മാർട് ടിവികളിൽ, നിങ്ങൾക്ക് സീരിയലുകൾ മാത്രമല്ല, സിനിമകൾ, വെബ് ഷോകളെല്ലാം കാണാം. അതുപോലെ ലൈവ് സ്പോർട്സ് ഏറ്റവും ക്ലാരിറ്റിയോടെ ആസ്വദിക്കാനും ഓഫറിൽ ടിവി വാങ്ങുന്നതാണ് ഉത്തമം. ഒരു വലിയ മുറിയാണെങ്കിൽ പോലും സ്മാർട് ടിവി എക്സ്പീരിയൻസ് ഏറ്റവും മികച്ചതാക്കുന്നു. ആമസോണിൽ പകുതിയിൽ താഴെ വിലയ്ക്കാണ് 43 ഇഞ്ച് ടിവി വിൽക്കുന്നത്.

43 inch smart tv now at half price
smart tv half price

43 ഇഞ്ച് Smart TV ഓഫർ: Feb 2025

ഏസർ ഇന്ത്യയിലെ പ്രധാന സ്മാർട് ടിവി ബ്രാൻഡാണ്. ഒരു മൊബൈൽ ഫോൺ വാങ്ങുന്ന വിലയിൽ നിങ്ങൾക്ക് ടിവി പർച്ചേസ് ചെയ്യാം.

ഏസറിൽ നിന്നുള്ള 4K അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവിയാണിത്. ഇത് ഏസർ ഐപ്രോ (I Pro Series 4K) എന്ന പേരിൽ നിങ്ങൾക്ക് ആമസോണിൽ കണ്ടെത്താം. ഫ്രെയിംലെസ് ഡിസൈനുള്ള 30W ഹൈ-ഫിഡിലിറ്റി സ്പീക്കറുമായാണ് ടിവി വരുന്നത്.

വളരെ വേഗത്തിലും സ്‌മാർട്ടും സുഗമവുമായ റിമോട്ട് കൺട്രോൾ ഓപ്ഷൻ ടിവിയ്ക്കുണ്ട്. അതുപോലെ ഇതിന് Google TV സപ്പോർട്ടും ലഭിക്കുന്നു. 2 ജിബി റാമും 16 ജിബി സ്റ്റോറേജുമായാണ് ടിവി വരുന്നത്. 43 ഇഞ്ച് ടിവിയുടെ വിപണി വില 46,999 രൂപയാണ്. എന്നാലിപ്പോൾ വിലയുടെ പകുതിയിൽ താഴെ രൂപയ്ക്ക് ടിവി ആമസോണിൽ ലഭിക്കുന്നു. പോരാഞ്ഞിട്ട് 2000 രൂപയുടെ ബാങ്ക് ഓഫർ കൂടി ഇതിനുണ്ട്. എന്നുവച്ചാൽ acer I Pro Series 4K ടിവി 18999 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

Foxsky 43 ഇഞ്ച് സ്മാർട് ടിവി ഓഫർ

ഫ്രെയിംലെസ് ഡിസൈനുള്ള 4K Smart TV 43FS മോഡലാണിത്. ഇതിനും 43 ഇഞ്ച് വലിപ്പമാണ് വരുന്നത്. പേരിലുള്ളത് പോലെ ഫോക്സ്സ്കൈ ടിവിയ്ക്ക് 4K ഡിസ്‌പ്ലേയാണ് വരുന്നത്. OTT പ്ലാറ്റ്‌ഫോമുകൾക്കുള്ള പിന്തുണയോടെയാണ് സ്മാർട് ടിവി വരുന്നത്.

എന്നുവച്ചാൽ Netflix, YouTube, പ്രൈം വീഡിയോ പോലുള്ള പ്രധാന ഒടിടികൾ ലഭിക്കും. പോരാതെ മലയാളികളുടെ പ്രിയപ്പെട്ട പരിപാടികളുള്ള Hotstar, SonyLIV എന്നിവയും ടിവിയിലുണ്ട്, Hungama, Jio Cinema തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും ആക്സസുണ്ട്.

ഇതിൽ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള 30 വാട്ട് ഔട്ട്പുട്ട് സൌണ്ടാണുള്ളത്. ഇത് ഒരു റിമോട്ട് കൺട്രോളുമായി വരുന്നു. നിങ്ങൾക്ക് കുറഞ്ഞ പണത്തിന് വാങ്ങുകയും വിനോദം ആസ്വദിക്കുകയും ചെയ്യാം. ഇത് 1 വർഷത്തെ വാറണ്ടിയോടെയാണ് വരുന്നത്.

Also Read: Under 20000 TV Deals: 43 ഇഞ്ച് സ്മാർട് ടിവികൾ വാങ്ങാം, ഒരു സ്മാർട്ഫോൺ വിലയിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo