പാരിസിൽ Samsung വിസ്മയം: Samsung Galaxy Z Flip6 എത്തി! വിലയും ഫീച്ചറുകളും അറിയാം…

HIGHLIGHTS

Samsung Galaxy Z Flip 6 ലോഞ്ച് ചെയ്തു

രണ്ട് വേരിയന്റുകളിലാണ് ഗാലക്സി Z Flip6 അവതരിപ്പിച്ചത്

പ്രീമിയം ഫ്ലിപ് ഫോണുകളിലും Samsung AI ടെക്നോളജി നൽകി

പാരിസിൽ Samsung വിസ്മയം: Samsung Galaxy Z Flip6 എത്തി! വിലയും ഫീച്ചറുകളും അറിയാം…

Samsung Galaxy Z Flip6 അങ്ങനെ ഒടുവിൽ പുറത്തിറങ്ങി. ടെക് വിപണിയെ അതിശയിപ്പിക്കുന്ന ഏറ്റവും പുതിയ ഫ്ലിപ് ഫോണുകളാണിവ. സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രൊസസറും AI ഫീച്ചറുകളുമാണ് ഇതിലുള്ളത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy Z Flip6

ഗാലക്‌സി S24 സീരീസിലെ എഐ ഫീച്ചറുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രീമിയം ഫ്ലിപ് ഫോണുകളിലും സാംസങ് ഇതുതന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ പ്രധാന ഫീച്ചറുകളും വിലയും അറിയാം.

Samsung Galaxy Z Flip 6
Samsung Galaxy Z Flip6

Samsung Galaxy Z Flip6 ഫീച്ചറുകൾ

6.7 ഇഞ്ച് ഡൈനാമിക് AMOLED 2X മെയിൻ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 60Hz റീഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേയാണ് ഇതിലുള്ളത്. 3.4 ഇഞ്ച് സൂപ്പർ അമോലെഡ് കവർ ഡിസ്‌പ്ലേയും ഈ സ്മാർട്ഫോണിനുണ്ട്.

സ്നാപ്ഡ്രാഗൺ 8 Gen 3 ആണ് പ്രോസസർ. 12GB റാമും 512GB വരെ സ്റ്റോറേജും ജോടിയാക്കിയിരിക്കുന്നു. പ്രീമിയം ഫോണായതിനാൽ തന്നെ ആൻഡ്രോയിഡ് 14-ൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട. OneUI 6.1 OS-ലാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്.

Samsung Galaxy Z Flip 6
Samsung Galaxy Z Flip 6

ഫോട്ടോഗ്രാഫിയ്ക്ക് മികച്ച ക്യാമറ യൂണിറ്റ് സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്. 50 മെഗാപിക്സൽ ആണ് പ്രൈമറി ക്യാമറ. 12 മെഗാപിക്സലിന്റെ അൾട്രാവൈഡ് ലെൻസും ഇതിലുണ്ട്. ഗാലക്സി Z Flip 6-ന്റെ സെൽഫി ക്യാമറ 10MP-യാണ്.

25W ഫാസ്റ്റ് ചാർജിങ്ങിനെയും വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. ഇതിൽ 4000mAh ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിലയും വേരിയന്റും

ഗാലക്സി Z Flip6 രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു ലക്ഷം രൂപയിലാണ് ഫ്ലിപ് ഫോണുകളുടെ വില ആരംഭിക്കുന്നത്. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ളതാണ് കുറഞ്ഞ വേരിയന്റ്. ഇതിന് 109,999 രൂപയാണ് വിലയാകുന്നത്.

12GB റാമും 512GB സ്റ്റോറേജുമുള്ള ഫോണിന് 121,999 രൂപയാകും. മൂന്ന് വ്യത്യസ്ത നിറങ്ങളിൽ സ്മാർട്ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു. മിന്റ്, നീല, സിൽവർ ഷാഡോ നിറങ്ങളിലാണ് ഫ്ലിപ് ഫോൺ ഡിസൈൻ ചെയ്തിട്ടുള്ളത്.

Samsung Galaxy Z Flip 6
ഗാലക്സി Z Flip 6

ഇതിന് പുറമെ സാംസങ് ഫോൾഡ് ഫോണുകളും പുറത്തിറക്കി. മൂന്ന് വേരിയന്റുകളാണ് സാംസങ് ഗാലക്സി അൺപാക്ക്ഡ് ചടങ്ങിൽ അവതരിപ്പിച്ചത്. 164,999 രൂപ മുതലാണ് Galaxy Z Fold6 വില ആരംഭിക്കുന്നത്.

ഫ്ലിപ്, ഫോൾഡ് വിൽപ്പന എന്ന്?

ഫോൾഡ്, ഫ്ലിപ് ഫോണുകളുടെ പ്രീ-ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ, ഓഫ് ലൈൻ സ്റ്റോറുകളിൽ ഇവ ലഭ്യമാകും. ജൂലൈ 24 മുതലാണ് ഫോൺ വിൽപ്പന ആരംഭിക്കുന്നത്.

Read More: Samsung Galaxy Ring: സ്മാർട് വാച്ചിന് പകരക്കാരനോ, അതുക്കും മേലേ! ഇനി Samsung മോതിരമാകും ട്രെൻഡ്| TECH NEWS

ഇന്ത്യൻ വിപണിയിൽ മോട്ടറോള Razr 50 അൾട്രായുമായി നേരിട്ട് മത്സരിക്കുന്ന സാംസങ്ങിൻ്റെ Galaxy Z Flip 6 ആയിരുന്നു ഇത്. Razr 50 Ultra കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കി, ഇത് ഒരു കടുത്ത മത്സരമായിരിക്കും എന്ന് ഞാൻ പറയണം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo