അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ പുതിയ പ്ലാൻ ശരിക്കും അതിശയകരമാണ്
601 രൂപ മാത്രം ചെലവാകുന്ന പാക്കേജാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്
ഒരു വർഷം വാലിഡിറ്റിയാണ് പ്ലാനിലൂടെ ലഭിക്കുന്നത്
അംബാനിയുടെ Jio ഇതാ New Year സമ്മാനമായി കിടിലനൊരു പ്ലാൻ പ്രഖ്യാപിച്ചു. 601 രൂപ മാത്രം ചെലവാകുന്ന പാക്കേജാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. അതും ഒരു വർഷം വാലിഡിറ്റിയാണ് പ്ലാനിലൂടെ ലഭിക്കുന്നത്.
SurveyJio New Year പ്ലാൻ
വിശ്വസിക്കാനാകുന്നില്ലേ? പ്രയാസമാണ്, കാരണം ഇത് റിലയൻസ് ജിയോ ആകുമ്പോൾ. ടെലികോം മേഖലയിലെ വമ്പൻ ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. മുകേഷ് അംബാനി, ആകാശ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ പുതിയ പ്ലാൻ ശരിക്കും അതിശയകരമാണ്.
Jio Rs 601 Plan
അതും ബുദ്ധി പ്രയോഗിച്ച് റീചാർജ് ചെയ്യുന്നവർ മിസ്സാക്കരുതാത്ത പ്ലാനാണിത്. 601 രൂപയുടെ ultimate 5G അപ്‌ഗ്രേഡ് വൗച്ചറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് അതിവേഗ 5G ഡാറ്റ എക്സ്ട്രായായി ആക്‌സസ് ചെയ്യാനുള്ള പോംവഴിയാണിത്. പോരാഞ്ഞിട്ട് ഇന്റർനെറ്റ് ആവശ്യങ്ങൾക്കായി ജിയോയെ ആശ്രയിക്കുന്നവർക്കും പ്ലാൻ ഉത്തമമായിരിക്കും.

എയർടെലോ ബിഎസ്എൻഎല്ലോ ചിന്തിക്കാത്ത തരത്തിലാണ് അംബാനി പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. 4g പ്ലാനുകളിൽ റീചാർജ് ചെയ്യുന്നവർക്ക് വർഷം മുഴുവൻ അൺലിമിറ്റഡ് 5ജി കിട്ടാൻ 601 രൂപ ചെലവാക്കിയാൽ മതി. Jio 601 Rs Plan വിശദാശംങ്ങൾ അറിയാം.
601 രൂപ ultimate 5G വൗച്ചർ
ജിയോയുടെ പുതിയ 601 രൂപയുടെ അൾട്ടിമേറ്റ് 5G അപ്‌ഗ്രേഡ് വൗച്ചർ ഒരു ആഡ്-ഓൺ പ്ലാനാണ്. 299 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് ഒരു വർഷം മുഴുവൻ 5ജി ഇന്റർനെറ്റ് കിട്ടാൻ ഇത് തെരഞ്ഞെടുക്കാം. ഇങ്ങനെ കണക്ക് കൂട്ടിയാലും ഒരു വർഷത്തേക്കുള്ള ഡാറ്റ പ്ലാനിന് 1000 രൂപയ്ക്ക് താഴെയാണ് വില.
ജിയോയുടെ 365 രൂപ പ്രീപെയ്ഡ് പ്ലാനിനേക്കാൾ ഇത് വമ്പിച്ച ലാഭമാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് 1.5GB പ്രതിദിന ഡാറ്റ ലഭിക്കുന്നു. ഒരു വർഷം മുഴുവൻ പരിധിയില്ലാത്ത 5G ഡാറ്റ നൽകുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
നിങ്ങൾ ഇതിനകം ഒരു 5G പ്ലാനിൽ അല്ലെങ്കിലും, ഈ ഓഫറിലൂടെ അൺലിമിറ്റഡ് 5G ആസ്വദിക്കാം. ഇങ്ങനെ അതിവേഗ 5G കണക്റ്റിവിറ്റി വാർഷിക അടിസ്ഥാനത്തിൽ ആസ്വദിക്കാമെന്നതാണ് നേട്ടം. ജിയോയുടെ മൈജിയോ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും റീചാർജ് ചെയ്യാവുന്നതാണ്.
Also Read: Airtel New Plan: പോക്കറ്റ് സേഫാണ്, 400 രൂപയ്ക്ക് താഴെ റീചാർജ് ചെയ്താൽ Free ഹോട്ട്സ്റ്റാറും ലഭിക്കും!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile